Author: Starvision News Desk

സൂറത്ത് ; മാനനഷ്ട കേസിൽ രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജിയിൽ കോടതി ഈ മാസം 20ന് വിധി പറയും. ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേട്ടെങ്കിലും സ്റ്റേ നൽകിയില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഉത്തരവ് പറയാമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിച്ചത്.മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു,​ എന്നാൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്താലേ എം.പി സ്ഥാനത്തിലെ അയോഗ്യത നീങ്ങൂ. രണ്ട് ഹർജികളാണ് രാഹുൽ ഗാന്ധി നൽകിയത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിന് എതിരെയുമാണ് അപ്പീൽ ഹർജികൾ. സ്റ്റേ അനുവദിക്കാനാകാത്ത വിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. സ്റ്റേ നൽകാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും വാദം ഉയർന്നു. പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുലിനെതിരെ…

Read More

തിരുവന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽപറയുന്നു അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 13ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത 05 – 20 cm/sec വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…

Read More

തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അപമാനിക്കുന്നതിൽ നിന്ന് സിപിഎം പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും ബിജെപി നേതാവ് അറിയിച്ചു. പാർട്ടി നിലപാട് അംഗീകരിക്കാത്ത മതമേലദ്ധ്യക്ഷൻമാരെയെല്ലാം സിപിപിഎമ്മിന് അപമാനിക്കണമെന്നാണ്. ചൈനയോ ക്യൂബയോ അല്ല ഇന്ത്യയെന്ന് സിപിഎം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെ പിന്തുണയ്ക്കുന്നതിനാലാണ് കോൺഗ്രസ് വിഷയത്തിൽ മൗനം പാലിക്കുന്നെതന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ആക്ഷേപിച്ചും അപകീർത്തിപരമായ പ്രസ്താവന നടത്തിയും മത പുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനും വർഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാൻ കാരണം. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് പീപ്പിൾസ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നത്, കെ സുരേന്ദ്രൻ തുടർന്നു. ജോസഫ് മാഷുടെ കൈ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെടുത്തിയും കെ സുരേന്ദ്രൻ സിപിഎമ്മിനെതിരെ വിമ‌ർശനമുന്നയിച്ചു. ജോസഫ് മാഷുടെ കൈ വെട്ടിമാറ്റാനുള്ള സാഹചര്യമുണ്ടാക്കി നൽകിയത് അന്നത്തെ എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. മാഷിന്റെ കൈ…

Read More

തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന്‍ കാമുകിയും ക്വട്ടേഷന്‍ സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ അഞ്ചുപ്രതികള്‍ കീഴടങ്ങി. അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് അഞ്ചുപേരും കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കേസില്‍ ആകെ എട്ടുപ്രതികളാണുള്ളത്. ഒന്നാംപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയ, കേസിലെ എട്ടാംപ്രതിയായ അമല്‍മോഹന്‍ എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി അന്വേഷണസംഘം കോടതിയെ സമീപിക്കും. കേസിലെ ഏഴാംപ്രതിയായ ജോസഫ് ഇപ്പോഴും ഒളിവിലാണ്. അതേസമയം, മര്‍ദനമേറ്റ യുവാവ് ലക്ഷ്മിപ്രിയയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചിരുന്നതായുള്ള പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് കേസ്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുവാവിനെ യുവതിയുള്‍പ്പെട്ട സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. നഗ്നനാക്കി മര്‍ദിച്ചശേഷം ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ആപ്പിള്‍ വാച്ചും പ്രതികള്‍ തട്ടിയെടുത്തു. നിര്‍ബന്ധിച്ച് ലഹരിമരുന്ന്…

Read More

തിരുവനന്തപുരം: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കിയ കേസിൽ വെള്ളനാട് സ്വദേശി അറസ്റ്റിൽ. കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടിൽ എസ് വിജിനെയാണ് (22) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷമായി പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതിനെത്തുടർന്ന് മറ്റൊരാളുമായി വീട്ടുകാർ യുവതിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് പക‌ർത്തിയ ചിത്രങ്ങളാണ് മോർഫ് ചെയ്ത് യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ചെറുപ്പക്കാരന്റെ വാട്‌സ്‌ആപ്പിലേയ്ക്ക് അയച്ചുകൊടുത്തത്. പ്രതിശ്രുത വരന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ചിത്രങ്ങൾ കാണിച്ചുകൊടുത്തു. ഇതോടെ യുവാവും വീട്ടുകാരും ബന്ധത്തിൽ നിന്ന് പിന്മാറി.തുടർന്ന് ഐ ടി നിയമമനുസരിച്ച് വിജിനെതിരെ കേസെടുത്ത് നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്. യുവതിയുടെ വിവാഹം മുടക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്…

Read More

ന്യൂഡൽഹി: വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നാരോപിച്ച് ബി ബി സിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബി ബി സിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ ബി ബി സിയുടെ ഡൽഹി, മുംബയ് ഓഫീസുകളിൽ ആദായ നികുതി വകുപ്പു പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.വിദേശ നിക്ഷേപ ക്രമക്കേടുകളുടെ പേരിൽ ബി ബി സിയ്ക്ക് മാത്രമല്ല രാജ്യത്തെ നിരവധി വിദേശ കമ്പനികൾക്ക് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ മോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ചാനലിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. റെയ്ഡില്‍ പിടിച്ചെടുത്ത നികുതിരേഖകളും ലാപ്‌ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമാണ് ബി ബി സിക്കെതിരേ ഇഡി കേസെടുത്തത്.ബി ബി സി ആദായനികുതി കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ല. ലാഭവിഹിതം രാജ്യത്തുനിന്ന്…

Read More

മനാമ സൂക്ക് കെഎംസിസി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന്‍റേയും മസാലി റസ്റ്റോറന്‍റിന്‍റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു . മനാമ ഡല്‍മണ്‍ സെന്‍ററിന്‍റെ അടുത്ത് വെച്ച് നടത്തിയ പരിപാടിയില്‍ മനാമയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികളാണ് പങ്കെടുത്തത് . മനാമ സൂക്ക് കെഎംസിസി രണ്ടാം വര്‍ഷമാണ് വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സംഘടിപ്പിക്കുന്നത് . കെഎംസിസി ബഹ്റെെന്‍ സംസ്ഥാന നേതാക്കളായ കെപി മുസ്തഫ , എപി ഫെെസല്‍ , സലീം തളങ്കര വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു . സൂക്ക് കെഎംസിസി നീരീക്ഷകനും സംസ്ഥാന സെക്രട്ടറിയുമായ അസ് ലം വടകര , നിസാര്‍ ഉസ്മാന്‍ , ഇഖ്ബാല്‍ താനൂര്‍ എന്നിവരുടെ നേതൃത്വം സൂക്ക് ഇഫ്താര്‍ മികവുറ്റതാക്കി . വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനം ഏറെ പ്രശംസനീയം ആയിരുന്നു . നിയാസ് (ഹൗസ് ഓഫ് ലക്ഷ്വറി ) അശ്റഫ് സാഹിബ് കാക്കണ്ടി , അല്‍റബീഅ്…

Read More

തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.. * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. * ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. * വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന്…

Read More

കൊച്ചി: അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കാന്‍ മാനേജ്‌മെന്റിന്റെ കയ്യില്‍നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ഈ പരാതിയില്‍ 2020ലാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്

Read More

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽഗാന്ധി നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്.

Read More