- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയിൽ സംസാരിച്ചു. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും.മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ…
‘കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീൽ’; മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ ഡീലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
എറണാകുളം: കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സി പി എം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. നേരത്തെ പാലക്കാട് അടക്കം സിപിഎം-ബിജെപി ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കൂടുതൽ മണ്ഡലങ്ങളിൽ ഡീൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിഡി സതീശൻ രംഗത്തെത്തിയത്. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്നായിരുന്നു ഇന്നലെ വിഡി സതീശൻ ആരോപിച്ചിരുന്നത്. ഡീൽ ആരോപണം ബിജെപിയും സിപിഎമ്മും തള്ളുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്. ഒന്നാം നമ്പര്‍ കാര്‍ ഒഴിവാക്കി ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977ൽ ആര്‍എസ്എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങള്‍ക്ക് പറയേണ്ടിവരുമെന്നും വിഡി സതീശൻ പറഞ്ഞു. തൃശൂരിൽ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഎസ് സുനിൽകുമാറിന് ലഭിച്ചിരുന്നു. വിജയ സാധ്യത കൂടുതലുള്ള സ്ഥാനാർഥി എന്ന നിലയിലാണ് സുനിൽ കുമാറിലേക്ക് ന്യൂനപക്ഷ വോട്ടുകളടക്കം പോയത്. എന്നിട്ടും സുനിൽ കുമാറിന്…
ലോക്ഡൗണിന് പിന്നാലെയുണ്ടായ വിപണിയിലെ കറുത്ത ദിനം; 6 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദിവസം തകര്‍ന്നടിഞ്ഞ് വിപണികള്‍; നിക്ഷേപകര്‍ക്ക് നഷ്ടം 13 ലക്ഷം കോടി
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23നുണ്ടായ ഓഹരി വിപണിയിലെ ആ കറുത്ത ദിനത്തിന്റെ ആറാം വാര്‍ഷികത്തില്‍ നിക്ഷേപകര്‍ക്ക് വീണ്ടും കനത്ത പ്രഹരം. ഇറാന്‍- അമേരിക്ക തര്‍ക്കം യുദ്ധഭീതി ഉയര്‍ത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് 1,930 പോയിന്റും നിഫ്റ്റി 500 പോയിന്റിലധികവും ഇടിഞ്ഞു. ഒറ്റദിവസം കൊണ്ട് നിക്ഷേപകരുടെ ആസ്തിയില്‍ 13 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധം, ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ്, രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച എന്നിവയാണ് വിപണിയെ തളര്‍ത്തിയത്.ആറ് വര്‍ഷം മുന്‍പ് ഇതേ ദിവസം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ നിഫ്റ്റി 13 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അന്ന് വിപണിയിലുണ്ടായ തകര്‍ച്ചയെ അനുസ്മിപ്പിക്കും വിധമായിരുന്നു ഇന്നത്തെയും വീഴ്ച. ഉച്ചയ്ക്ക് 12:28-ഓടെ സെന്‍സെക്സ് 1,930 പോയിന്റ് തകര്‍ന്ന് 72,601-ലും നിഫ്റ്റി 22,494-ലുമെത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 416 ലക്ഷം കോടി രൂപയായി കുറഞ്ഞു. ടാറ്റാ സ്റ്റീല്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി…
വെള്ളാപ്പള്ളി നടേശന് ആശ്വാസം, എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഡി സതീശൻ; മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍, കെട്ടിവെക്കാൻ പണം നൽകി പ്ലാച്ചിമട സമര സമിതി
എറണാകുളം: പറവൂരിൽ വീണ്ടും ജനവിധി തേടാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായിട്ടാണ് അഡീഷണൽ തഹസിൽദാര്‍ ഓഫീസിലെത്തിയത്. വിഡി സതീശനമൊപ്പം കാൽനടയായി പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് അനുഗമിച്ചു. മുദ്രവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പണം ആഘോഷമാക്കിയത്. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് വിഡി സതീശൻ നൽകിയത്. പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. വിഡി സതീശന് പുറമെ നാമനിര്‍ദേശ പത്രിക നൽകാനുള്ള അവസാന ദിവസമായ ഇന്ന് മറ്റു നിരവധി പ്രമുഖരും പത്രിക നൽകി.പാലയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും അൽപ്പസമയം മുൻപ് പത്രിക നൽകി. ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർഥി മേജർ രവിയും നാമനിർദേശ പത്രിക നൽകി. മുൻ സൈനികരായ സുഹൃത്തുക്കളാണ് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണൻ, നേമത്തെ യുഡിഎഫ്…
തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.
കൊച്ചി: ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവ് പറഞ്ഞു. താരത്തിൻ്റെ പുതിയ ചിത്രമായ കല്യാണമരത്തിൻ്റെ റിലീസിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര വാസുദേവ്ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ. വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി മീര വാസുദേവ് പറയുന്നു. തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ പരക്കാതിരിക്കാനും ,തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് താൻ വിവാഹമോചിതയായത്. എന്നെ കുറിച്ച് വരുന്ന നെഗറ്റീവിറ്റിയും വീഡിയോകളും എന്നെ ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഞാൻ ഉൾക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. വ്യക്തത ജീവിതത്തിൽ വരുന്നത് എക്സ്പീരിയൻസിലൂടെയാണ്. നമ്മുടെ സ്പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ…
ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് JEE പ്രവേശന പരീക്ഷ എഴുതാൻ ഉള്ള അവസരം ഒരുക്കുക : ബഹ്റൈൻ പ്രതിഭ
മനാമ : ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം JEE പ്രവേശന പരീക്ഷ എഴുതുവാൻ ബഹ്‌റൈനിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം ഇല്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞു ഉന്നത പഠനത്തിനായി JEE പരീക്ഷ എഴുതുന്നതിനായി കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്.ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിമാന സർവീസുകൾ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയർന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കിയിരിക്കയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന പ്രധാന പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ട്ടപ്പെടുകയും , അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകണെമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചതായി ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു. ഈ വിഷയത്തിൽ അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ…
വിമർശിച്ചത് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയെന്ന് തോമസ് ഐസക്; കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ടെന്നും എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. തോമസ് ഐസക്കിന്റെ കോമാളി പ്രയോഗവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം…
‘കോലീബി സഖ്യം’; ഡീൽ ആരോപണത്തിൽ ചരിത്രം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി, ‘2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസ്’
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് അടക്കം പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോലിബീ സഖ്യം അടക്കമുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കോണ്‍ഗ്രസ് വോട്ടിന് ഇടിവുണ്ടായെന്നും നേമത്തെ അന്നത്തെ ബിജെപിയുടെ ജയം ഡീലിന്‍റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. മറ്റൊരു നേതാവിന് ജയിക്കാൻ ഉണ്ടാക്കിയ ഡീലായിരുന്നു അത്. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചു.ദില്ലിയിൽ ശക്തമായി എ എ പിയെ എതിർത്തു. ഫലത്തിൽ ബി ജെ പിയുടെ ബി ടീമായി കോൺഗ്രസ് ദില്ലിയിൽ പ്രവർത്തിച്ചു. ബി ജെ പിയെ എതിർക്കാൻ പലയിടത്തും ഒറ്റയ്ക്ക് പാർട്ടികൾക്ക് ശേഷിയില്ല. എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ഇപ്പോഴത്തെ ഡീൽ ആരാപണവും ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…
പൂരം കലക്കിയത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്, ഇക്കുറി തെരഞ്ഞെടുപ്പിനിടെ പാചക വാതക അട്ടിമറി നീക്കം, എല്ലാം പൊളിച്ചെന്നും സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ കാരണമാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പരസ്യമായി പോലും സമ്മതിച്ചിട്ടുണ്ട്. 2025 ലെ പൂരം മീറ്റിംഗിൽ 2024 ലെ പൂരം അലങ്കോലപ്പെട്ടതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലുകളാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നു പറഞ്ഞതായും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട മൊഴികൾ ഉടൻ ഹൈക്കോടതിയിൽ എത്തുമെന്നും തൃശൂർ പൂരം പ്രദർശന നഗരിയുടെ ഉദ്ഘാടന വേദിയിൽ സുരേഷ് ഗോപി വിവരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രന്റെ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.അന്ന് പൂരം കലക്കിയതുപോലെ ഈ തെരഞ്ഞെടുപ്പ് സമയത്ത് പാചകവാതക വിതരണത്തിലും അട്ടിമറിക്ക് ശ്രമം നടന്നതായി സുരേഷ് ഗോപി ആരോപിച്ചു. പാചകവാതകം കിട്ടാനില്ലെന്നും ക്ഷേത്രങ്ങളിലെ പൂജകൾ പോലും മുടങ്ങുന്നുവെന്നുമുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ്…
