Author: Starvision News Desk

മനാമ: ഐവൈസിസി എല്ലാ വർഷവും നടത്തി വരാറുള്ള അക്ഷരദീപം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷവും സ്കോളർഷിപ് വിതരണംവിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിൽ നരിയാപുരം എം.എസ്.സി എൽപി സ്കൂളിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കൈമാറിയത്. സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മുതിർന്ന കോൺഗ്രസ്പ്രവർത്തകരും ഡിസിസി മെമ്പർമാരും പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക സാലി സാമുവൽ അധ്യക്ഷത വഹിച്ചു . അഡ്വ:ആനി ഫിലിപ്പ് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഡിസിസി മെമ്പർ ശ്രീ തോമസ് ടി വർഗീസ് ആശംസയും പിടിഎ പ്രസിഡൻ്റ് നന്ദിയും അറിയിച്ചു ഐവൈസിസിയെ പ്രതിനിധീകരിച്ച് ദേശീയ കമ്മറ്റി അംഗം ശ്രീ. ബിനു പുത്തൻപുരയിൽ പരുപാടികൾക്ക് നേതൃത്വം നല്കി.

Read More

കൊച്ചി: രണ്ടാം വർഷവും മഴവിൽ മനോരമയും അമ്മയും ഒത്തുചേർന്നുകൊണ്ടുള്ള “മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് – 2023″ന്റെ റിഹേഴ്സൽ ക്യാമ്പ് ഇന്ന് (28.07. 2023 വെള്ളി) കാലത്തു 10.15 നു എറണാകുളം മാരിയറ്റ് ഹോട്ടലിൽ ശ്രീ. മമ്മൂട്ടി ഭദ്രദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ചു. അമ്മയിലെ 120 ൽ പരം അംഗങ്ങളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ ട്രഷറർ സിദ്ധിഖ്. സ്വാഗതപ്രസ്സംഗം നടത്തുകയും ജനറൽ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ് എന്നിവർ സംസാരിക്കുകയും ലാൽ, ബാബുരാജ്, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ടിനി ടോം. എം എം ടീവീ പ്രോഗ്രാം ഹെഡ് ജൂഡ് അട്ടിപ്പേറ്റി, പ്രോഗ്രാം ഡെപ്യൂട്ടി ഹെഡ് സതീഷ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. ഓണത്തിനോടനുബദ്ധമായി ആഗസ്റ് മാസം ശനി, ഞായർ വൈകീട്ടായിരിക്കും മഴവിൽ മനോരമയിൽ ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇടവേള ബാബു ആണ് ഷോ സംവിധാനം ചെയുന്നത്.

Read More

വിയ്യൂർ: കെഎസ്ഇബി ജീവനക്കാർ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മുത്തുപാണ്ടി(49)യാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. . പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

തൃശ്ശൂർ : ഗർഭിണിയായ യുവതി അടക്കം ആറ് നഴ്സുമാരെ ആശുപത്രി എംഡി മർദ്ദിച്ചതായി പരാതി. കൈപ്പറമ്പിലെ നൈൽ ആശുപത്രി ഉടമ ഡോ വിആർ അലോക് കുമാറിനെതിരായ നഴ്സുമാർ പരാതി നൽകിയത്. ആശുപത്രിയിലെ ജോലിത്തർക്കവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അലോക് കൈയ്യേറ്റം ചെയ്തുവെന്നാണ് നഴ്സുമാർ തൃശ്ശൂർ വെസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.ലനഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരാണ് പരാതി നൽകിയത്. അക്രമണത്തിൽ പരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നഴ്സുമാർ തന്നെ അക്രമിച്ചെന്ന് ആരോപിച്ച് ഡോ അലോകും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം നഴ്സുമാരുടെ സംഘടനയായ യു എൻ എ അക്രമത്തിന് ഇരയായ ആറ് നഴ്സുമാരും അംഗമായിരുന്നു. പിന്നാലെ ആറു നഴ്സുമാരെ കഴിഞ്ഞ ദിവസം നൈൽ ആശുപത്രിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധിച്ചതോടെ ലേബർ ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് ചർച്ചയ്ക്കു വിളിച്ചു. എന്നാൽ…

Read More

ഡൽഹി: വിവിധ വിദേശ രാജ്യങ്ങളിലെ ജയിലുകളിലായി 8,330 ഇന്ത്യക്കാർ തടവില്‍ കഴിയിരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ ഭൂരിഭാഗവും യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ്. ഈ ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി.’വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ/തസ്‌തികകൾ ജാഗ്രത പാലിക്കുകയും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരൻമാരെ പ്രാദേശിക നിയമ ലംഘനം/ആരോപണങ്ങൾ ലംഘിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു’ സി പി ഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു. വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള വിഷയം ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി വിദേശത്തുള്ള ഇന്ത്യൻ സ്ഥാനപതകളും എമ്പസികളും പതിവായി നിരീക്ഷിച്ച് വരുന്നുണ്ട്. കണക്കുകൾ പ്രകാരം ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ…

Read More

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്നും, മേഖലയിൽ ന്യൂഡൽഹിയുമായുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാൻ ടോക്കിയോ ആഗ്രഹിക്കുന്നുവെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി. ഇന്ത്യ-ജപ്പാൻ ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ, മെയ് മാസത്തിൽ നടന്ന ഹിരോഷിമ ഉച്ചകോടിയിലെ ജി7 രാജ്യങ്ങളിലെ നേതാക്കൾ നടത്തിയ പ്രസ്‌താവനയും അദ്ദേഹം പരാമർശിച്ചു, ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കാനാവില്ല എന്നായിരുന്നു ഈ പ്രസ്‌താവന. ജി 20 പ്രസിഡൻസി വിജയകരമാക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ ജപ്പാന് താൽപ്പര്യമുണ്ടെന്ന് ഹയാഷി വ്യക്തമാക്കി, പ്രത്യേകിച്ച് ഇന്റർ ഗവൺമെന്റൽ ഫോറത്തിന്റെ വരാനിരിക്കുന്ന ഉച്ചകോടിയിൽ ഉൾപ്പെടെ. ഗ്ലോബൽ സൗത്ത് നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി കൈകാര്യം ചെയ്‌തില്ലെങ്കിൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാനുള്ള ആഹ്വാനം കേവലം മുദ്രാവാക്യമായി തോന്നുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ജപ്പാനെ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്‌ചയാണ് ഹയാഷി ഡൽഹിയിലെത്തിയത്.

Read More

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ്…

Read More

കൊല്ലം: ചിക്കൻകറിക്ക് ഉപ്പില്ല, കൊല്ലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കുത്തേറ്റു 3 പേര് ഗുരുതരാവസ്ഥയിൽ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. അടിപിടിയിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ മക്കളെ കുത്തിയ തമിഴ്‌നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തലയ്‌ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത്…

Read More

കൊട്ടിയൂര്‍ : അങ്കണവാടിയിലെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തി. കണ്ണൂർ കൊട്ടിയൂരിൽ ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടതാണു ഒരർത്ഥത്തിൽ രക്ഷയായത്. ഇതിന് ശേഷം ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. പിന്നാലെ വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. കുട്ടികള്‍ ഇല്ലാതിരുന്നാല്‍ വലിയ അപകട സാഹചര്യമാണ് ഒഴിവായത്. മഴക്കാലമായതിനാൽ തന്നെ ഏവരും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലപാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവിൽ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികൾക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ജൂലൈ രണ്ടാ വാരത്തില്‍ കണ്ണൂര്‍ കേളകത്തും കൊട്ടിയൂരിലുമായി രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡിൽ നിന്നാണ് ഒരു…

Read More

കോഴിക്കോട് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കോഴിക്കോട് കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. തെരുവ് നായ കുറുകെ ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23 ന് എറണാകുളത്തും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. കണ്ടെയ്‌നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികനായ മൂലംപിള്ളി സ്വദേശി സാല്‍ട്ടണ്‍ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ജോലിക്ക് പോകാന്‍ ഇറങ്ങിയ സാല്‍ട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാള്‍ട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവാവ് മരണപ്പെട്ടു. സംസ്ഥാനത്ത് തെരുവ്…

Read More