- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
- സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദിയുടെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
- അമേരിക്ക നയം മാറ്റുന്നു, ഇനി ബോംബല്ല, ഇറാന്റെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
- വനിത സംവരണ ഭേഗതി ബില്‍, എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; മോദി
- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
Author: news editor
മനാമ: ഇറാനിയന്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ ബഹ്റൈനിലെ മുഹറഖിലെ ഒരു സര്‍വകലാശാലാ കാമ്പസ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ സന്ദര്‍ശിച്ചു. പൊതു സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള വിവേചനരഹിതവും അന്യായവുമായ ഇറാനിയന്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സ്ഥാപനത്തിന് നാശനഷ്ടമുണ്ടായിരുന്നു.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവയുടെ ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രതിബദ്ധത മന്ത്രി പരാമര്‍ശിച്ചു.ഡോ. ജുമ സര്‍വകലാശാലയുടെ മാനേജ്മെന്റുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. ഷെല്ലാക്രമണത്തിനിടെ സ്ഥലത്ത് പരിക്കേറ്റ ജീവനക്കാരുടെ ക്ഷേമം അദ്ദേഹം പരിശോധിച്ചു. അവര്‍ പൂര്‍ണ്ണമായും വേഗത്തിലുള്ള സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. സര്‍വകലാശാലയുടെ സൗകര്യങ്ങളിലുടനീളമുള്ള നാശനഷ്ടങ്ങള്‍ അദ്ദേഹം പരിശോധിച്ചു.
മനാമ: ബഹ്റൈന്റെ വടക്കന്‍ മേഖലയില്‍ സമുദ്ര പ്രവേശന നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 4 വരെ നിരോധനം പ്രാബല്യത്തിലുണ്ടാകും.നിയമനടപടികള്‍ ഒഴിവാക്കാന്‍ തീരുമാനത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാനും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാ ജനങ്ങളോടും നാവികരോടും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍ നടപ്പിലാക്കുന്നതെന്ന് കമാന്‍ഡ് വിശദീകരിച്ചു.
മനാമ: ഇറാനിയന്‍ ആക്രമണത്തില്‍ മാഅമീറിലെ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഒരു കേന്ദ്രത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സെന്റര്‍ അറിയിച്ചു.സംഭവത്തില്‍ ഭൗതിക നാശനഷ്ടങ്ങളുണ്ടായെങ്കിലും ആര്‍ക്കെങ്കിലും പരിക്കോ മരണമോ ഉണ്ടായില്ല.
മനാമ: ബഹ്റൈനിലെ കത്തോലിക്കാ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് അവാലിയിലെ ഔര്‍ ലേഡി ഓഫ് അറേബ്യയിലെ കത്തീഡ്രലില്‍ ക്രിസ്ത്യന്‍ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.കത്തീഡ്രലിലെത്തിയപ്പോള്‍ വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെരാര്‍ഡി അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ കിരീടാവകാശി നിരവധി ക്രിസ്ത്യന്‍ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈന്‍ സമൂഹം അതിന്റെ നീണ്ട ചരിത്രത്തിലുടനീളം വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണെന്ന് കിരീടാവകാശി പറഞ്ഞു.എല്ലാവര്ക്കും സംരക്ഷണവും പരിചരണവും നല്‍കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത അദ്ദേഹം പരാമര്‍ശിച്ചു. രാജ്യം ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്നു. പരസ്പര ബഹുമാനത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ ദീര്‍ഘകാല ശ്രമങ്ങളെ ഈ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.മതപരമായ ബഹുസ്വരതയോടുള്ള സഹവര്‍ത്തിത്വത്തിന്റെയും ആദരവിന്റെയും മൂല്യങ്ങള്‍ ഏകീകരിക്കുന്നതില്‍ രാജാവിന്റെ നേതൃത്വത്തില്‍ രാജ്യം നല്കുന്ന അചഞ്ചലമായ പിന്തുണയ്ക്ക് ക്രിസ്ത്യന്‍ മതനേതാക്കള്‍ നന്ദി പറഞ്ഞു. ജനങ്ങളെ സ്വതന്ത്രമായി അവരുടെ വിശ്വാസം ആചരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും…
ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികള്‍: രാജാവിന് പിന്തുണ പ്രഖ്യാപിച്ച് 65 സംഘടനകള്‍
മനാമ: ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികളില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് രാജ്യത്തെ 65 സാമൂഹിക, സാംസ്കാരിക, സ്പോര്‍ട്സ് ക്ലബ്ബുകളും സാമൂഹ്യ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അവര്‍ വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികളെയും അംഗീകരിക്കുന്നതായി അവര്‍ അറിയിച്ചു.രാജ്യത്തെ സംരക്ഷിക്കുന്നതിലും അതിന്റെ ആസ്തികള്‍ സംരക്ഷിക്കുന്നതിലും ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം എന്നിവ കാണിക്കുന്ന സന്നദ്ധതയെയും പ്രൊഫഷണലിസത്തെയും സംഘടനകള്‍ അഭിനന്ദിച്ചു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 95 മിസൈലുകളും 164 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ സിത്രയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെ 32 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. അവരില്‍ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടെുന്നു.പരിക്കേറ്റവരെല്ലാം ബഹ്റൈന്‍ പൗരരാണ്. തലയ്ക്കും കണ്ണിനും സാരമായ പരിക്കേറ്റ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ്, എട്ട് വയസ്സുള്ള രണ്ടു കുട്ടികളും ഇതിലുള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ഏറ്റവും ഇളയവന് രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ്.പരിക്കേറ്റ എല്ലാവരും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും പ്രത്യേക മെഡിക്കല്‍ സംഘങ്ങളുടെ തുടര്‍പരിചരണം ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ബഹ്റൈനെതിരായ ഈ അന്യായമായ ആക്രമണം ആരംഭിച്ചതിനുശേഷം ആരോഗ്യ സംവിധാനം അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം പറഞ്ഞു.
മനാമ: ഇറാനിയന്‍ ആക്രമണത്തില്‍ ബഹ്റൈനിലെ മാഅമീറിലെ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഒരു കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതായും അതില്‍ ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായതായും സെന്റര്‍ അറിയിച്ചു.ആര്‍ക്കെങ്കിലും പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടിയന്തര പ്രതികരണ സംഘങ്ങള്‍ സ്ഥലത്തുണ്ട്. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മനാമ: രണ്ടു ടുണീഷ്യന്‍ യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് പെണ്‍വാണിഭത്തിന് ഇരകളാക്കിയ കേസില്‍ ഒരു സിറിയക്കാരനും ഒരു മൊറോക്കോക്കാരിക്കും ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഹോട്ടലില്‍ വെയിട്രസ് ജോലിക്കെന്നു പറഞ്ഞാണ് ഇവര്‍ ടുണീഷ്യക്കാരികളെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്റൈനിലെത്തിയ ശേഷം അവരുടെ പാസ്പോര്ട്ടുകള് പിടിച്ചുവാങ്ങുകയും ഒരു ഫ്ളാറ്റില്‍ അടച്ചിടുകയും ചെയ്തു. പിന്നീട് അവരെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴില്‍ ചെയ്യിക്കുകയായിരുന്നു.പിന്നീട് യുവതികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സിറിയക്കാരനും മൊറോക്കോക്കാരിക്കുമെതിരെ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മനാമ: ബഹ്റൈനിലെ ഒരു ജലശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാന്റെ ആക്രമണമുണ്ടായെങ്കിലും അത് ജലവിതരണത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അറിയിച്ചു.ജനങ്ങള്‍ക്കെല്ലാം തടസ്സമില്ലാതെ ജലം ലഭിക്കുന്നുണ്ട്. ജലവിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ഇറാന്റെ ഡ്രോണ്‍ ആക്രമണം ജലശുദ്ധീകരണശാലയ്ക്ക് സാരമായ കേടുപാടുകള്‍ വരുത്തിയിരുന്നെങ്കിലും ഉടന്‍ അറ്റകുറ്റപ്പണി നടത്തി തകരാറ് പരിഹരിക്കുകയായിരുന്നു.
