മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം . മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെയ്നിലായിരുന്നു. ക്വാന്റെയ്നില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.