Author: news editor

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 108 മിസൈലുകളും 177 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ഇറാനിയന്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലും ബഹ്‌റൈന്റെ ബാങ്കിംഗ്, ധനകാര്യ മേഖല ഏറ്റവും ഉയര്‍ന്ന തലത്തില്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) അറിയിച്ചു.രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായും ശക്തമായ സുരക്ഷാ നടപടികളോടെയും സേവനങ്ങള്‍ നല്‍കുന്നത് തുടരുന്നുണ്ട്. വിപുലമായ നിയന്ത്രണ ചട്ടക്കൂടുകളുടെയും വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്ത ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും പിന്തുണയോടെയാണ് ഇവ നടപ്പാക്കുന്നത്.സംഘര്‍ഷ സാഹചര്യം ആരംഭിച്ചതുമുതല്‍ സാമ്പത്തിക സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ മേഖലയിലെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തി മേല്‍നോട്ടം വഹിച്ചിട്ടുണ്ടെന്നും സി.ബി.ബി. വ്യക്തമാക്കി.

Read More

മനാമ: ഇറാന്റെ ആക്രമണത്തിന്റെ ഫലമായി മരണമടഞ്ഞ ബഹ്റൈനി സ്ത്രീയുടെ കുടുംബത്തിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അനുശോചനമറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെ കണ്ട് അദ്ദേഹം അനുശോചനമറിയിച്ചു.റോയല്‍ ഗാര്‍ഡിന്റെ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും അനുശോചനമറിയിച്ചു. കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.മരിച്ച സ്ത്രീയുടെ കുടുംബത്തോടുള്ള ബഹ്റൈന്‍ ജനതയുടെ ഐക്യദാര്‍ഢ്യവും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അറിയിച്ചു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും രാജാവിന്റെ നേതൃത്വത്തില്‍ തുടരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബന്ധപ്പെട്ട അധികാരികള്‍ ആവശ്യമായ നടപടിള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

ന്യൂയോര്‍ക്ക്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ക്കും ജോര്‍ദാനും വേണ്ടി ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു.മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കുകയും സൈനിക സംഘങ്ങളെ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയമാണിത്.സുരക്ഷാ കൗണ്‍സിലിലെ അംഗം എന്ന നിലയിലും ജി.സി.സി. സുപ്രീം കൗണ്‍സിലിന്റെ 46ാമത് സെഷന്റെ അദ്ധ്യക്ഷപദവിയിലുള്ള രാജ്യമെന്ന നിലയിലും ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം നടത്തിയ വോട്ടെടുപ്പിലാണ് പ്രമേയം അംഗീകരിച്ചത്.അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈന്‍, ഗള്‍ഫ്, ജോര്‍ദാന്‍ എന്നിവരുടെ തീവ്രമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം നടന്നത്. അതിന്റെ ഫലമായാണ് 2817ാം നമ്പര്‍ പ്രമേയം അംഗീകരിക്കപ്പെട്ടത്. സുരക്ഷാ കൗണ്‍സിലിനപ്പുറം വിശാലമായ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും പ്രമേയത്തിന് വിശാലമായ പിന്തുണ ലഭിച്ചു. 135 രാജ്യങ്ങള്‍ കരട് പ്രമേയത്തെ ഔദ്യോഗികമായി സഹ-സ്പോണ്‍സര്‍ ചെയ്തു. ഇത് സംഘടനയുടെ ചരിത്രത്തില്‍ യു.എന്‍. അംഗരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയമായി മാറി.അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ…

Read More

മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ.ആര്‍.ജി.സി) ചേര്‍ന്ന് ഇറാനിയന്‍ തീവ്രവാദ സംഘടനകള്‍ വഴി ചാരവൃത്തി നടത്തിയതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് നാല് ബഹ്റൈനികളെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിവില്‍ കഴിയുന്ന അഞ്ചാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുര്‍തദ ഹുസൈന്‍ അവല്‍ (25), അഹമ്മദ് ഇസ അല്‍ ഹൈക്കി (34),സാറ അബ്ദുല്‍നബി മര്‍ഹൂന്‍ (36), ഇല്യാസ് സല്‍മാന്‍ മിര്‍സ (22) എന്നിവരാണ് അറസ്റ്റിലായത്. അലി മുഹമ്മദ് ഹസ്സന്‍ അല്‍ ഷെയ്ഖ് (25) ആണ് വിദേശത്ത് ഒളിവില്‍ കഴിയുന്നത്.ആദ്യം അറസ്റ്റിലായയാള്‍ സംഘടനാ നിര്‍ദേശങ്ങളനുസരിച്ചും മറ്റുള്ളവരുടെ സഹായത്തോടെയും ബഹ്റൈനിലെ സുപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നതിനും കോര്‍ഡിനേറ്റുകള്‍ രേഖപ്പെടുത്തുന്നതിനും ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി ഉപകരണങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ഈ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ്വെയര്‍ വഴി ഐ.ആര്‍.ജി.സിക്ക് കൈമാറി.നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായ വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

മനാമ: ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും അണഞ്ഞ തീയില്‍നിന്നുള്ള പുകയുടെ പ്രത്യാഘാത സാധ്യതയ്ക്കുള്ള മുന്‍കരുതലെന്ന നിലയില്‍ ബഹ്‌റൈനിലെ ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് പ്രദേശവാസികള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വെന്റിലേഷന്‍ ഓപ്പണിംഗുകളും അടയ്ക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട അധികാരികള്‍ പുതിയ വിവരങ്ങള്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സ്ഥാപിത അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും, പ്രത്യേകിച്ച് 1949ലെ ജനീവ കണ്‍വെന്‍ഷനുകളുടെയും 1961ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെയും വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.യു.എ.ഇയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും അനുസൃതമായി നയതന്ത്ര ദൗത്യങ്ങളുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ സിത്രയില്‍ ഇറാനിയന്‍ ആക്രമണങ്ങളില്‍ നാശനഷ്ടമുണ്ടായ വീടുകളുടെയും സ്വത്തുക്കളുടെയും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവുകളും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്.കിരീടാവകാശി നിയോഗിച്ചതനുസരിച്ച് സിത്ര സന്ദര്‍ശിച്ച വേളയില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മറ്റ് മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ലയോടൊപ്പമുണ്ടായിരുന്നു.പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പരിക്കേറ്റവരുടെ കുടുംബങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുള്ള ചികിത്സ, ആവശ്യമുള്ളപ്പോള്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ നിയോഗിക്കല്‍, ആവശ്യമെങ്കില്‍ വിദേശത്ത് ചികിത്സ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: പ്രവര്‍ത്തന ആസൂത്രണത്തിന്റെ ഭാഗമായി തുടര്‍ച്ചയായ പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്കുള്ള കണക്റ്റിവിറ്റി ശൃംഖല മെച്ചപ്പെടുത്താനുമായി ഗള്‍ഫ് എയര്‍ തങ്ങളുടെ നിരവധി വിമാനങ്ങള്‍ താല്‍ക്കാലികമായി സ്ഥാനം മാറ്റി.വരാനിരിക്കുന്ന വിമാന സര്‍വീസുകളെയും പ്രവര്‍ത്തന ആവശ്യകതകളെയും പിന്തുണയ്ക്കുന്നതിനായി വിമാനക്കമ്പനികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യാത്രക്കാര്‍ക്കുള്ള സേവന നിലവാരം നിലനിര്‍ത്തല്‍ കൂടുതല്‍ പ്രവര്‍ത്തന വഴക്കം, ഉയര്‍ന്ന നിലവാരത്തിലുള്ള വ്യോമഗതാഗത സേവനങ്ങള്‍ തുടര്‍ച്ചയായി നല്‍കല്‍ എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി കൂടിയാണിത്.

Read More