തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പാഴ്സലായി വന്ന സ്വര്‍ണം എത്തി. ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.