Author: news editor

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 106 മിസൈലുകളും 176 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ജനവാസ മേഖലകളെയും പൊതു ഇടങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ സിത്രയിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ സന്ദര്‍ശിച്ചു.ഡോ. ജുമ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് അന്വേഷിച്ചു. അവരുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കണ്ടു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചികിത്സിക്കുന്നതില്‍ കാണിച്ച അര്‍പ്പണബോധത്തിനും പ്രൊഫഷണലിസത്തിനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ മെഡിക്കല്‍, നഴ്സിംഗ് ജീവനക്കാരെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.

Read More

മനാമ: നിലവില്‍ വിദേശത്തുള്ള ബഹ്റൈന്‍ പൗരരെ കര അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഊര്‍ജിതമാക്കി.ബഹ്റൈനിലെയും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായും വിദേശത്തുള്ള ബഹ്റൈന്‍ എംബസികളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളിലെ ബഹ്റൈന്‍ പൗരരുടെ അവസ്ഥകള്‍ എംബസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കര അതിര്‍ത്തി കടന്നുള്ള ഗതാഗത നടപടിക്രമങ്ങള്‍ സുഗമമാക്കാനും രാജ്യത്തേക്ക് സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് ക്രമീകരിക്കാനും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.വിദേശത്തുള്ള ബഹ്റൈന്‍ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളുമായുള്ള ഏകോപനത്തിലൂടെയും ആശയവിനിമയത്തിലൂടെയും മടങ്ങിവരാനാഗ്രഹിക്കുന്ന പൗരര്‍ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ബഹ്‌റൈനില്‍ വീട്ടില്‍ വന്ന് ചികിത്സയുമായി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍.അല്‍ ഹിലാല്‍ ഹോം വിസിറ്റ് സര്‍വീസസ് പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട്ടില്‍നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങള്‍ക്ക് വിശ്വസനീയമായ വൈദ്യസഹായം ലഭിക്കും. പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനും പരിചരണവും നല്‍കാന്‍ അല്‍ ഹിലാല്‍ ഡോക്ടര്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരും. 80408080 നമ്പറില്‍ സേവനം ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 102 മിസൈലുകളും 173 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഇറാന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റ ബഹ്‌റൈനിലെ സിത്ര നിവാസികളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ സന്ദര്‍ശിച്ചു.സംഘര്‍ഷ സമയത്ത് ബഹ്റൈന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കിരീടാവകാശി പറഞ്ഞു. സിത്ര നിവാസികള്‍ക്കുണ്ടായ പരിക്കുകള്‍ രാജ്യം മുഴുവന്‍ അനുഭവിക്കുന്നുണ്ട്. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണം പരമപ്രധാനമാണ്. ഇതിനായി ഇറാന്റെ ശത്രുതാപരമായ ആക്രമണത്തെ നേരിടാന്‍ ബഹ്റൈനിലെ സൈനിക, പൊതു സ്ഥാപനങ്ങള്‍ എല്ലാവരുടെയും സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ്റൈന്റെ ശക്തി രാജ്യത്തെ ജനങ്ങളുടെ ഐക്യത്തില്‍നിന്നും രാജാവിന്റെ നേതൃത്വത്തില്‍ രാജ്യത്തിനായുള്ള അവരുടെ ഉറച്ച പിന്തുണയില്‍നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

മനാമ: കൃത്യനിര്‍വഹണത്തിനിടെ സാങ്കേതിക തകരാറുമൂലമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ യു.എ.ഇ. സായുധ സേനയിലെ രണ്ടംഗങ്ങള്‍ വീരമൃത്യു വരിച്ചതില്‍ ബഹ്റൈന്‍ അനുശോചിച്ചു.യു.എ.ഇ. സര്‍ക്കാരിനെയും ജനങ്ങളെയും അനുശോചനവും സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ദുരന്തത്തില്‍ യു.എ.ഇയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് യു.എ.ഇ. സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള അചഞ്ചലമായ പിന്തുണയും പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് യു.എ.ഇ. സൈനികരുടെ മരണത്തില്‍ ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡും അനുശോചിച്ചു.

Read More

മനാമ: ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ ഒരു ജനവാസ കെട്ടിടത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 29 വയസ്സുള്ള ഒരു ബഹ്റൈനി സ്ത്രീ മരിച്ചതായും എട്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനും വീണ്ടും പോസ്റ്റ് ചെയ്തതിനും ആറ് ഏഷ്യന്‍ പൗരരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിലെ ആന്റി-സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സുരക്ഷയെയും പൊതു ക്രമത്തെയും തകര്‍ക്കുന്ന രീതിയില്‍ ഇറാനിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനും ഈ ശത്രുതാപരമായ പ്രവൃത്തികളോട് അനുഭാവം പ്രകടിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തതതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചതെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനും കാരണമായെന്നും മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ഇറാനിയന്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ ബഹ്‌റൈനിലെ മുഹറഖിലെ ഒരു സര്‍വകലാശാലാ കാമ്പസ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ സന്ദര്‍ശിച്ചു. പൊതു സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള വിവേചനരഹിതവും അന്യായവുമായ ഇറാനിയന്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സ്ഥാപനത്തിന് നാശനഷ്ടമുണ്ടായിരുന്നു.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവയുടെ ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രതിബദ്ധത മന്ത്രി പരാമര്‍ശിച്ചു.ഡോ. ജുമ സര്‍വകലാശാലയുടെ മാനേജ്മെന്റുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. ഷെല്ലാക്രമണത്തിനിടെ സ്ഥലത്ത് പരിക്കേറ്റ ജീവനക്കാരുടെ ക്ഷേമം അദ്ദേഹം പരിശോധിച്ചു. അവര്‍ പൂര്‍ണ്ണമായും വേഗത്തിലുള്ള സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. സര്‍വകലാശാലയുടെ സൗകര്യങ്ങളിലുടനീളമുള്ള നാശനഷ്ടങ്ങള്‍ അദ്ദേഹം പരിശോധിച്ചു.

Read More