- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മസ്കറ്റ്: ഒമാനി ആരോഗ്യ മന്ത്രാലയം ജൂലൈ 12 മുതൽ കോവിഡ് -19 അണുബാധയ്ക്കുള്ള ദേശീയ സർവേ (സീറോളജിക്കൽ) ആരംഭിക്കും. ഈ പ്രക്രിയയുടെ ഭാഗമായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നുമുള്ള സാമ്പിളുകൾ തിരഞ്ഞെടുത്ത് ഒരു ക്രോസ്-സെക്ഷണൽ സർവേയുടെ രൂപത്തിൽ എല്ലാ ഗവർണറേറ്റുകളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രായപരിധി അനുസരിച്ച് അണുബാധയുടെ വ്യാപ്തി വിലയിരുത്തുക, ലബോറട്ടറിയിൽ രോഗനിർണയം നടത്താത്ത കേസുകൾ നിരീക്ഷിക്കുക, ഗവർണറേറ്റ് തലത്തിൽ അണുബാധയുടെ തോത്, രോഗലക്ഷണങ്ങളുടെ ആവിർഭാവം കൂടാതെ അണുബാധയുടെ തോത് എന്നിവ കണക്കാക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, ലോക്ക് ഡൗൺ ഇല്ലാത്ത പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗത്തിന്റെ വ്യാപ്തിയെ ജീവിതനിലവാരത്തിന്റെ സ്വാധീനവും പകർച്ചവ്യാധി പടരുന്നതിന് ലോക്ക് ഡൗണിന്റെ ഫലങ്ങളും ഇത് വിലയിരുത്തും. കോവിഡ് -19 മൂലം 46,000 കേസുകളും 213 മരണങ്ങളും സുൽത്താനേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ ആശുപത്രിയായ സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റൽ (എസ്‌പിസിസിഎച്ച്) രാധ സോമി സത്സംഗ് ബിയാസിൽ പ്രവര്‍ത്തനമാരംഭിച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ്ണ പിന്തുണയോടെ 10 ദിവസം കൊണ്ടാണ് ഡല്‍ഹി ജില്ലാ ഭരണകൂടം ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആശുപത്രിയില്‍ 10,000 കിടക്കകളാണുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളെയും രോഗബാധ ഗുരുതരമല്ലാത്തവരെയും ഇവിടെ ചികിത്സയ്ക്കും. ഇവിടെത്തെ 10 ശതമാനം ബെഡുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ളതാണ്. ദീൻ ദയാൽ ഉപാധ്യായ ആശുപത്രി, മദൻ മോഹൻ മാൽവിയ ആശുപത്രി എന്നിവയുമായി എസ്.പി.സി.സി.എച്ച് ബന്ധിപ്പിച്ചിരിക്കുന്നു. 170 ഡോക്ടർമാർ / സ്പെഷ്യലിസ്റ്റുകൾ, 700 ലധികം നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്ധർ എന്നിവരുമായി ഐടിബിപി നിലവിൽ 2,000 കിടക്കകൾ പ്രവർത്തിപ്പിക്കും. ഒരേസമയം 10000 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററില്‍ 50 കിടക്കകള്‍ വീതമുള്ള 200…
കൊല്ലം : കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സര്‍വീസുകളും നിറുത്തി വച്ചിരിക്കുകയാണ്. ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ സര്‍വീസ് അനുവദിക്കുകയുള്ളൂ. ജില്ലയില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രണ്ട് കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതിനാല്‍ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന്‍ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മനാമ: കഴിഞ്ഞ ദിവസം ബഹറിനിൽ നിന്നും കേരളത്തിലെത്തിയവരിൽ 4 പേരുടെ കൊറോണ സ്‌ഥിരീകരിച്ചു. ഇന്ന് 225 പേർക്ക് കൊറോണ സ്‌ഥിരീകരിച്ചതിൽ 116 പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുവൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4 എന്നിങ്ങനെയാണ് ഗൾഫിൽ നിന്നും എത്തിയവരിൽ കൊറോണ ബാധിച്ചവർ.
തിരുവനന്തപുരം: ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ സമ്പർക്കത്തിലൂടെ രോഗബാധിതരായി. കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് 4 പേര്‍ക്കും, എറണാകുളം 3 പേര്‍ക്കും, മലപ്പുറം 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി.…
സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുത്തിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്…
മസ്കറ്റ്: ഒമാനിൽ പത്ത് മരണങ്ങളും 1,072 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. പുതുതായി സ്‌ഥിരീകരിച്ച കേസുകളിൽ 799 പേർ സ്വദേശികളും ബാക്കി 273 പേർ വിദേശികളുമാണ്. രാജ്യത്തെ മൊത്തം കേസുകൾ 46,178 ആയി. പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 213 ആയി വർദ്ധിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 60-69 വയസ്സ് പ്രായമുള്ളവരാണ്. അതേസമയം, 949 പുതിയ രോഗമുക്തി കേസുകളും പ്രഖ്യാപിച്ചു, ഇതോടെ ആകെ രോഗമുക്തി നേടിയവർ 27,917 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിലുടനീളം 3,515 പരിശോധനകൾ നടത്തിയിട്ടുണ്ട്.
മനാമ: സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് ഇന്ത്യൻ ക്ലബ്ബു് മായി സഹകരിച്ച് കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ ബുക്കിംഗ് തുടരുന്നു.ഗൾഫ് എയർ വിമാനമാണ് ഈ യാത്രയ്ക്കായി ഒരുക്കുന്നത്. ഹാൻഡ് ബാഗേജ് ഉൾപ്പടെ 52 കിലോ ലഗ്ഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606 എന്നീ നമ്പറുകൾ ബന്ധപ്പെടുക. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് കൊച്ചി ചാർട്ടേഡ് വിമാനയാത്ര https://docs.google.com/forms/d/e/1FAIpQLSfhvDZOJ75UJgjxGF1tUwacbmlT56WFHnKZg5ZzBWZDqX8J0A/viewform
മനാമ: ബഹ്‌റൈനിൽ പുതുതായി 447 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരിൽ 250 പേർ പ്രവാസികളാണ്. 193 പേർ സമ്പർക്കം മൂലവും 4 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. 8,200 പേരിൽ പരിശോധന നടത്തിയതിൽ നിന്നാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 97 ആയി. 641 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 23,959 ആയി വർദ്ധിച്ചു. ബഹറിനിൽ മൊത്തം റിപ്പോർട്ട് ചെയ്ത 28,857 കോവിഡ് കേസുകളിൽ 23,959 പേർ രോഗമുക്തി നേടിയതോടെ സ്ഥിരീകരിച്ച കേസുകളിൽ 83 ശതമാനവും വൈറസിൽ നിന്ന് കരകയറിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,801 ആണ്. ഇവരിൽ 4756 പേരുടെ നില തൃപതികരവും 45 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,92,350 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
ന്യൂസ് കടപ്പാട് -അഷ്കർ പൂഴിത്തല (സാമൂഹിക പ്രവർത്തകൻ)
