- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Author: News Desk
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ‘ഫീസ്’ നിർബന്ധം; നിലപാട് കടുപ്പിച്ച് ഇറാൻ, 2 കപ്പലുകൾ വൻ തുക നൽകിയതായി റിപ്പോർട്ട്
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ ഫീസ് ഈടാക്കുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ. നിലവിൽ ആഗോള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം. തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധസാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ചൊവ്വാഴ്ച രാത്രി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷത്തിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തിയ ശേഷം സുരക്ഷിതമായി കടന്നുപോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകൾക്ക് ഇറാൻ അധികൃതരുടെ അനുമതിയോടെ കടലിടുക്ക് കടക്കാമെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും കത്തെഴുതിയിട്ടുണ്ട്. ലോകത്തെ എണ്ണ ഉത്പാദനത്തിന്‍റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിൽ മൂന്നാഴ്ചയായി കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചില കപ്പലുകൾക്ക് യാത്രാനുമതി നൽകുന്നതിന് ചൈനീസ് കറൻസിയായ ‘യുവാൻ’ പ്രതിഫലമായി വാങ്ങുന്ന കാര്യം ടെഹ്റാൻ പരിഗണിക്കുന്നതായി…
ഓട്ടോ കാശിനെ ചൊല്ലി തർക്കം, പൊലീസിനെ കണ്ട് ഓടി മതിൽ ചാടി; 2 കാലും ഒടിഞ്ഞു; സിഐയെ കുത്തിയ പ്രതി അറസ്റ്റിൽ
മലപ്പുറം: പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം മംഗലുരത്ത് പിടിയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ സജേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്നതിനിടെ രക്ഷപെടാനുള്ള ശ്രമത്തില്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ രണ്ടു കാലുകളും ഒടിഞ്ഞു. സിഐയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി മംഗലപുരത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെ സമീപത്തെ മതില്‍ക്കെട്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇയാളുടെ കാലൊടിഞ്ഞത്. മതിലില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. പ്രതി കുടുങ്ങിയ വിവരം അറിഞ്ഞ ഉടന്‍ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതി നിലവില്‍ പോലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സി.ഐയ്ക്ക് നേരെ…
തുടങ്ങിവെച്ചത് കെ സുധാകരൻ, യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരാകും? പരസ്യ പ്രതികരണവുമായി നേതാക്കൾ, ഇടപെട്ട് സതീശനും രമേശ് ചെന്നിത്തലയും
തിരുവനന്തപുരം: യുഡിഎഫിന് ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകൾ കൂടുതൽ സജീവമാക്കി നേതാക്കൾ. മുതിര്‍ന്ന നേതാക്കളായ കെ സുധാകരനും പി കെ കുര്യനും പരസ്യമായി തന്നെ രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത് വന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സീറ്റ് ചര്‍ച്ചയ്ക്കിടെ പരസ്യ പ്രതികരണം നടത്തിയ സുധാകരൻ തന്നെയാണ് മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയ്ക്കും തുടക്കമിട്ടത്. പി ജെ കുര്യൻ കൂടെ അഭിപ്രായം തുറന്ന് പറഞ്ഞതോടെ രമേശ് ചെന്നിത്തലയും വി ഡി സതീശനും പ്രതികരണവുമായി രംഗത്ത് വന്നു.യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി തുറന്നുപറഞ്ഞു. രമേശ് ചെന്നിത്തലയെ ആണ് താൻ ശുപാർശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ്…
രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് പികെ ശശി; ‘നിയമസഭയിൽ സംസാരിക്കുന്നത് താൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു’
പാലക്കാട്: കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പികെ ശശി. സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യം. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്ക് മതിപ്പും ഇഷ്ടവും ആയിരുന്നുവെന്നും നിയമസഭയിൽ അദ്ദേഹം ഓരോ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഞാൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നുവെന്നും പികെ ശശി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സതീശനെ പുകഴ്ത്തി പികെ ശശി സംസാരിച്ചത്. വിഡി സതീശനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് വിഡി സതീശനും പ്രതികരിച്ചു. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ് ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു. നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും.…
കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ; ‘നമ്മൾ വിജയിച്ചാൽ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ ശശി ഉണ്ടാകും’
പാലക്കാട്: കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ് ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു. ഒറ്റപ്പാലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും. നൂറിലധികം സീറ്റുകൾ നേടും. ഞങ്ങളുടെ കൈയിൽ ബോർഡൊന്നും വയ്ക്കാൻ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ കണ്ടാൽ വോട്ട് യുഡിഎഫിന് കിട്ടുമെന്നാണ് ആളുകൾ പറയുന്നത്. 2011 മുതൽ 2016 വരെ 5 കൊല്ലം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ 5 ലക്ഷം വീടുകൾ നൽകി. പത്ത് കൊല്ലം കൊണ്ട് ഞങ്ങൾ അഞ്ച് ലക്ഷം വീടുകൾ പണിതു എന്ന് എൽഡിഎഫ് പറയുന്നു. തള്ളി മറിക്കുകയാണ്. 2011-16 ലെ കണക്കു…
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല
ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസി എപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയില്ല. അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടിയില്ല എന്നത് ശരിയാണ്. ജോസഫ് വാഴക്കന് സീറ്റ് കിട്ടാത്തതിൽ തനിക്ക് വേദനയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരന് സീറ്റ് നൽകണമെന്ന് താൻ പറഞ്ഞ കാര്യം ചെന്നിത്തല നിഷേധിക്കുകയും ചെയ്തില്ല.അതേസമയം, ഒരു മുഖ്യമന്ത്രി ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുതിർന്ന നേതാക്കളുമായി സംസാരിച്ച് കർണാടക മാതൃകയിൽ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പറഞ്ഞിരുന്നു. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തല വേദിയിൽ ഇരിക്കെയാണ്…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശം നീക്കി സുപ്രീം കോടതി, വിചാരണയെ ബാധിക്കുമെന്ന വാദം അംഗീകരിച്ചു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി. വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹർജി കോടതി തീർപ്പാക്കി.
‘സീറ്റ് ഇല്ലെങ്കിൽ നേരത്തെ പറയാമായിരുന്നു, മത്സരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി’: നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി
കൊച്ചി: സീറ്റ് ഇല്ലാത്തത് വിഷമിപ്പിച്ചുവെന്ന് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ഇല്ലെങ്കിൽ ഒരു മാസം മുൻപ് എങ്കിലും പറയാമായിരുന്നുവെന്ന് എൽദോസ് അഭിപ്രായപ്പെട്ടു. മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ പറഞ്ഞത്. ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നുവെന്നും എങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എല്ലാം ദൈവത്തിൻ്റെ നിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും എൽദോസ് വ്യക്തമാക്കി.
ട്രംപിന്റെ വാക്ക് അടവ്! ഇസ്രായേലിലേക്ക് ഇടതടവില്ലാതെ യുഎസ് സൈനിക വിമാന പ്രവാഹം, സ്ക്രീൻഷോട്ടുമായി ജേക്കബ് കെ. ഫിലിപ്പിന്റെ നിരീക്ഷണം
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾക്ക് നേരെ അഞ്ച് ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ കൃത്യമായ യുദ്ധതന്ത്രമുണ്ടെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങളും സൈനിക സന്നാഹങ്ങളും ഇസ്രായേലിൽ എത്തിക്കാനുള്ള സാവകാശം നേടാനാണ് ഈ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനമെന്ന ഇറാൻ പ്രസ്താവന ശരിവയ്ക്കുന്നതാണ് ചില കണക്കുകളെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ജർമ്മനിയിലെ സ്പാങ്ഡലം, റാംസ്റ്റൈൻ, ഇംഗ്ലണ്ടിലെ മിൽഡൻഹാൾ എന്നീ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ തുടർച്ചയായി ഇസ്രായേലിലേക്ക് പറക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പതിവുപോലെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തിക്കുന്ന വിമാനങ്ങളാണ് കാൾസൈനുകൾ, ആര്‍സിഎച്ച്, മൂസെ. അടിയന്തര സ്വഭാവമുള്ള യുദ്ധസാമഗ്രികൾ എത്തിക്കുന്നതിനാണ് ഈ കാൾസൈൻ ഉപയോഗിക്കുന്നത്. ഈ രണ്ട് വിഭാഗം വിമാനങ്ങളും ഒന്നിച്ച് ഇസ്രായേലിലേക്ക് വരുന്നത് ഇതൊരു വൻതോതിലുള്ള അടിയന്തര സൈനിക നീക്കമാണെന്നതിന്റെ സൂചനയാണ്. ഒരു സി-17…
അതെന്താണ് ‘കാസറോഡി’ന് അങ്ങനൊരു ചരിത്രം! 5 മണ്ഡലങ്ങൾ, പതിറ്റാണ്ടുകൾ, എന്നിട്ടും നിയമസഭ കാണാതെ കാസർകോട്ടെ പെൺകരുത്ത്, 2026ൽ അശ്വിനിയിലൂടെ ഒരു മാറ്റം?
കേരളം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാഷ്ട്രീയത്തിലെ ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും, വടക്കൻ അതിർത്തി ജില്ലയായ കാസർഗോഡ് ഇപ്പോഴും ഒരു വലിയ രാഷ്ട്രീയ കടങ്കഥയായി തുടരുന്നു. ജില്ല രൂപീകൃതമായി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, അഞ്ച് മണ്ഡലങ്ങളിലായി നടന്ന ഡസൻ കണക്കിന് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും കാസർഗോഡ് ജില്ലയിൽ നിന്ന് ഒരു വനിത പോലും ഇതുവരെ നിയമസഭയുടെ പടി ചവിട്ടിയിട്ടില്ല. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും ഈ ചരിത്രപരമായ വിവേചനം അവസാനിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇടതുമുന്നണിയും വലതുമുന്നണിയും കാസർഗോഡ് ജില്ലയുടെ കാര്യത്തിൽ പരാജയമാണെന്ന് ചരിത്രം പറയുന്നു. കാസർഗോഡ്, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണയും ഒരു വനിതാ സ്ഥാനാർത്ഥിയെപ്പോലും പരീക്ഷിക്കാൻ ഇരു മുന്നണികളും തയ്യാറായിട്ടില്ല. 2026-ലെ തെരഞ്ഞെടുപ്പിലും പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ കാസർഗോഡ് ജില്ലയിലെ സ്ഥിതിയിൽ വലിയ മാറ്റമില്ല. മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫും, കാസർഗോഡ് കല്ലട്ര മായിൻ ഹാജിയും യുഡിഎഫിനായി മത്സരിക്കുമ്പോൾ…
