- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കമ്പനിക്ക് 1,03,000 ദിനാര്‍ പിഴ, നാലു ജീവനക്കാര്‍ക്ക് തടവ്
- വടകരയില്‍ ലോണ്‍ ആപ്പില്‍നിന്ന് വായ്പയെടുത്ത യുവാവിനെ കാണാതായി
- ഇളവുകള്‍ നീട്ടി അമേരിക്ക: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേയ് 16 വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം
- ബഹ്റൈനില്‍ വിദേശികള്‍ക്കായി രണ്ടു ഡ്രൈവിംഗ് നിയമഭേദഗതികള്‍ പരിഗണനയില്‍
- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര്‍ അറസ്റ്റില്‍
Author: news editor
മനാമ: ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ആന്റ് കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ (ഐ.സി.സി.എ) മിഡില്‍ ഈസ്റ്റ് ഉച്ചകോടി എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ സമാപിച്ചു. 100ലധികം അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുത്തു.ഐ.സി.സി.എയുമായി സഹകരിച്ച് ബഹ്റൈനില്‍ ആദ്യമായി നടന്ന ഉച്ചകോടിയില്‍ ആഗോള എം.ഐ.സി.ഇ (മീറ്റിംഗുകള്‍, പ്രോത്സാഹനങ്ങള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളില്‍ സമഗ്രമായ പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക ശില്‍പ്പശാലകള്‍, പ്രചോദനാത്മകമായ സംഭാഷണങ്ങള്‍ എന്നിവയുണ്ടായിരുന്നു.’ബഹ്റൈന്റെ ടൂറിസം ദര്‍ശനവും അന്താരാഷ്ട്ര മീറ്റിംഗ് മേഖലയുടെ കാഴ്ചപ്പാടും’ എന്ന സെഷന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ബിസിനസ് ഇവന്റ് മേഖല വികസിപ്പിക്കാനുള്ള മുന്‍ഗണനകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അജണ്ടയില്‍ ഉണ്ടായിരുന്നു. ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി സി.ഇഒയും എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ ചെയര്‍പേഴ്സണുമായ സാറ അഹമ്മദ് ബുഹിജി ബഹ്റൈന്റെ നിക്ഷേപങ്ങള്‍, സുസ്ഥിര ടൂറിസം നവീകരണങ്ങള്‍, യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു.
മനാമ: ബഹ്‌റൈനിലെ ദുറാസില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍നിന്ന് മൂന്നു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് സംഘം തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടി.സി.എസ്. സിഡ്‌നി മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈനി വനിതയായി നൂര്‍ അല്‍ ഹുലൈബി
മനാമ: ഓഗസ്റ്റ് 31ന് നടന്ന ടി.സി.എസ്. സിഡ്‌നി മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈനി വനിതയായി നൂര്‍ അല്‍ ഹുലൈബി.42.195 കിലോമീറ്റര്‍ ദൂരം മുഴുവന്‍ നൂര്‍ പിന്നിട്ടു. ആദ്യ വര്‍ഷത്തില്‍ തന്നെ മാരത്തണ്‍ പൂര്‍ത്തിയാക്കിയതോടെ അവര്‍ വ്യക്തിഗത റെക്കോര്‍ഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റിക്‌സില്‍ ബഹ്‌റൈന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തുന്നതായി അവരുടെ പ്രകടനം.
അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ അവസാനം വരെ 5 ദിനാറിന് ഡോക്ടമാരുടെ പരിശോധന
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും ഗ്രൂപ്പിലെ രണ്ടാമത്തെ ആശുപത്രിയുമായ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ അവസാനം വരെ 5 ദിനാറിന് ഡോക്ടര്‍മാരുടെ പരിശോധന ലഭ്യമാകും.സൂപ്പര്‍ കണ്‍സള്‍ട്ടന്റുമാരുമായും വിസിറ്റിംഗ് ഡോക്ടര്‍മാരുമായും പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.വൈവിധ്യമാര്‍ന്ന സ്‌പെഷ്യാലിറ്റികള്‍, ഉയര്‍ന്ന യോഗ്യതയുള്ള കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര ആരോഗ്യ കേന്ദ്രമാണ് ഈ ആശുപത്രി.ഇ.എന്‍.ടി, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ദന്തചികിത്സ, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങി നിരവധി സ്‌പെഷ്യാലിറ്റികള്‍ ആശുപത്രിയിലുണ്ട്. ഇവയെല്ലാം ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകളോടെയാണ്നടത്തുന്നത്.കൂടാതെ, ബാരിയാട്രിക് നടപടിക്രമങ്ങള്‍, ന്യൂറോ സര്‍ജറി, നട്ടെല്ല്, മറ്റ് നൂതന ശസ്ത്രക്രിയാ ചികിത്സകള്‍ തുടങ്ങി വിപുലമായ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്.
നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് സംരംഭങ്ങളെ സഹായിക്കാന്‍ തംകീന്‍ പരിപാടി ആരംഭിച്ചു
മനാമ: ബഹ്‌റൈനില്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ സഹായം നല്‍കുന്നതിനായി ലേബര്‍ ഫണ്ട് (തംകീന്‍) ഡിജിറ്റല്‍ പ്രാപ്തമാക്കല്‍ പരിപാടി ആരംഭിച്ചു.അതുവഴി പ്രവര്‍ത്തന കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടിയില്‍ രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ആദ്യത്തേത് സംരംഭങ്ങള്‍ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ബിസിനസ് ആവശ്യകതകള്‍ നിറവേറ്റാനുമുള്ള നൂതന ഉപകരണങ്ങള്‍ നല്‍കി അംഗീകൃത സേവനദാതാക്കളിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍നിന്ന് പ്രയോജനം നേടാന്‍ സഹായിക്കലാണ്. രണ്ടാമത്തേത് സംരംഭങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ സേവനദാതാവിനെ തിരഞ്ഞെടുക്കാന്‍ സഹായിക്കലാണ്.സംരംഭങ്ങള്‍ക്ക് തംകീന്‍ നല്‍കുന്ന പിന്തുണകളുടെ ഭാഗമാണിതെന്ന് തംകീന്‍ ചീഫ് എക്‌സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് പറഞ്ഞു.പരിപാടിയുടെ പ്രയോജനം നേടാനാഗ്രഹിക്കുന്ന സംരംഭങ്ങള്‍ക്ക് പ്രോഗ്രാമുകളെയും അപേക്ഷാ പ്രക്രിയയെയും കുറിച്ച് കൂടുതലറിയാന്‍ www.tamkeen.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
മനാമ: ഈജിപ്തിലെ മത്രൂ ഗവര്‍ണറേറ്റില്‍ ട്രെയിന്‍ പാളംതെറ്റി നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ഈജിപ്ത് സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചനമറിയിച്ചു.പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഈജിപ്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അറ്റകുറ്റപ്പണി മരാമത്ത്, വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറിമാര്‍ പരിശോധിച്ചു
മനാമ: ബഹ്‌റൈനിലെ മരാമത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നവാല്‍ ഇബ്രാഹിം അല്‍ ഖാദറും സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടക്കുന്ന നിരവധി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിശോധനാ സന്ദര്‍ശനം നടത്തി. ഇതില്‍ ബൈത്ത് അല്‍ ഹിക്മ പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഇസ ടൗണ്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് എന്നിവ ഉള്‍പ്പെടുന്നു.2025-2026 അദ്ധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വേനല്‍ക്കാല അവധിക്കാലത്ത് 27 സര്‍ക്കാര്‍ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ 9 ദശലക്ഷം ദിനാര്‍ ചെലവഴിച്ച് ആരംഭിച്ചതായി ശൈഖ് മിഷാല്‍ ബിന്‍ മുഹമ്മദ് പറഞ്ഞു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ നവീകരണങ്ങള്‍, പുനര്‍ പെയിന്റിംഗ്, വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികള്‍, ജല- വൈദ്യുത സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ഊര്‍ജ്ജ സംരക്ഷണ ലൈറ്റിംഗും ചൂട്-ഇന്‍സുലേറ്റഡ് വിന്‍ഡോകളും സ്ഥാപിക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.കെട്ടിട സുരക്ഷ സംരക്ഷിക്കുക, പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക, സൗകര്യങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുക, പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വാര്‍ഷിക…
മനാമ: ബഹ്‌റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നം കടത്തിയ കേസില്‍ രണ്ടു പേര്‍ക്ക് രണ്ടാം മൈനര്‍ ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു.ഒന്നാം പ്രതിയായ ഗള്‍ഫ് പൗരന് മൂന്നു വര്‍ഷം തടവും 60,000 ദിനാര്‍ പിഴയും രണ്ടാം പ്രതിയായ ഏഷ്യക്കാരന് ആറു മാസം തടവുമാണ് വിധിച്ചത്. പിടിച്ചെടുത്ത സാധനങ്ങളും കള്ളക്കടത്തിന് ഉപയോഗിച്ച് വാഹനവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.തുറമുഖം വഴി രാജ്യത്തേക്ക് നടത്താന്‍ ശ്രമിച്ച നാല് ടണ്‍ തമ്പാക്കാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്‌സില്‍നിന്ന് പബ്ലിക് ഫോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
മനാമ: ബഹ്‌റൈനിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ നേരിയ തോതില്‍ പൊടിപടലങ്ങള്‍ വ്യാപിച്ചതായി കാലാവസ്ഥാ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്തു.ഇത് കാഴ്ചയ്ക്ക് നേരിയ തോതില്‍ കുറവുണ്ടാക്കുന്നുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതര്‍അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ പൊതു, സ്വകാര്യ സ്‌കൂളുകളിലെ കമ്മ്യൂണിറ്റി പോലീസുകാര്‍ക്കും ഗാര്‍ഡുകള്‍ക്കുമായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് സുരക്ഷാ പരിശീലന പരിപാടി നടത്തി.സ്‌കൂള്‍ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഈ പരിപാടി നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുക, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി ആശയവിനിമയം മെച്ചപ്പെടുത്തുക, സ്‌കൂള്‍ പരിസരത്തെ ഗതാഗത നിയന്ത്രണം എന്നീ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലന പരിപാടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുക, സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കുക എന്നിവ സംബന്ധിച്ച് പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കി.കമ്മ്യൂണിറ്റി പോലീസുമായും സ്‌കൂള്‍ ഗാര്‍ഡുമാരുമായും സഹകരിക്കാനും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കാനും എല്ലാ രക്ഷിതാക്കളോടും ഡയരക്ടറേറ്റ്അഭ്യര്‍ത്ഥിച്ചു.
