- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കമ്പനിക്ക് 1,03,000 ദിനാര്‍ പിഴ, നാലു ജീവനക്കാര്‍ക്ക് തടവ്
- വടകരയില്‍ ലോണ്‍ ആപ്പില്‍നിന്ന് വായ്പയെടുത്ത യുവാവിനെ കാണാതായി
- ഇളവുകള്‍ നീട്ടി അമേരിക്ക: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേയ് 16 വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം
- ബഹ്റൈനില്‍ വിദേശികള്‍ക്കായി രണ്ടു ഡ്രൈവിംഗ് നിയമഭേദഗതികള്‍ പരിഗണനയില്‍
- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന് സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര്‍ അറസ്റ്റില്‍
Author: news editor
മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, പുരാവസ്തുക്കളിലും മ്യൂസിയങ്ങളിലും സഹകരണം സംബന്ധിച്ച് ബഹ്റൈന്‍ സര്‍ക്കാരും ഈജിപ്ഷ്യന്‍ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഈജിപ്ത് ധനകാര്യ മന്ത്രി അഹമ്മദ് കൗചൗക്കുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ധാരണാപത്രമെന്നും ബഹ്‌റൈനും ഈജിപ്തിനുമിടയിലുള്ള ശക്തമായ ബന്ധവും പൊതു സാംസ്‌കാരിക കാഴ്ചപ്പാടും ഇത് പ്രകടമാക്കുന്നതായും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.സംയുക്ത ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുക, താല്‍ക്കാലിക പ്രദര്‍ശനങ്ങളും പുരാവസ്തുക്കളും കൈമാറുക, പുരാവസ്തുക്കളുമായും മ്യൂസിയങ്ങളുമായും ബന്ധപ്പെട്ട പ്രഭാഷണങ്ങളും സെമിനാറുകളും ശില്‍പ്പശാലകളും നടത്തുക, പുരാവസ്തു സര്‍വേയിലും ഖനനത്തിലും വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, സംയുക്ത പരിശീലന പരിപാടികള്‍ നടപ്പിലാക്കുക എന്നിവയാണ്…
മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മികച്ച പ്രതികരണംരാജ്യത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ haj.gov.bh വഴി 12,126ലധികം പേര്‍ ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്റ് ഉംറ അഫയേഴ്സ് അറിയിച്ചു.രജിസ്റ്റര്‍ ചെയ്ത, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ രജിസ്‌ട്രേഷന്‍ കാലയളവിനുശേഷം പ്രാഥമിക സ്വീകാര്യത അറിയിക്കും. ലൈസന്‍സുള്ള ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സമയം നല്‍കും. ഔദ്യോഗിക തിരഞ്ഞെടുപ്പ് തീയതി പിന്നീട്നിശ്ചയിക്കും.
കെയ്റോ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തി.കിരീടാവകാശിയുടെ ഈജിപ്ത സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പരസ്പര ബഹുമാനത്തിന്റെ നീണ്ട ചരിത്രത്തില്‍ വേരൂന്നിയ ബഹ്റൈന്‍-ഈജിപ്ത് ബന്ധത്തെ കിരീടാവകാശി പരാമര്‍ശിച്ചു. ഈജിപ്ത് പ്രസിഡന്റിനെ ബഹ്‌റൈന്‍ രാജാവിന്റെ ആശംസകള്‍ അദ്ദേഹം അറിയിച്ചു.ബഹ്റൈന് കൂടുതല്‍ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അല്‍ സിസി രാജാവിന് ആശംസകള്‍ അറിയിച്ചു.കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, ഏറ്റവും പുതിയ പ്രാദേശിക- അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
മനാമ: സല്ലാഖ് ഹൈവേയില്‍ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബിനായി പുതിയ പ്രവേശനവഴി തുറക്കുന്നതിന് റിഫയിലേക്ക് കിഴക്കോട്ടുള്ള ഗതാഗതത്തിനായി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ(സല്ലാഖ് ഫ്‌ളൈഓവര്‍)യ്ക്കും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ് ജംഗ്ഷനും ഇടയിലുള്ള സ്ലോ, മിഡില്‍ പാതകള്‍ സെപ്റ്റംബര്‍ 5ന് പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 10 മണി വരെ അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു. ഗതാഗതത്തിനായി ഒരു പാത നല്‍കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
പുതിയ അദ്ധ്യയന വര്‍ഷം: ബഹ്റൈന്‍ രാജാവ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നു മനാമ: ബഹ്റൈനില്‍ 2025- 2026 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് ഫലപ്രദവും വിജയകരവുമായ ഒരു വര്‍ഷം അദ്ദേഹം ആശംസിച്ചു.വിദ്യാഭ്യാസ മേഖലയില്‍ ബഹ്‌റൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് രാജാവ് പറഞ്ഞു. ഈ മേഖല എല്ലായ്‌പ്പോഴും രാജ്യത്തിന് ഒരു പ്രധാന ദേശീയ മുന്‍ഗണനയാണ്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണയെ രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതിയില്‍ അത് ഗണ്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംഭാവന നല്‍കിയ എല്ലാവര്‍ക്കും രാജാവ് നന്ദി പറഞ്ഞു.ആധുനിക പാഠ്യപദ്ധതിയെ ഇസ്ലാമിക മൂല്യങ്ങളുമായി സമന്വയിപ്പിക്കുകയും ബഹ്‌റൈന്റെ ദേശീയ സ്വത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ദര്‍ശനത്തിനനുസൃതമായി വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള കൂട്ടായ ശ്രമങ്ങള്‍…
മനാമ: ബഹ്റൈനിലെ ജസ്ര ഇന്റര്‍സെക്ഷനില്‍ പുതുതായി നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്നതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.സല്‍മാന്‍ സിറ്റി, ബുദയ്യ, ജനാബിയ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പാലം. ഇവിടങ്ങളിലേക്ക് സുഗമമായ സഞ്ചാരം സാധ്യമാകും. ജനാബിയ ഹൈവേയില്‍നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലേക്ക് ഈ പാലത്തിലൂടെ നേരിട്ട് ഇടത്തോട്ട് തിരിയാന്‍ സാധിക്കും. ഇത് പ്രദേശത്തെ ഗതാഗത തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.പ്രതിദിനം 57,000 വരെ വാഹനങ്ങള്‍ അനായാസം ഈ പാലത്തിലൂടെ ഓടിക്കാം. ബഹ്റൈനിലെ റോഡ് ശൃഖല നവീകരിക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
മൂടിവെക്കാത്ത മാലിന്യ ട്രക്ക് ലോഡുകള്‍ക്കെതിരെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി തുടങ്ങി
മനാമ: മൂടിവെക്കാതെ കൊണ്ടുപോകുന്ന മാലിന്യ ട്രക്ക് ലോഡുകള്‍ക്കെതിരെ ബഹ്റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.ഇത്തരം ട്രക്കുകള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യും. തെരുവുകള്‍ വൃത്തിയോടെയും സുരക്ഷിതമായും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്. 2019ലെ പൊതു ശുചിത്വ നിയമം നമ്പര്‍ 10 ആര്‍ട്ടിക്കിള്‍ 9 പ്രകാരം മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ നന്നായി മൂടിവെച്ചിരിക്കണം.കൂടാതെ ചോര്‍ച്ചയും മാലിന്യങ്ങള്‍ പറക്കുന്നതും തടയുകയും വേണം. പൊതുജനാരോഗ്യം സംരക്ഷിക്കാനും റോഡ് സുരക്ഷ നിലനിര്‍ത്താനുമാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഏഷ്യക്കാരായ മൂന്ന് പുരുഷന്‍മാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മൂന്നാം പ്രതിയെ കേസ് അറിയിക്കാനും രണ്ടാം പ്രതിക്കു വേണ്ടി അഭിഭാഷകനെ നിയമിക്കാനും ഒന്നാം പ്രതിയുടെ അഭിഭാഷകന് കേസ് പഠിക്കാനും കോടതി സെപ്റ്റംബര്‍ 9 വരെ സമയം അനുവദിച്ചു. 23, 26, 30 വയസുള്ള പ്രതികള്‍ രാജ്യത്തേക്ക് കഞ്ചാവ് കടത്തി എന്നാണ് കേസ്.വിമാനത്താവളം വഴി വിദേശത്തുനിന്ന് വരുന്ന ഒരു പാര്‍സലില്‍ സംശയം തോന്നി ഒരു സ്‌നിഫര്‍ നായയുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് 0.95 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കേസ് അന്വേഷണത്തിനായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റിന് കൈമാറി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ബഹ്റൈനിലെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 17 പരാതികള്‍ ലഭിച്ചു
മനാമ: ബഹ്‌റൈനിലെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 17 പരാതികള്‍ ലഭിച്ചതായി ആക്ടിംഗ് അറ്റോര്‍ണി ജനറലും പ്രത്യേക അന്വേഷണ യൂണിറ്റിന്റെ തലവനുമായ മുഹമ്മദ് ഖാലിദ് അല്‍ ഹസ്സ അറിയിച്ചു.പരാതികള്‍ യൂണിറ്റിന്റെ പ്രത്യേക അധികാര പരിധിയില്‍ വരുന്നവയായിരുന്നു. പരാതികള്‍ ലഭിച്ചയുടന്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിയമനടപടികള്‍ ആരംഭിച്ചു.ഈ കാലയളവില്‍ യൂണിറ്റിന്റെ അന്വേഷണ സംഘം 31 പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. കൂടാതെ സുരക്ഷാ സേനിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്ന 30 പേരെ ചോദ്യം ചെയ.്തു. 9 പരാതിക്കാരെ മെഡിക്കല്‍, മാനസിക പരിചരണത്തിനായി ഫൊറന്‍സിക് മെഡിസിന്‍സ് ആന്റ് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഡിവിഷനിലേക്ക് റഫര്‍ ചെയ്തു.ഒരു ശാരീരിക പീഡന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി. ഒരു പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സ് അംഗത്തിനെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി. വിചാരണ സെപ്റ്റംബര്‍ 17ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും വഴിതിരിയുന്ന അല്‍ ഫത്തേഹ് ഹൈവേ ഇന്റര്‍സെക്ഷന്‍ വികസന പദ്ധതി പൂര്‍ത്തിയായതായി രാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഷെയ്ക്ക് മിഷാല്‍ ബീന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.ദേശീയപാതയുടെ പ്രധാന ഭാഗങ്ങള്‍ വീതി കൂട്ടി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ളതാണ് ഈ പദ്ധതി. വടക്കോട്ട് മനാമയിലേക്ക് ഒരു അധിക പാതയും ഉമ്മുല്‍ ഹസമിനടുത്തുള്ള ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലേക്ക് തെക്കോട്ടുള്ള ഗതാഗതത്തിനായി മറ്റൊരു പാതയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.ഷെയ്ഖ് മിഷാലും റോഡ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അഹമ്മദ് സാമി അല്‍ താജറും മറ്റു മുതിര്‍ന്ന എഞ്ചിനീയര്‍മാരുമടങ്ങുന്ന സംഘം പദ്ധതി സ്ഥലം പരിശോധിച്ചു.
