തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസെന്ന് മന്ത്രി ആന്റണി രാജു. മരിച്ചവരുടെ ബന്ധുക്കളോ പ്രദേശവാസികളോ അല്ല പ്രതിഷേധിച്ചതെന്ന് പിന്നീടാണ് മനസിലായത്. നാലോ അഞ്ചോ കോൺഗ്രസ് പ്രവർത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒരു സ്ത്രീയും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവർ പ്രതിഷേധിച്ചപ്പോൾ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാർ ഇടപെട്ടത്. അദാലത്തുകൾ നിർത്തിവച്ചാണ് അവിടെയെത്തിയതെന്നും തങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ സംഘർഷമുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളാരും തങ്ങളെ തടഞ്ഞിട്ടില്ലെന്നും, തങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ ഫിഷിംഗ് ഹാർബർ നിലവിൽ വന്നശേഷം വിവിധ അപകടങ്ങളിലായി ഇതുവരെ 61 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
Trending
- നിതിന്റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
- തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം.
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി
- ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
- കുവൈത്തിലെ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലേ അന്തരിച്ചു
