ചെന്നൈ/ മുംബൈ: മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രോഗവ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ ചെന്നൈയിലും മഹാരാഷ്ട്രയിൽ മുംബയിലുമാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്.
തമിഴ്നാട്ടില്‍ ഇന്ന് മാത്രം 4,280 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 1450 ആയി. 44,956 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 58,378 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയില്‍ മാത്രം 66,538 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,08,082 പേര് രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 8,671 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണപ്പെട്ടത്. 83,295 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 82,814 ആയിട്ടുണ്ട്.