- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
Author: News Desk
’15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു’; ജി സുധാകരൻ
ആലപ്പുഴ: കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ആണ് അമ്പലപ്പുഴയിൽ നടക്കുന്നതെന്ന് ജി സുധാകരൻ. നിയമം പഠിച്ചത് കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ കുറെ ഗുണം ചെയ്തെന്നും എല്ലാ കോൺഗ്രസ് പ്രവർത്തകരായും നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബിജെപിക്കാരുമായും നല്ല ബന്ധമാണെന്നും ബിജെപിക്കാർ സ്ഥാനാർഥിയെ നിർത്തിയെങ്കിലും എനിക്ക് വോട്ട് ചെയ്യും എന്ന് ചില ബിജെപിക്കാർ പറഞ്ഞു, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കാർ വോട്ട് ചെയ്തു. അതുകൊണ്ടാണ് നല്ല ഭൂരിപക്ഷം കിട്ടിയത്. സിപിഎമ്മിന് ഇവിടെ വലിയ വോട്ട് ഒന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ മനുഷ്യരും എനിക്ക് വോട്ട് ചെയ്യും, ഞാൻ സെക്കുലർ ആയത് കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്യുന്നത്. ഇത്തവണ മുൻകാലത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം കിട്ടും. മുസ്ലിം ജനവിഭാഗങ്ങളും എനിക്ക് വോട്ട് ചെയ്യും. ഇന്ത്യയിൽ കോടികണക്കിന് മുസ്ലിം സഹോദരങ്ങൾ ഉണ്ട്. എല്ലാവരും ഒരു മനസോടെയാണ് ജീവിക്കുന്നത്. ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരും വോട്ട് ചെയ്യുന്ന മണ്ഡലമാണിത്. മുസ്ലിം വോട്ട് പ്രതീക്ഷിച്ച് മുൻപ്…
ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഉയരുന്ന സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. പരിശോധനകൾക്ക് ശേഷമേ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ ‘അഞ്ച് ഉറപ്പുകൾ’ മുൻനിർത്തിയുള്ള പ്രചാരണവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ വേഗതയും പാർട്ടിക്ക് തുടക്കത്തിലേ മേൽക്കൈ നൽകിയതായാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. സിഎൻഎൻ ന്യൂസ് 18-ന്റെ ‘വോട്ട് വൈബ്’ ഉൾപ്പെടെയുള്ള സർവേകൾ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ചതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്.യുഡിഎഫ് നേതൃത്വത്തിന്റെ ഏകോപിതമായ പ്രവർത്തനം ഇത്തവണ ശ്രദ്ധേയമായ മറ്റമുണ്ടാക്കുമെന്നാമ് മുതിര്‍ന്ന നേതാക്കളക്കം പറയുന്നത്.പത്തനംതിട്ട, ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുപ്പള്ളി, വൈക്കം, കോട്ടയം തുടങ്ങിയ നിർണ്ണായക മണ്ഡലങ്ങളിൽ നേരിട്ടെത്തി കെ.സി. വേണുഗോപാൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ യുഡിഎഫിന് ഗുണം ചെയ്തുവെന്ന് നേതാക്കൾ പറയുന്നു. എറണാകുളം, കൊച്ചി, തൃക്കാക്കര, പിറവം മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകാൻ വി.ഡി. സതീശന് സാധിച്ചുവെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നിലെ മറ്റൊരു കാരണം. ഇരിങ്ങാലക്കുട, തിരുവല്ല, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളിൽ രമേശ് ചെന്നിത്തലയും…
മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ്; യുഎഇ സേനയിൽ സൈനികൻ കൊല്ലപ്പെട്ടു, അഞ്ചു സൈനികർക്ക് പരിക്ക്
ടെഹ്റാൻ: മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കണമെന്നും മേഖലയിലെ ജനങ്ങൾ ഇസ്രായേൽ – അമേരിക്ക ആക്രമണത്തിന് എതിരെന്നും പ്രസിഡൻ്റ് പറഞ്ഞു. അതിനിടെ, ബഹ്റൈൻ – യുഎഇ സംയുക്ത ദൗത്യ സംഘത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎഇ സേനയിലെ സിവിലിയൻ കോൺട്രാക്ടർ ബഹ്‌റൈനിൽ കൊല്ലപ്പെട്ടു. മൊറൊക്കോ പൗരനാണ് മരിച്ചത്. അഞ്ചു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ദുബായ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓൺലൈൻ ക്ലാസ് നീട്ടി. ഏപ്രിൽ മൂന്നു വരെയാണ് ഓൺലൈൻ ക്ലാസുകൾ.മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിനെ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് കുറിച്ച മോദി, അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക്…
രാജ്യത്തെ ആദ്യ ദയാമരണം: വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം
ദില്ലി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്. ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകിയത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ആയിരുന്നു ഡോക്ടർമാരുടെ സംഘം പറഞ്ഞത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് നീതി നൽകികൊണ്ടുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു…
മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി
ദില്ലി: മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിനെ സംബന്ധിച്ച് ചർച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരും. ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് മോദി. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.
ഹോർമൂസ് കടലിടുക്ക്; പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും
ദുബായ്: ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. ദമാം – ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതിനിടെ, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഖുറംശഹർ പവർ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം, രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ്…
‘വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി, പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി’; തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ ചതിച്ച് തോൽപ്പിച്ചെന്ന് പി കെ ജയലക്ഷ്മി
വയനാട്: തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറയുന്നു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ഒരു നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്ന് പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മിയുടെ വിമർശനം.വയനാട് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായി തുറന്നുപറയുകയാണ് പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും…
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾ വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. വിവാഹം, മരണം, ചികിത്സ,ഉപരിപഠനം ഇത്തരം ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത സാധാരണ പ്രവാസികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്തരം പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ വലിയ തുക മുടക്കേണ്ടി വരുന്നതാണ് പ്രധാന പ്രശ്നം. കുടുംബം ആയിട്ട് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അനവധിയാണുള്ളത്. കുടുംബവുമായി യാത്ര ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ നിരക്ക്. ഈ സാഹചര്യത്തിൽ എയർ ഇന്ത്യയും, ഇന്ത്യൻ എക്സ്പ്രസ്സും, ഇൻഡിഗോയുമെല്ലാം സർവീസ് നടത്താൻ മുന്നോട്ടുവരുന്നതിന് കേന്ദ്ര ഗവൺമെന്റ് മാതൃകാപരമായ തീരുമാനങ്ങൾ എടുക്കണമെന്നും, കേരള സെക്ടറിലേക്ക് നേരിട്ടുള്ള സർവീസുകൾ എത്രയും പെട്ടെന്ന് നടത്താനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും, ബഹ്റൈൻ എ. കെ. സി. സി. ഉത്തരവാദിത്തപ്പെട്ട ഇന്ത്യയിലെ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുത്, ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം
ദില്ലി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് ആവർത്തിച്ച് കേന്ദ്രം. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ഈ ആഴ്ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും. 47600 മെട്രിക് ടൺ എൽപിജിയാണ് ജഗ് വസന്ത് എൽപിജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുകയാണ്. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക-…
