- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കമ്പനിക്ക് 1,03,000 ദിനാര്‍ പിഴ, നാലു ജീവനക്കാര്‍ക്ക് തടവ്
- വടകരയില്‍ ലോണ്‍ ആപ്പില്‍നിന്ന് വായ്പയെടുത്ത യുവാവിനെ കാണാതായി
- ഇളവുകള്‍ നീട്ടി അമേരിക്ക: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേയ് 16 വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം
- ബഹ്റൈനില്‍ വിദേശികള്‍ക്കായി രണ്ടു ഡ്രൈവിംഗ് നിയമഭേദഗതികള്‍ പരിഗണനയില്‍
- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
Author: news editor
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 800ഓളം വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന അമാന്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ ഉസാമ ബഹാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതൊഴിവാക്കാന്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും വാഹനങ്ങള്‍ക്ക് യഥാസമയം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.വാഹനങ്ങളിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, കേടായ ഭാഗങ്ങള്‍, എണ്ണ ചോര്‍ച്ച എന്നിവ പരിശോധിച്ച് ആവശ്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. വേനല്‍ക്കാലത്ത് താപനില ഉയരുന്നതും ഇന്ധന ചോര്‍ച്ചയും കൂടിയാകുമ്പോള്‍ തീപിടിത്തത്തിന് സാധ്യതകളേറെയാണ്.പെര്‍ഫ്യൂമുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, ക്യാമ്പിംഗ് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വാഹനത്തില്‍ ഉപേക്ഷിച്ച് പുറത്തുപോകരുതെന്നുംഅദ്ദേഹംപറഞ്ഞു.
മനാമ: പാസ്‌പോര്‍ട്ട് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ബഹ്‌റൈനില്‍ സൗദി പൗരനെതിരെ കേസെടുത്തു.അതിര്‍ത്തി കടന്ന് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് 45കാരനായ സൗദി പൗരന്‍ ആക്രമിച്ചത്. കൂടാതെ പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇയാള്‍ കിംഗ് ഫഹദ് കോസ് വേ കടന്നുവരുന്നതിനിടയിലായിരുന്നു പരിശോധന. ഇയാള്‍ പോലീസുകാര്‍ക്കെതിരെ അശ്ലീല വാക്കുകള്‍ പ്രയോഗിക്കുകയുമുണ്ടായി.
മനാമ: പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ബഹ്റൈനിലെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ക്ലാസ് മുറികള്‍, ഓഫീസുകള്‍, കളിസ്ഥലങ്ങള്‍, പരിസരം എന്നിവയെല്ലാം ശുചീകരിക്കുന്നുണ്ട്. സ്‌കൂളുകളില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുഡാനില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങള്‍ക്കു നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
മനാമ: സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാനത്ത് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ട്രക്കുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാനും സാധാരണക്കാരുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര മാനുഷിക നിയമം, ജിദ്ദ പ്രഖ്യാപനം, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി സഹായം വിതരണം ഉറപ്പാക്കാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആഹ്വാനം ആവര്‍ത്തിച്ചു.സുഡാന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കപ്പെടണം. അതുവഴി സമാധാനത്തിനും സുസ്ഥിര അഭിവൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍സാധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കര്‍ബാബാദ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷണ വണ്ടികള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
മനാമ: ബഹ്‌റൈനിലെ കര്‍ബാബാദ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഭക്ഷണ വണ്ടികള്‍ക്കെതിരെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു.പൊതു ഇടങ്ങള്‍ സംരക്ഷിക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പൊതു ഇടങ്ങള്‍ പതിവായി നിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്.ഈ വണ്ടികള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നിയമലംഘകരെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രപ്രധാനമായ കര്‍ബാബാദ് തീരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തീരപ്രദേശങ്ങള്‍ സുരക്ഷിതമായും വൃത്തിയോടെയും സൂക്ഷിക്കുക എന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റിവ്യക്തമാക്കി.
മനാമ: ജനാബിയ റോഡിനെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ ഫ്‌െൈളെഓവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി കിംഗ് ഫഹദ് കോസ്വേയില്‍നിന്ന് മനാമയിലേക്ക് കിഴക്കോട്ടുള്ള റൂട്ടിലെ രണ്ട് വരികള്‍ ഓഗസ്റ്റ് 24 മുതല്‍ താല്‍ക്കാലികമായും ഭാഗികമായും അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത വഴിതിരിച്ചുവിടല്‍ നടപ്പിലാക്കുക. വാഹനങ്ങളുടെ സഞ്ചാരം ഉറപ്പാക്കാന്‍ രണ്ട് വരികള്‍ തുറന്നിരിക്കും. 2025 ഓഗസ്റ്റ് 25ന് ബുദയ്യയില്‍നിന്ന് മനാമയിലേക്കുള്ള ഗതാഗതത്തിനായി ജനാബിയ റോഡിനെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന സ്ലിപ്പ് റോഡ് 24 മണിക്കൂര്‍ അടച്ചിടും. വാഹനങ്ങള്‍ മസാരിയ ഹൈവേയിലേക്ക് തിരിച്ചുവിടും.സുരക്ഷ ഉറപ്പാക്കാനും തിരക്ക് ഒഴിവാക്കാനും സഹായിക്കുന്നതിന് എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വഴിതിരിച്ചുവിടല്‍ അടയാളങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയംആവശ്യപ്പെട്ടു.
പണം വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍; ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപന മാനേജര്‍ ഉള്‍പ്പെട്ട കേസ് കോടതിക്ക് കൈമാറി
മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്ഥാപന മാനേജര്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസ് അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.ഇയാള്‍ അനുമതിയില്ലാതെ ഏതാണ്ട് 90,000 ദിനാര്‍ പൊതു ഫ്രണ്ട് സ്വീകരിച്ചതായും പദവി ദുരുപയോഗം ചെയ്ത് ഏകദേശം 1,92,000 ദിനാര്‍ പിടിച്ചെടുത്തതായും ജോലിസ്ഥലത്തെ സമ്പത്ത് കൈക്കിലാക്കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കൂടാതെ ഇയാള്‍ അധികാരം ദുരുപയോഗം ചെയ്ത് മറ്റൊരാളുമായി ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചതായും 97,000 ദിനാറിന്റെ കള്ളപ്പണം വെളുപ്പിച്ചതായും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി.രണ്ടു പ്രതികളും കുറ്റം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് കൈമാറിയത്. ഇവരുടെ വിചാരണ ഓഗസ്റ്റ് 31ന് ആരംഭിക്കും.
മനാമ: ബഹ്‌റൈനില്‍ ഭേദഗതി ചെയ്ത ഗതാഗത നിയമം ഓഗസ്റ്റ് 22ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.പുതിയ നിയമമനുസരിച്ച് സുരക്ഷിതമല്ലാത്തതോ അശ്രദ്ധമോ ആയ ഡ്രൈവിംഗ്, തെറ്റായ ദിശയിലുള്ള ഡ്രൈവിംഗ്, പൊതു റോഡില്‍ ഓട്ടമത്സരം, വാഹനങ്ങള്‍കൊണ്ടുള്ള അഭ്യാസപ്രകടനം, പരിക്കിനോ മരണത്തിനോ കാരണമാകുന്ന അപകടങ്ങള്‍, ലൈസന്‍സില്ലാതെ ഡ്രൈവിംഗ് തുടങ്ങിയ കേസുകളില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതിക്ക് ഉത്തരവിടാം.മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ അമിതവേഗത, തുടര്‍ച്ചയായി മഞ്ഞ വരകള്‍ ലംഘിച്ചു വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മദ്യപിച്ചു വാഹനമോടിക്കല്‍ ചുവന്ന സിഗ്നല്‍ മറികടക്കല്‍ എന്നിവ കാരണം ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്തതും ഏഴു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കും. ഇത്തരം ഡ്രൈവിംഗ് ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്തതും പത്തു വര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കും. ഇത്തരം കേസുകളില്‍ യാതൊരു ഒത്തുതീര്‍പ്പും അനുവദിക്കില്ല.മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലല്ലാതെ അമിത വേഗത, മഞ്ഞ വര മറികടക്കല്‍, തെറ്റായ വഴിയിലൂടെ വാഹനമോടിക്കല്‍,…
സുസ്ഥിര വിനോദസഞ്ചാരത്തെക്കുറിച്ചുള്ള യുവാക്കളുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സമാപിച്ചു
മനാമ: ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), നിക്കോണ്‍ യൂത്ത് ഗ്ലോബല്‍ പ്രോഗ്രാം മെന, അഷ്റഫ്‌സ് ഡബ്ല്യു.എല്‍.എല്‍. എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന മന്ത്രാലയം ജൂലൈ 21ന് ആരംഭിച്ച ‘യുവജനങ്ങളുടെ കണ്ണുകളിലൂടെ ബഹ്റൈനിലെ സുസ്ഥിര ടൂറിസം’ എന്ന വിഷയത്തിലുള്ള ദേശീയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സമാപിച്ചു.15നും 35നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബഹ്റൈനിലെ സുസ്ഥിര ടൂറിസം ആശയങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും സാംസ്‌കാരിക വിനിമയവും ടൂറിസം മേഖലയിലെ സുസ്ഥിരതയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും വളര്‍ത്തുന്ന സൃഷ്ടിപരമായ ഉപകരണങ്ങളായി പ്രോത്സാഹിപ്പിക്കാനും ഈ മേഖലയിലെ ബഹ്റൈന്റെ ദേശീയ ശ്രമങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു മത്സരം.യൂത്ത് സിറ്റി 2030ല്‍ നടന്ന സമാപന പരിപാടിയില്‍ ബി.ടി.ഇ.എ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാറ അഹമ്മദ് ബുഹിജി, സുസ്ഥിര വികസന മന്ത്രാലയത്തിലെ സുസ്ഥിര വികസനത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദാന ഇമാദ് ഹംസ, യുവജനകാര്യ മന്ത്രാലയത്തിലെ പിന്തുണയും സംരംഭങ്ങളും സംബന്ധിച്ച അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി നാനി മുഹമ്മദ്…
മനാമ: അര്‍ബൈന്‍ അനുസ്മരണത്തോടനുബന്ധിച്ച് (ആശുറയ്ക്ക് ശേഷമുള്ള നാല്‍പ്പതാം ദിവസം) കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫ നിരവധി മത്താമുകളിലും (കമ്മ്യൂണിറ്റി സെന്ററുകള്‍) ഹുസൈനി ഘോഷയാത്രാ റൂട്ടുകളിലും പരിശോധന നടത്തി.പൊതുജന സുരക്ഷയും പങ്കെടുക്കുന്നവരുടെ സുരക്ഷയും നിലനിര്‍ത്തുന്നതിനാവശ്യമായ എല്ലാ ആവശ്യകതകളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംഘാടന നടപടികളും സേവനങ്ങളും ഗവര്‍ണര്‍ അവലോകനം ചെയ്തു.ആവശ്യകതകള്‍ നിറവേറ്റുന്നതിനും താമസക്കാരുടെയും ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മത്താം മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും വിശിഷ്ട പങ്കിനെയും ബന്ധപ്പെട്ട അധികാരികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കാളികള്‍ പാലിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
