Author: news editor

മനാമ: ഭവന ധനസഹായ സേവനങ്ങള്‍ പരിചയപ്പെടുത്താനും പൗരര്‍ക്ക് വിരങ്ങള്‍ നല്‍കാനുമായി ഭവന- നഗരാസൂത്രണ മന്ത്രാലയം എസ്‌കാന്‍ ബാങ്കുമായി സഹകരിച്ച് സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഗേറ്റ് 1ലെ സിറ്റി സെന്റര്‍ ബഹ്റൈനില്‍ രാവിലെ 10നും രാത്രി 10നുമിടയില്‍ മൊബൈല്‍ ഭവന ധനസഹായ ശാഖ സംഘടിപ്പിക്കും.ഭവന ധനകാര്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹൈതം മുഹമ്മദ് കമാല്‍ പറഞ്ഞു. മുന്‍ പതിപ്പുകളില്‍ ശക്തമായ പങ്കാളിത്തമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.Bayti പ്ലാറ്റ്ഫോം പൗരര്‍ക്ക് Tas’heel+’, Tas’heel പ്രോഗ്രാമുകളുമായി പൊരുത്തപ്പെടുന്ന ഏകദേശം 13,000 പ്രോപ്പര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബഹ്റൈനിലുടനീളമുള്ള യൂണിറ്റുകള്‍, പ്ലോട്ടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത മസായ പ്രോഗ്രാമും. ഡെവലപ്പര്‍മാരില്‍നിന്നുള്ള പ്രോപ്പര്‍ട്ടി വിശദാംശങ്ങള്‍ കാണാന്‍ പ്ലാറ്റ്ഫോം വിപുലമായ ദൃശ്യ ഉപകരണങ്ങളുംനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ തൊഴിലുടമകളുടെ പ്രതിമാസ ഇന്‍ഷുറന്‍സ് വിഹിതം പ്രതിവര്‍ഷം ഒരു ശതമാനം വീതം വര്‍ധിപ്പിച്ച് 2028 ആകുമ്പോഴേക്കും 20 ശതമാനമാക്കുമെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) അറിയിച്ചു.നിലവിലെ വിഹിതം 17 ശതമാനമാണ്. 2026ല്‍ അത് 18 ആകും. നിലവിലെ നിയമങ്ങള്‍ക്കനുസൃതമായി ജീവനക്കാരുടെ വിഹിതം 7 ശതമാനമായി സ്ഥിരമായി തുടരും.ബഹ്‌റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു ജി.സി.സി. രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബഹ്‌റൈന്‍ പൗരര്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമായതിനാല്‍ ഈ വിഹിത നിരക്കും ബാധകമാണെന്ന് എസ്.ഐ.ഒയുടെ നിയമകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ നവാല്‍ അഹമ്മദ് അല്‍ അവൈദ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്, സാമൂഹ്യ നേതാക്കളിലൊരാളും യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.1941ല്‍ മനാമയില്‍ ജനിച്ച ഖാലിദ് മുഹമ്മദ് കാനൂ കൊമേഴ്‌സില്‍ പഠനം നടത്തുകയും പിന്നീട് അമേരിക്കയില്‍ അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തു. 1969ല്‍ കുടുംബ ബിസിനസില്‍ ചേര്‍ന്ന അദ്ദേഹം 1995ല്‍ മാനേജിംഗ് ഡയരക്ടറായി സ്ഥാനമേറ്റു. പിന്നീട് ചെയര്‍മാനായി. 1890ല്‍ സ്ഥാപിതമായ ഗള്‍ഫിലെ ഏറ്റവും പഴയ കുടുംബ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ കാനൂ ഗ്രൂപ്പ് വ്യാപാരം, യാത്ര, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്‌സ് എന്നിവയിലുള്‍പ്പെടെ ഗള്‍ഫ് മേഖലയിലുടനീളം സാന്നിധ്യം വികസിപ്പിച്ചു.ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനായിരുന്നു. കൂടാതെ സാമ്പത്തിക വികസന ബോര്‍ഡ് അംഗം, ബഹ്‌റൈന്‍ മോണിറ്ററി ഏജന്‍സി (ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍) ബോര്‍ഡ് അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.ആരോഗ്യ മേഖലകളിലും അദ്ദേഹം സംഭാവനകളര്‍പ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോസ്ലിന്‍ ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗള്‍ഫ് ഡയബറ്റിസ് സ്‌പെഷ്യലിസ്റ്റ്…

Read More

മനാമ: ബഹ്‌റൈനില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ 13 വര്‍ഷം ജോലി ചെയ്ത ഏഷ്യക്കാരന് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു.2010ലാണ് ഇയാള്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഇവിടെ ജോലി നേടിയത്. ഏറെക്കാലത്തിനു ശേഷം നടന്ന ഒരു പരിശോധനയിലാണ് ഇയാളുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയമുയര്‍ന്നത്. ഒരു യൂറോപ്യന്‍ രാജ്യത്തെ സര്‍വകലാശാലയുടെ പേരിലായിരുന്നു സര്‍ട്ടിഫിക്കറ്റ്. പരിശോധനയില്‍ ഈ സര്‍വകലാശാല വ്യാജമാണെന്നും അംഗീകാരമില്ലാത്തതാണെന്നും കണ്ടെത്തി.ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ കേസ് കോടതിക്ക് കൈമാറുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൊബൈല്‍ കടകളില്‍നിന്ന് മോഷണം നടത്തിയ 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു.നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. മറ്റു ഗവര്‍ണറേറ്റുകളിലും സമാനമായ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ നടപടിആരംഭിച്ചു.

Read More

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിജ്‌റ 1447 റബീഉല്‍ അവ്വല്‍ 12 ആയ 2025 സെപ്റ്റംബര്‍ നാലിന് ബഹ്‌റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.അന്ന് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Read More

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളില്‍നിന്നും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 27, 28 തീയതികളില്‍ ജി.സി.സി. അവയവമാറ്റ കമ്മിറ്റി യോഗം ചേര്‍ന്നു.കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍- റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ തലവന്‍ കേണല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.അവയവം മാറ്റിവെക്കല്‍ മേഖലയിലെ ഗള്‍ഫ് സഹകരണം വര്‍ധിപ്പിക്കാനും അവയവ കൈമാറ്റത്തിലെ എത്തിച്ചുകൊടുക്കല്‍ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും പരമാവധി ഉപയോഗം ഉറപ്പാക്കാന്‍ അവയവ കൈമാറ്റത്തിലെ സംയോജനം ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. വിജയകരമായ രീതികളെക്കുറിച്ചും അവയവം മാറ്റിവെക്കലിനായി ഒരു ഏകീകൃത പ്ലാറ്റ്ഫോം വികസിപ്പിക്കുക, അനുബന്ധ നിയന്ത്രണങ്ങള്‍ സമന്വയിപ്പിക്കുക, ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിടുന്ന ജി.സി.സി. ഹെല്‍ത്ത് കൗണ്‍സിലിന്റെ തന്ത്രപരമായ പദ്ധതി(2026- 2030)യെക്കുറിച്ചും പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.’വാമെന്‍ അഹ്യാഹ’ (ഒരു ജീവന്‍ രക്ഷിക്കുന്നയാള്‍) എന്ന ദേശീയ അവയവ ദാനത്തിനും…

Read More

മനാമ: ബഹ്‌റൈന്‍ നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നിരവധി മതപ്രഭാഷകരുമായും (ഖത്തീബുമാര്‍) മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതില്‍ മതപരമായ പ്രസംഗത്തിന്റെ പങ്ക് പ്രയോജനപ്പെടുത്തി എല്ലാ സാമൂഹിക വിഭാഗങ്ങളുമായും ക്രിയാത്മക ആശയവിനിമയം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.ബഹ്റൈന്‍ അനുഭവിക്കുന്ന സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് കാരണം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാര്‍ഗനിര്‍ദേശവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷണം സ്വീകരിച്ചതിന് ആഭ്യന്തര മന്ത്രി നേതാക്കളോട് നന്ദി പറഞ്ഞു.യോഗത്തിലേക്ക് ക്ഷണിച്ചതിന് ആഭ്യന്തര മന്ത്രിയോട് പ്രസംഗകരും നേതാക്കളും നന്ദി പറഞ്ഞു.

Read More

മനാമ: കൂടുതല്‍ സംയോജിതവും ഫലപ്രദവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി ഡിജിറ്റല്‍ പരിവര്‍ത്തനം വര്‍ധിപ്പിക്കാനും ശേഷി വികസനം നിലനിര്‍ത്താനും പ്രകടന നിലവാരം മെച്ചപ്പെടുത്താനും സമൂഹവുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റ് ആരംഭിച്ചു.നടപടിക്രമങ്ങള്‍ ലളിതമാക്കുക, സേവന നിലവാരം ഉയര്‍ത്തുക, ആക്സസ് സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ഡിജിറ്റല്‍ സംവിധാനം നിര്‍മ്മിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ വെബ്സൈറ്റിന്റെ ആരംഭമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പറഞ്ഞു. രൂപകല്‍പ്പനയ്ക്ക് സംഭാവന നല്‍കിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സ്‌പെഷ്യലിസ്റ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു.പുതിയ വെബ്സൈറ്റ് സംയോജിത ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളുകള്‍, പരീക്ഷാ ടൈംടേബിളുകള്‍, ഗ്രേഡുകള്‍, ദൈനംദിന ഹാജര്‍ സ്ഥിതിവിവരക്കണക്കുകള്‍, ഗ്രേഡുകളിലെ അപ്പീലുകള്‍, ഇന്റര്‍മീഡിയറ്റ്- സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലങ്ങള്‍, സെക്കന്‍ഡറി വിദ്യാഭ്യാസ പാതകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള…

Read More

മനാമ: അന്താരാഷ്ട്ര സുരക്ഷാ സഖ്യം ആഗോളതലത്തില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ ബഹ്റൈന്‍ പങ്കാളിയായി.25 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ യൂറോപ്യന്‍ നിയമനിര്‍വ്വഹണ ഏജന്‍സി (യൂറോപോള്‍), ഇന്റര്‍നാഷണല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ ഓഫ് ദി അമേരിക്കാസ് (അമേരിക്കോള്‍) എന്നിവയുടെ സഹകരണത്തോടെയാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 7 വരെ നടന്ന ഓപ്പറേഷനില്‍ 2.9 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 822 ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുക്കാനും 12,564 പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. ഏകോപിത നടപടിയിലൂടെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും അവരുടെ വരുമാന സ്രോതസ്സുകളെയും ഇല്ലാതാക്കാനായി.കള്ളക്കടത്ത് വഴികള്‍, കടത്തുകാരുടെ രീതികള്‍, ഉയര്‍ന്നുവരുന്ന ക്രിമിനല്‍ ശൃംഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പങ്കെടുക്കുന്ന രാജ്യങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, രഹസ്യാന്വേഷണ വിവര കൈമാറ്റം, അന്വേഷണങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ഓപ്പറേഷന്‍ നടന്നത്.യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഫ്രാന്‍സ്, ബഹ്റൈന്‍, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, സ്ലൊവാക്യ, ഇറ്റലി, മൊറോക്കോ, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, എല്‍ സാല്‍വഡോര്‍,…

Read More