Author: Starvision News Desk

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡോളർ കടത്ത്, സ്വർണം ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹ‌ർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവച്ചു.അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ല. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ശരിവയ്ക്കുന്ന തെളിവുകളൊന്നും ഹ‌ർജിക്കാരൻ ഹാജരാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും ഇ ഡിയുടെയും അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്.സമാനമായ ഹ‌ർജികളിൽ ഡിവിഷൻ ബെഞ്ച് തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. പൊതുതാത്‌പര്യമുള്ള വിഷയമല്ല ഹ‌ർജിക്കാരൻ ഉന്നയിച്ചതെന്ന് കോടതിയ്ക്ക് അഭിപ്രായമില്ല. എന്നാൽ കോ‌ടതി നേരത്തെ തീർപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടാൻ വിധമുള്ള പുതിയ തെളിവുകൾ ഹർജിക്കാരൻ ഹാജരാക്കിയില്ല. ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ…

Read More

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ലൈഫ് പദ്ധതി പട്ടികയിലുള്ളവർ ഉൾപ്പെടെ അർഹരായ 40 പേരെ കണ്ടെത്തിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല. പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോ‌ർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്. ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത്.അർഹരായവർക്ക് എത്ര കട്ട വീതം നൽകണമെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി തീരുമാനം എടുക്കേണ്ടതുണ്ട്. ശേഖരിച്ച കട്ടകൾ എണ്ണിത്തിട്ടപ്പെടുത്താനാകാത്തതാണ് കോർപ്പറേഷന് തലവേദനയായിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷം കട്ടകളുണ്ടെന്നാണ് കോർപ്പറേഷന്റെ നിഗമനം. കട്ടകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ എണ്ണിത്തിട്ടപ്പെടുത്തുന്നത്…

Read More

തിരുവനന്തപുരം:- പ്രേം നസീർ സുഹൃത് സമിതി – ടി.എം.സി. മൊബൈൽ 5ാം മത് പ്രേം നസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ഏപ്രിൽ 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. ഡോ: എം.ആർ. തമ്പാൻ ചെയർമാനും ഡോ: കായംകുളം യൂനുസ്, റിട്ട. ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, ഡോ: സുലേഖ കുറുപ്പ്, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.

Read More

തിരുവനന്തപുരം: സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ലയെന്നും, സാങ്കേതിക കാര്യം മാത്രമാണിതെന്നും പാര്‍ട്ടിക്ക് അംഗീകാരമില്ലാതിരുന്നപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരിക്കുന്നത്. നിയമപരമായി നീങ്ങുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

Read More

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കാമുകിയുടെ ക്വട്ടേഷനിൽ യുവാവിനെ നഗ്നനാക്കി മ‌ർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നതായി വിവരം. യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ് പറഞ്ഞു.മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു. സിഗരറ്റുകൊണ്ട് കുത്തി ശരീരം പൊള്ളിച്ചു. മർദ്ദനമേറ്റ മകനെ ബന്ധുവീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മകന്റെ നില കണ്ടാൽ സഹിക്കില്ല. അഞ്ച് ലക്ഷം രൂപ ചോദിച്ചായിരുന്നു മർദ്ദനം. അവർ തമ്മിൽ പ്രണയത്തിലായിരുന്നില്ല. മകനും യുവതിയും മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്. ഒൻപതര മണിയ്ക്ക് മകനെ കൂട്ടിക്കൊണ്ടുപോയി വൈകിട്ട് ഏഴര മണിയ്ക്ക് സ്റ്റാന്റിൽ കൊണ്ടുവിടുന്നതുവരെ ഒരു തുള്ളി വെള്ളം കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ പിതാവ് 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചുപറഞ്ഞുവെന്നും മർദ്ദനമേറ്റ യുവാവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും യുവാവിന്റെ കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവർഷം ബി സി ഐ…

Read More

കൊച്ചി: ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുക്കർമങ്ങൾക്ക് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണം നടന്നു. 50 ദിവസത്തെ നോമ്പിന് ശേഷം ഉയിർപ്പു തിരുനാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് നാടെങ്ങും.പുലർച്ചെ മുതൽ മത്സ്യ മാംസ വ്യാപാര ശാലകളിൽ വലിയ തിരക്കായിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഇറച്ചി കടകളിൽ നീണ്ട നിര അണി നിരന്നിരുന്നു. ഇന്നലെ രാത്രി ഉയിർപ്പ് കുർബാനയ്ക്കുശേഷം, നോമ്പ് മുറിക്കുന്നതിന്റെ ഭാഗമായി വിശ്വാസികൾ അപ്പവും പോത്തിറച്ചിയും ഒരുക്കി. ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രിഅപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം…

Read More

കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഈ യാത്രയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം കൂടി ക്ലിക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബന്ദിപ്പുര്‍ കടുവാസംരക്ഷണ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നതിന്റെ ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബന്ദിപ്പുര്‍ സന്ദര്‍ശനത്തിലെ ഏറ്റവും മികച്ച ചിത്രമാണിതെന്ന് ഞാന്‍ കരുതുന്നതിന്റെ കാരണം ഊഹിക്കുന്നവര്‍ക്ക് സമ്മാനമൊന്നുമില്ലെന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നതും റീ ട്വീറ്റ് ചെയ്തിരിക്കുന്നതും. ഈ ഫോട്ടോ ആനന്ദ് മഹീന്ദ്രയ്ക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. പ്രധാനമന്ത്രിയുടെ വനത്തിലൂടെയുള്ള യാത്രകള്‍ക്കായി തിരഞ്ഞെടുത്തത് മഹീന്ദ്രയുടെ ബൊലേറൊ പിക്ക്അപ്പ് ആണെന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കുന്നത്.…

Read More

കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്‌വീട്ടിൽ സെബിൻ സ്റ്റീഫനാണ് എസ്.എച്ച്.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.കടം വാങ്ങിയ 8.42 ലക്ഷം രൂപ തിരികെനൽകിയില്ലെന്ന് എറണാകുളം സ്വദേശിനി നൽകിയ പരാതിയിലാണ് സ്റ്റേഷനിൽ എത്തിയത്. ഇത്രയുംപണം നൽകാനില്ലെന്നും തെളിവുകൾ നൽകാമെന്നും അറിയിച്ചെങ്കിലും സിവിൽ പൊലീസ് ഉദ്യോഗസ്ഥനും എസ്.ഐയും എസ്.ഐ ഇൻ ചാർജും ചേർന്ന് ഭീഷണിപ്പെടുത്തി. മർദ്ദിക്കാനും ശ്രമിച്ചു. പരാതിക്കാരിയുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി മൊഴിയുണ്ടെന്നും പണം നൽകിയില്ലെങ്കിൽ പീഡനക്കേസായി മാറ്റുമെന്നും എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയതായും പണമില്ലെന്ന് അറിയിച്ചതോടെ ഏഴ് ചെക്കിൽ ഒപ്പിട്ട് വാങ്ങിയതായും പരാതിയിൽ പറയുന്നു.

Read More

കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയതിൽ അന്വേഷണം സ്വർണ്ണക്കടത്ത് ഹവാല സംഘങ്ങളിലേയ്ക്ക് . ഷാഫിയും ഷാഫിയെ തട്ടിക്കൊണ്ടുപോയവരും ഹവാല ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഐ ജിയും എസ്പിയുമടക്കമുളളവർ തമാരശേരി പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ തട്ടിക്കൊണ്ട് പോയ ഷാഫിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള രണ്ട് പേരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വടകര റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് ഹവാല ഇടപാടുകളാണ് തർക്കത്തിന് കാരണമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ഷാഫിക്ക് സൗദിയിൽ സ്വർക്കടത്തുമായി ബന്ധമുണ്ടെന്നും ഹവാല പണമിടപാടിൽ കൂട്ടാളികൾക്ക് ഷാഫി പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് ഇവരുടെ മൊഴി. ഇക്കാരണത്താലാണ് ഒരു മാസം മുൻപ് കൊടുവള്ളി സ്വദേശി സാലിയും കൂട്ടാളികളും ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടും അക്കാര്യം ഗൗരവമായെടുക്കാത്തതാണ് ഷാഫിയെ തട്ടിക്കൊണ്ട്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ബി.ജെ.പി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകയില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് പറഞ്ഞത് ക്രൈസ്തവരെ അക്രമിക്കണമെന്നാണെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി.ജെ.പി ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നാല് വര്‍ഷത്തിനിടെ 600-ഓളം പള്ളികളാണ് രാജ്യത്ത് അക്രമിക്കപ്പെട്ടത്. വൈദികരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read More