Author: Starvision News Desk

തിരുവനന്തപുരം: പൊലീസിൽ നായക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും മരുന്നും വാങ്ങിയതിലും ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. തൃശൂർ കേരള പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂളിലേയ്ക്ക് നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലാണ് തിരിമറി നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ഡോഗ് സ്‌ക്വാഡ് നോഡൽ ഓഫീസറും കെ എ പി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റുമായ എ എസ് സുരേഷിനെ സസ്‌പെൻഡ് ചെയ്തു.നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്തിയ വിജിലൻസ് കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് നായകൾക്ക് വേണ്ടി ഉയർന്ന നിരക്കിലാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. കൂടാതെ ഉയർന്ന നിരക്കിൽ ഉത്തരേന്ത്യയിൽ നിന്ന് നായകളെ വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മറ്റ് സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും നായക്കുഞ്ഞുങ്ങളെ വാങ്ങിയത്.അക്കാഡമിയിലെ നായകളെ ചികിത്സിക്കുന്നതിന് അസിസ്റ്റന്റ് കമാൻഡന്റ് എ എസ് സുരേഷ് പ്രത്യേക താത്‌പര്യമെടുത്ത് ജില്ലാ ലാബ് ഓഫീസറെ നിയോഗിച്ചതായും രഹസ്യാന്വേഷണത്തിൽ…

Read More

ന്യൂഡല്‍ഹി: താന്‍ സന്തോഷവതിയാണെന്നും സച്ചിനാണ് ഇപ്പോള്‍ തന്റെ ഭര്‍ത്താവെന്നും പാകിസ്താന്‍ സ്വദേശിനി സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സീമ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനി പാകിസ്താനിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്നും മടങ്ങിപ്പോയാല്‍ താന്‍ കൊല്ലപ്പെടുമെന്നും സീമ ഹൈദര്‍ ‘ഇന്ത്യാടുഡേ’യോട് പറഞ്ഞു.ദൈവത്തോട് പ്രാര്‍ഥിക്കുക, മുതിര്‍ന്നവരുടെ കാല്‍തൊട്ട് അനുഗ്രഹം തേടുക, കൈകള്‍ കൂപ്പി ആളുകളെ അഭിവാദ്യംചെയ്യുക എന്നതെല്ലാമാണ് ഇപ്പോള്‍ തന്റെ ദിനചര്യ. താന്‍ ഹിന്ദുമതം സ്വീകരിച്ചു. കാമുകനായ സച്ചിന്റെ കുടുംബത്തെപ്പോലെ സസ്യാഹാരിയായെന്നും സീമ ഹൈദര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തോളമായി ആദ്യഭര്‍ത്താവായ ഗുലാം തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ജോലിചെയ്യുന്ന അദ്ദേഹം നേരത്തെ പലതവണ തന്നെ ഉപദ്രവിച്ചിരുന്നു. മുഖത്ത് മുളകുപൊടി വിതറിയുള്ള ഉപദ്രവം ഉള്‍പ്പെടെ ആദ്യഭര്‍ത്താവില്‍നിന്ന് നേരിടേണ്ടിവന്നു. ഇപ്പോള്‍ സച്ചിനാണ് തന്റെ ഭര്‍ത്താവെന്നും യുവതി വിശദീകരിച്ചു.അതിനിടെ, സീമയുടെ നാല് കുട്ടികള്‍ക്ക് പാകിസ്താനിലേക്ക് തിരികെ മടങ്ങാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഇവരും മാതാവിനൊപ്പം താമസിക്കണമെന്നാണ് പറഞ്ഞത്. കുട്ടികള്‍ സച്ചിനെ അവരുടെ പിതാവായി സ്വീകരിച്ചതായും സീമ പറഞ്ഞിരുന്നു. പബ്ജി…

Read More

കോഴിക്കോട്: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീടിന് സമീപമുള്ള അയൽവാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

കൊച്ചി: ഭൂപരിക്ഷ്കരണ നിയമം ലംഘിച്ച് ഇടത് എംഎല്‍എ പി.വി.അന്‍വറും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശദീകരണം സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സാവാകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20-ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഞ്ചുമാസത്തിനുള്ളില്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2022 ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചില്ലെന്നാരോപിച്ചാണ് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Read More

ചിറയിൻകീഴ്: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കിട്ടിയത്. പുലിമുട്ടിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും പലതവണ കടന്നുപോയ പ്രദേശത്താണ് മൃതദേഹം കിടന്നിരുന്നതെന്നും, എന്നിട്ടും മൃതദേഹം കണ്ടെത്താന്‍ കാലതാമസമുണ്ടായെന്നും ആരോപണങ്ങളുയരുന്നുണ്ട്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റെ ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ സമീപത്ത് കണ്ടതോടെ ഇവര്‍ പ്രദേശം പരിശോധിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ കുഞ്ഞുമോന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.അപകടത്തില്‍പ്പെട്ട രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തിരമാല ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുതലപ്പൊഴി ഹാർബറിൽനിന്നു പോയ വള്ളം അഴിമുഖത്ത്‌ ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞത്. നാലു മത്സ്യത്തൊഴിലാളികളും കടലിലേക്കു തെറിച്ചുവീണു. കുഞ്ഞുമോനെ(40) അബോധാവസ്ഥയിലാണ് കടലിൽനിന്നു മത്സ്യത്തൊഴിലാളികൾ കണ്ടെടുത്ത് ഹാർബറിലെത്തിച്ചത്. പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് രോഷ്നി ഹൗസിൽ മെൻഡസ് എന്നു വിളിക്കുന്ന…

Read More

ഇംഫാൽ: സി പി ഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേർക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂർ കലാപം സർക്കാർ സ്‌പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാൽ പൊലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പൂർ സന്ദർശിച്ചിരുന്നു.സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ മൂന്നുപേരും നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബൻസിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി.കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്‌ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.

Read More

തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ജീവനക്കാർ തന്നെയാണ് ബസിൽ നിന്ന് സ്റ്റിക്കർ നീക്കം ചെയ്തത്. പോൺ സൈറ്റിന്റേതായിരുന്നു സ്റ്റിക്കർ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചത്.

Read More

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസെന്ന് മന്ത്രി ആന്റണി രാജു. മരിച്ചവരുടെ ബന്ധുക്കളോ പ്രദേശവാസികളോ അല്ല പ്രതിഷേധിച്ചതെന്ന് പിന്നീടാണ് മനസിലായത്. നാലോ അഞ്ചോ കോൺഗ്രസ് പ്രവർത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒരു സ്ത്രീയും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവർ പ്രതിഷേധിച്ചപ്പോൾ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാർ ഇടപെട്ടത്. അദാലത്തുകൾ നിർത്തിവച്ചാണ് അവിടെയെത്തിയതെന്നും തങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ സംഘർഷമുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളാരും തങ്ങളെ തടഞ്ഞിട്ടില്ലെന്നും, തങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ ഫിഷിംഗ് ഹാർബർ നിലവിൽ വന്നശേഷം വിവിധ അപകടങ്ങളിലായി ഇതുവരെ 61 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്‌തിരുന്നു. തുടർന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.

Read More

മനാമ:  രാജ്യത്തെ പ്രമുഖ സ്വകാര്യ ആതുരാലയമായ അൽ ഹിലാൽ ഹെൽത്ത് കെയർ ലുലു ഹൈപ്പർ മാർക്കറ്റ്.ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്താം വാർഷികം ആഘോഷിച്ചു. കോവിഡ് സമയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്ക് ക്വാറൈന്റൻ സൗകര്യം ഒരുക്കി കൊടുത്തതും അൽ ഹിലാൽ ഗ്രൂപ്പായിരുന്നു. രണ്ട് സ്ഥാപനങ്ങൾ തമ്മിൽ നിരവധി പങ്കാളിത്ത പരിപാടികളും പത്ത് വർഷത്തെ കാലയളിവിൽ ഉണ്ടായിട്ടുണ്ടെന്ന് അൽ ഹിലാൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാൻ കാലയളവിൽ അമ്പതിനായിരം ദിനാർ മൂല്യമുള്ള സൗജന്യ മെഡിക്കൽ വൗച്ചറുകൾ ലുലു ഉപഭോക്താക്കൾക്ക് നൽകിയതായും ഇത് സംബന്ധിച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. ആഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. https://youtu.be/CSJZdW2xWPo?t=130

Read More

കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്‌കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More