- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
Author: news editor
മനാമ: ഇറാന്- അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെയും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കാനുള്ള ധാരണയെയും ബഹ്റൈന്‍ സ്വാഗതം ചെയ്തു.മദ്ധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കരാറിന് കാരണമായ പാകിസ്ഥാന്റെ ക്രിയാത്മകമായ മദ്ധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവനയില്‍ പ്രശംസിച്ചു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നതായി വിമാനത്താവളത്തിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്ന ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.വ്യോമാതിര്‍ത്തി തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്.യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുഗമവുമായ രീതിയില്‍ പുനര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിവിധ പങ്കാളികളുമായി ഏകോപനം തുടരുകയാണ്. യാത്രക്കാര്‍ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ ബി.എ.സി. നിര്‍ദ്ദേശിച്ചു.
മനാമ: പശ്ചിമേഷ്യന്‍ മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി നടപ്പിലാക്കിയ താല്‍ക്കാലിക അടച്ചുപൂട്ടലിന് ശേഷം ബഹ്റൈനു മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി വീണ്ടും തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു.വ്യോമയാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി തുടര്‍ച്ചയായ ഏകോപനത്തോടെ ഉയര്‍ന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യോമഗതാഗതത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പറഞ്ഞു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 508 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
ടെഹ്റാന്: അടുത്ത രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ഇറാന് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഗതാഗതം അനുവദിക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇറാനും അമേരിക്കയും സമ്മതിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ടെല്‍ അവീവ്: ഇറാനെതിരായ ആക്രമണം നിര്‍ത്തിവെച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണിത്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇറാനും അമേരിക്കയും സമ്മതിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ കാല് ശസ്ത്രക്രിയയിലെ പിഴവുമൂലം 12% സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ച രോഗിയുടെ കുടുംബത്തിന് 5,400 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ സിവില്‍ അപ്പീല്‍ കോടതി വിധിച്ചു.നേരത്തെ കുടുംബം നല്കിയ കേസ് കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ വിധിയുണ്ടായത്.2022 ഓഗസ്റ്റില്‍ കാലില്‍നിന്ന് ലോഹ ഇംപ്ലാന്റുകള്‍ നീക്കംചെയ്യുന്നതിനിടയില്‍ സംഭവിച്ച പിഴവുമൂലമാണ് രോഗിക്ക് വൈകല്യമുണ്ടായത്. ഈ സംഭവത്തില്‍ നേരിട്ട് ഉത്തരവാദിയല്ലെന്ന് കണ്ടെത്തി ഡോക്ടറെ കോടതി വെറുതെ വിട്ടു. എന്നാല്‍ കുടുംബത്തിന് ആശുപത്രി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണഫലമായി ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് സിത്രയില്‍ ഏതാനും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ടു ബഹ്റൈനികള്ക്കാണ് പരിക്കേറ്റത്. പരിക്ക് നിസ്സാരമാണെന്നും മന്ത്രാലയം അറിയിച്ചു.
പ്രത്യേക ലേഖകന്‍ കോഴിക്കോട്: ആവേശക്കൊടുമുടി കയറിയ പ്രചാരണത്തിനൊടുവില്‍ ഇന്ന് കേരളത്തില്‍ നിശ്ശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്.കാണാന്‍ വിട്ടുപോയ വോട്ടര്‍മാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.അക്രമസാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2,500 പ്രശ്നബാധിത ബൂത്തുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28,209 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെ 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ലോക്കല്‍ യൂണിറ്റിന് പുറമെ സ്പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ സേനാംഗങ്ങള്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്നാട് പോലീസും സംസ്ഥാനത്തെത്തിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കുകയാണ്. രാവിലെ 8 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
മനാമ: ഇറാഖിലെ ബസ്ര നഗരത്തിലെ കുവൈത്ത് കോണ്‍സുലേറ്റ് ജനറലിനു നേരെ നടന്ന ആക്രമണത്തെയും നശീകരണ പ്രവര്‍ത്തനങ്ങളെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ പ്രവൃത്തികള്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും 1963ലെ കോണ്‍സുലാര്‍ ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അവരുടെ നയതന്ത്ര കാര്യാലയങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
