
മനാമ: ഇറാനിയൻ ഡ്രോണുകൾ തടഞ്ഞ് നശിപ്പിക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ചെറിയ പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ഹമദ് ടൗണിലും തലസ്ഥാനമായ മനാമയിലുമാണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് വാഹനങ്ങൾ കത്തിനശിക്കുകയും ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത്. പരിക്കേറ്റ പെൺകുട്ടിക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായി അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസ് സംഘവും അതിവേഗം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾ നടത്തി. ബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ വ്യോമപരിധിയിലേക്ക് എത്തിയ ഡ്രോണുകൾ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും, അതിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങളാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

As of the Iranian aggression against Bahrain,a girl11, sustained minor injuries & treated at the scene

