- തൃശൂരിൽ പോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി
- ഇറാനിയൻ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ബഹ്റൈനിൽ നാശനഷ്ടം; 11 വയസ്സുകാരിക്ക് പരിക്ക്
- സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ലോക പരിസ്ഥിതി ദിനാചരണം
- ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തീരുമാനം ജില്ലാ കമ്മിറ്റിക്ക്
- സ്ത്രീകളെ പോലെ അമ്മ പ്രസവിച്ചത് തന്നെയാണ് ഞങ്ങളെയും; ജൂൺ 15ന് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും, KSRTC തടയുമെന്ന് മെൻസ് അസോസിയേഷൻ
- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
Author: News Desk
ബാറ്റെടുത്ത കാലം ഉള്ളില്‍ ജനിച്ച വലിയ ലക്ഷ്യമാണ് അയാള്‍ക്ക് മുന്നിലുള്ളത്, ഏകദിന ലോകകപ്പ്. ശാരീരക്ഷമതയേയും കൈകളുടെ വേഗതയേയും പ്രായം കീഴടക്കുന്നുവോയെന്ന ചോദ്യങ്ങള്‍ ഒരു വശത്തുണ്ട്. യുവപ്രതിഭകളുടെ നിര പിന്നില്‍ നില്‍ക്കുന്നു. മുപ്പത്തിയൊൻപതിലേക്ക് എത്താൻ അധികനാള്‍ ഇനി ബാക്കിയില്ല. 65 ദിവസങ്ങള്‍ നീളുന്ന ഐപിഎല്‍, അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറുമടങ്ങുന്ന സംഘം ആ ബാറ്റിലേക്ക് ഉറ്റുനോക്കും. മുംബൈ ഇന്ത്യൻസിന്റെ കുപ്പായത്തില്‍ തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഒരു ഐപിഎല്‍ സീസണിന് ആ മനുഷ്യൻ ഒരുങ്ങുന്നു, രോഹിത് ഗുരുനാഥ് ശര്‍മ. ജയിക്കാനാകുമോ ഈ പരീക്ഷണം?രോഹിത് പിന്നണിയില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. നെറ്റ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. ഇത് രോഹിതിന്റെ പുതിയ വേർഷനാണ്. കൂടുതല്‍ പ്രതിബദ്ധത പ്രകടമാണ്, ശാരീരിക ക്ഷമയും മെച്ചപ്പെടുത്തിയിരിക്കുന്നു. ഞങ്ങളെ മുന്നില്‍ നിന്ന് രോഹിത് തന്നെ നയിക്കുമെന്ന് കരുതുന്നു, മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലകനായ മഹേല ജയവർധനെ പറഞ്ഞവസാനിപ്പിച്ചു. ക്രിക്കറ്റിലെ വിശുദ്ധ വസ്ത്രവും ടി20ഐ കുപ്പായവും അഴിച്ചുവെച്ചതിന് ശേഷം സമാനതകളില്ലാത്ത അധ്വാനമാണ് രോഹിത്…
‘യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു’; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി
ദില്ലി: മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യയിലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ട്. പാർലമെൻറിൽ നിന്ന് സമാധാനത്തിന്റേയും സംവാദത്തിന്റേയും സന്ദേശം ഒറ്റക്കെട്ടായി പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. ഗൾഫ് രാജ്യങ്ങളുമായും ഇസ്രയേലുമായും ഇറാനുമായും അമേരിക്കയുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ എതിർക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്നു. ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം 1000 പേരെ തിരികെ എത്തിച്ചു. ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ നീക്കത്തിന് ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്. പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എൽപിജിയും എത്തി. ലോക സാഹചര്യം ഇങ്ങനെ തുടർന്നാൽ…
യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്സെത്തിനെ പഴി ചാരി ട്രംപ്
വാഷിംഗ്ടൺ: ഇറാന് നേരായ ആക്രമണം രാജ്യവ്യാപക വിമർശനത്തിലേക്ക് നയിച്ചതിന് പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് മേൽ പഴി ചാരി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിന്റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനാണെന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയിൽ നടന്ന പൊതു ജനങ്ങളോടുള്ള സമ്മേളനത്തിനിടെയാണ് പ്രതിരോധ സെക്രട്ടറിയെ ഇറാനെതിരായ യുദ്ധത്തിന്റെ പേരിൽ ട്രംപ് പഴിച്ചത്. ഓപ്പറേഷൻ എപിക് ഫ്യൂരി ട്രംപിനെതിരെ അമേരിക്കയിൽ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ടെഹ്റാനെതിരായ സൈനിക നടപടിയിൽ ശക്തമായ കാരണമായി മാറിയത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിരീക്ഷണമാണെന്നാണ് ട്രംപ് വിശദമാക്കിയത്. യുഎസ് നേതൃതലത്തിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.ഇറാനെതിരായ യുദ്ധം 4 ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ച കാരണങ്ങളേക്കുറിച്ച് വലിയ രീതിയിലുള്ള ചോദ്യങ്ങളാണ് അമേരിക്കയിലുയരുന്നത്. ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മേളനത്തിനിടെ വിശദമാക്കിയത്. പീറ്റ് ഹെഗ്സെത്തിനെ ഒപ്പം നിർത്തിയായിരുന്നു…
11 സീറ്റുകള്‍ അവര്‍ക്കായി ഒഴിച്ചിടും, ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകർക്കായി ആര്‍സിബിയുടെ ആദരം
ബെംഗളൂരു: ഐപിഎല്ലിൽ കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട 11 ആരാധകർക്ക് ആദരമൊരുക്കാൻ ആര്‍സിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ഒഴിച്ചിടും. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ സ്ഥിരമായി ഒഴിച്ചിട്ട് ആദരവ് പ്രകടിപ്പിക്കും. പ്രത്യേകമായി വേർതിരിച്ചായിരിക്കും സീറ്റുകള്‍ ഒഴിച്ചിടുക.ആ ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും വേദനാജനകമാണ്. അവരെ വേദനിപ്പിക്കാനല്ല, മറിച്ച് എന്നും ഓർമ്മിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. മാർച്ച് 28-ന് നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ ഒരു…
വീടിന്‍റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; ആസ്തി ആരോപണത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രികയിൽ തന്‍റെ വീടിന്‍റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയെ പാർട്ടി പ്രസിഡന്‍റാക്കിയ കോണ്‍ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലെ വീടിൻ്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിൻ്റെ റസീറ്റ് ഉൾപ്പെടെ ചേർത്താണ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി.
മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയില്‍
ദില്ലി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി സുപ്രീം കോടതി പുറപ്പടിവിക്കരുതെന്ന് അഖിലിന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ മുസ്ലിം സ്ത്രീകൾ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നൽകിയ വാദത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പടിവിച്ചാൽ അത് ഭരണഘടനയുടെ 26 ആം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്ന് മുസ്ലിം പേർസണൽ ബോർഡ് വ്യക്തമാക്കി.
‘ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ?’: മുഖ്യമന്ത്രി
ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ? ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നാട് നീളെ വ്യഭിചരിക്കുന്ന ആളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു എന്ന കടുത്ത പരാമര്‍ശവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്‍ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കേണ്ട. ഡീൽ ആരോപണം വിചിത്രമാണ് കാര്യമാണ്. നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും പറയുമോ? മുസ്ലിം നാമധാരി ആയതാണോ ഡീലെന്നും മുഖ്യമന്ത്രി ചോദിച്ചു.
അടൂർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേട്; സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള ക്രമക്കേടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതേസമയം സിപിഎം നേതൃതം ഈക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.75 ലക്ഷം രൂപയുടെ ക്രമക്കേട് തൻ്റെ മേൽ കെട്ടിവയ്ക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നുവെന്ന് പൊന്താമര പിള്ള കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം ആയിരുന്നു മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ പൊൻതാമര പിള്ളയുടെ വെളിപ്പെടുത്തൽ. 2024 മുതൽ അടൂർ സഹകരണ ബാങ്ക് പ്രസിഡന്റും മഹിളാ അസോസിയേഷൻ നേതാവും കൂടിയാണ് പൊൻതാമര പിള്ള.
കണ്ണൂരിൽ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലിം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ കണ്ണൂർ ജില്ലയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഇടം പിടിക്കാത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ജില്ലയിലെ മുസ്ലിം വോട്ടർമാർക്കിടയിൽ ഈ തീരുമാനം വലിയ തോതിലുള്ള അതൃപ്തിക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2021-ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തലശേരി, പേരാവൂർ മണ്ഡലങ്ങളിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ സിപിഎം മത്സരിപ്പിച്ചിരുന്നു. തലശേരിയിൽ എ എൻ ഷംസീറും പേരാവൂരിൽ സക്കീർ ഹുസൈനുമായിരുന്നു സ്ഥാനാര്‍ത്ഥികൾ.ഇത്തവണ പേരാവൂരിൽ കെ കെ ശൈലജ ടീച്ചറും തലശേരിയിൽ കാരായി രാജനുമാണ് മത്സരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് ചേർത്തുനിർത്തുമെന്ന് അവകാശപ്പെടുമ്പോഴും നിർണ്ണായകമായ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവരെ പൂർണ്ണമായും തഴഞ്ഞത് ഇടതുകോട്ടകളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം വോട്ടർമാരുടെ പിന്തുണ വലിയ തോതിൽ യുഡിഎഫിലേക്ക് മാറിയതായി സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തുടരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
‘സമയം നേടാനുള്ള അടവ് മാത്രം’, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. മെഹർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ വാദം സമയം നേടാനുള്ള അടവാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംഘർഷത്തെ തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നടപടികൾക്ക് തയ്യാറെടുക്കാനുമാണ് ഈ നീക്കമെന്നും ഇറാൻ ആരോപിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ ഊർജ്ജ വില കുറയ്ക്കാനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നതെന്നാണ് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. അവരോടെല്ലാം ഞങ്ങളുടെ മറുപടി വ്യക്തമാണ്. ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, എല്ലാ അഭ്യർത്ഥനകളും വാഷിംഗ്ടണിലേക്കാണ് പോകേണ്ടത് എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം…
