മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ്, സാമൂഹ്യ നേതാക്കളിലൊരാളും യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.
1941ല്‍ മനാമയില്‍ ജനിച്ച ഖാലിദ് മുഹമ്മദ് കാനൂ കൊമേഴ്സില്‍ പഠനം നടത്തുകയും പിന്നീട് അമേരിക്കയില്‍ അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തു. 1969ല്‍ കുടുംബ ബിസിനസില്‍ ചേര്‍ന്ന അദ്ദേഹം 1995ല്‍ മാനേജിംഗ് ഡയരക്ടറായി സ്ഥാനമേറ്റു. പിന്നീട് ചെയര്‍മാനായി. 1890ല്‍ സ്ഥാപിതമായ ഗള്‍ഫിലെ ഏറ്റവും പഴയ കുടുംബ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ കാനൂ ഗ്രൂപ്പ് വ്യാപാരം, യാത്ര, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയിലുള്‍പ്പെടെ ഗള്‍ഫ് മേഖലയിലുടനീളം സാന്നിധ്യം വികസിപ്പിച്ചു.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനായിരുന്നു. കൂടാതെ സാമ്പത്തിക വികസന ബോര്‍ഡ് അംഗം, ബഹ്റൈന്‍ മോണിറ്ററി ഏജന്‍സി (ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍) ബോര്‍ഡ് അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.
ആരോഗ്യ മേഖലകളിലും അദ്ദേഹം സംഭാവനകളര്‍പ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോസ്ലിന് ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗള്‍ഫ് ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റര്‍ സ്ഥാപിക്കുകയും അതിന്റെ ചെയര്‍മാനാവുകയും ചെയ്തു.
Trending
- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
- വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര് ഗുരുതരാവസ്ഥയിൽ
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ
- കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ
- ബഹ്റൈനിൽ പാസ്പോർട്ട്-റെസിഡൻസി സേവനങ്ങൾക്ക് പുതിയ എക്സ്പ്രസ് സംവിധാനം

