Author: Starvision News Desk

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ്…

Read More

കൊല്ലം: ചിക്കൻകറിക്ക് ഉപ്പില്ല, കൊല്ലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കുത്തേറ്റു 3 പേര് ഗുരുതരാവസ്ഥയിൽ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. അടിപിടിയിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ മക്കളെ കുത്തിയ തമിഴ്‌നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തലയ്‌ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത്…

Read More

കൊട്ടിയൂര്‍ : അങ്കണവാടിയിലെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തി. കണ്ണൂർ കൊട്ടിയൂരിൽ ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടതാണു ഒരർത്ഥത്തിൽ രക്ഷയായത്. ഇതിന് ശേഷം ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. പിന്നാലെ വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. കുട്ടികള്‍ ഇല്ലാതിരുന്നാല്‍ വലിയ അപകട സാഹചര്യമാണ് ഒഴിവായത്. മഴക്കാലമായതിനാൽ തന്നെ ഏവരും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലപാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവിൽ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികൾക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ജൂലൈ രണ്ടാ വാരത്തില്‍ കണ്ണൂര്‍ കേളകത്തും കൊട്ടിയൂരിലുമായി രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡിൽ നിന്നാണ് ഒരു…

Read More

കോഴിക്കോട് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കോഴിക്കോട് കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. തെരുവ് നായ കുറുകെ ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23 ന് എറണാകുളത്തും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. കണ്ടെയ്‌നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികനായ മൂലംപിള്ളി സ്വദേശി സാല്‍ട്ടണ്‍ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ജോലിക്ക് പോകാന്‍ ഇറങ്ങിയ സാല്‍ട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാള്‍ട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവാവ് മരണപ്പെട്ടു. സംസ്ഥാനത്ത് തെരുവ്…

Read More

മണിപ്പൂര്‍ : മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. നഗ്നവീഡിയോ കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ പോലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട്, പ്രത്യേകിച്ച് മണിപ്പൂരിലെ പോലെ ഹീനമായ കുറ്റകൃത്യങ്ങളോട് ശക്തമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. സത്യവാങ്മൂലം പ്രകാരം, മെയ് 26 ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ജൂലൈ 27 വ്യാഴാഴ്ച്ച ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ച് കേസ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറിക്ക് കൈമാറി. കേസില്‍ മണിപ്പൂരിന് പുറത്ത് വിചാരണ നടത്താന്‍ നിര്‍ദേശിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുറ്റപത്രം സമര്‍പ്പിച്ച…

Read More

മനാമ: അന്താരാഷ്ട്ര സാമ്പത്തിക വിപണിയുടെ വികസനത്തിന്റെയും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സിബിബി) തുടർച്ചയായ നടപടികളുടെയും വെളിച്ചത്തിൽ, ധനപരമായതും സാമ്പത്തികവുമായ സ്ഥിരത കൈവരിക്കുന്നതിന്, സിബിബി അതിന്റെ പ്രധാന പോളിസി പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു. അത് ഉടനടി പ്രാബല്യത്തിൽ വരും. സിബിബി-യുടെ ഒരു ആഴ്‌ചത്തെ നിക്ഷേപ സൗകര്യത്തിന്റെ പ്രധാന പോളിസി പലിശ നിരക്ക് 6.00% ൽ നിന്ന് 6.25% ആയി ഉയർത്തി. ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.75% ൽ നിന്ന് 6.00% ആയി ഉയർത്താനും സിബിബി തീരുമാനിച്ചു. അതേസമയം നാലാഴ്ചത്തെ നിക്ഷേപ നിരക്ക് 6.75% ആയും വായ്പാ നിരക്ക് 7.00% ആയും നിലനിർത്തുന്നു. രാജ്യത്ത് ധനപരമായതും സാമ്പത്തികവുമായ സ്ഥിരത നിലനിർത്തുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സിബിബി ആഗോള, പ്രാദേശിക വിപണി സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.

Read More

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് സീറ്റ് വിഷയത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ വര്‍ഷം 175 എം ബി ബി എസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍ എം സി സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിംഗ് മെഷീന്‍, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍…

Read More

ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിപാടികളുടെ വ്യത്യസ്തതയും പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കിട്ടിയിരിക്കുകയാണ് ഈ ക്യാമ്പിലൂടെ. ഗൾഫിൽ വേനലവധിക്കാലം കുട്ടികൾക്ക് പലപ്പോഴും വളരെ വിരസവും അരോചകവുമാവുമ്പോൾ “സമ്മർ ഡിലൈറ്റിലൂടെ” കുട്ടികൾ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കുകയാണ്. രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള ക്യാമ്പിൽ ഉൽസാഹ പൂർവം എത്തുന്ന കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും മെന്റേഴ്സിനെ…

Read More

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും ഭരണസമിതിക്കുമെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യു ഡി എഫ് ഭരണം വീണത്. 37 അംഗ കൗണ്‍സിലില്‍ രണ്ട് ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തെ എതിർക്കുന്ന യു ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. നഗരസഭയില്‍ ആകെയുള്ള മൂന്ന് ബി ജെ പി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.അംഗങ്ങള്‍ക്ക് യു ഡി എഫ് വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രണ്ടുപേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത്. 37 അംഗ കൗണ്‍സിലിലെ 17 അംഗങ്ങളാണ് എല്‍ എസ് പി ഡി ജോയിന്റ്…

Read More

കുറ്റിപ്പുറം: മലപ്പുറത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത് ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു.

Read More