- കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
- ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
- ഹരിഗീതപുരം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
Author: News Desk
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി.ജി. ബാബു (60) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചു.കടുത്ത പ്രമേഹവുംഅണുബാധയും മൂലം എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 29 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1234 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായിഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79 . വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 274 , മലപ്പുറം 167 , കാസറഗോഡ് 128 , എറണാകുളം 120 , ആലപ്പുഴ 108 , തൃശൂര്‍ 86 , കണ്ണൂര്‍ 61 , കോട്ടയം 51 , പാലക്കാട് 41 , കോഴിക്കോട് 39 , ഇടുക്കി 39 , പത്തനംതിട്ട 37 , കൊല്ലം 30 , വയനാട് 14. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 25,906 സാമ്പിളുകള്‍…
മലപ്പുറം: അയോധ്യ പ്രശ്നത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്ന് മുസ്ലീം ലീഗ്. “പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തി ഉണ്ട്. ആ പ്രസ്താവന അസ്ഥാനത്ത് ആയി. ഇത്ര മാത്രമേ പറയാൻ ഉള്ളൂ ” ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. https://www.facebook.com/pkkunhalikutty/videos/782631872472976/ “അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതാണ്. ആ വിധി അംഗീകരിക്കുന്നു എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷേ വിധി സ്വീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ല” ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
എറണാകുളത്ത് തോണി മറിഞ്ഞ് 3 മല്‍സ്യത്തൊഴിലാളികളെ കാണാതായ സംഭവം വേദനാജനകമായ വാര്‍ത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി കുറിച്ചു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മല്‍സ്യത്തൊഴിലാളികള്‍. അവര്‍ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: എറണാകുളത്ത് 3 മൽസ്യത്തൊഴിലാളികൾ തോണി മറിഞ്ഞു കാണാതായത് വളരെ വേദനാജനകമായ വാർത്തയാണ്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്. ബംഗാൾ കടൽ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളിൽ ദുരന്ത നിവാരണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നകരും കടൽത്തീരത്ത് വസിക്കുന്നവരുമായവർ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണ്. കഴിഞ്ഞ…
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഈ രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യുഎഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോകോള്‍ ലംഘിച്ച് സന്ദര്‍ശനം നടത്തിയിരിക്കുന്നത്. മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുകയാണ്.യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. റിപ്പോർട്ട് കൃഷ്ണ പ്രസാദ്
തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാല്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തു. പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റി. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും പ്രതി സമ്മതിച്ചു. ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എസി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ട്രഷറി വിജിലന്‍സിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. പലതവണയായി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്. 74 ലക്ഷം രൂപ ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. പണം ഉപയോഗിച്ച് റമ്മി കളിച്ചു. അതോടൊപ്പം ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
മലയാളത്തിൽ നിന്നും ചരിത്രം കുറിക്കാന്‍ വിജയ് യേശുദാസിൻറെ “സാല്‍മണ്‍” 3 D സിനിമ ഏഴു ഭാഷകളിൾ
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളില്‍ ഒരേ സമയം ത്രിമാന ചിത്രം പുറത്തിറങ്ങുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഡോ. ടി എസ് വിനീത് ഭട്ട്, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്. അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്കിയിരിക്കുന്നത്. ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥാകുന്ന സാല്‍മണ്‍ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നതുപോലെ സിനിമയിലെ കഥാനായകനും പ്രതികൂല അന്തരീക്ഷങ്ങള്‍ തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം. ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം…
മനാമ: ബഹറൈനിലെ ക്രിസ്ത്യന്‍ എപ്പിസ്ക്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) 2020-21 പ്രവര്‍ത്തന വര്‍ഷത്തിലെ ഭാരവാഹികള്‍ സ്ഥാനമേറ്റു. മാര്‍ത്തോമ്മാ പാരീഷ് സഹവികാരി റവ. വി. പി. ജോണ്‍ പ്രസിഡണ്ട് ആയും സെന്റ് പീറ്റേഴ്സ് സിറിയന്‍ യാക്കോബെറ്റ് ഇടവക അംഗം റെജി വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയായും സ്ഥാനമേറ്റു. സൂം ആപ്ലിക്കേഷനിലൂടെ നടന്ന കെ.സി.ഇ.സി. വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് മുന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കെ. സി. ഇ. സി. യുടെ 2019-20 വര്‍ഷത്തിലെ പ്രസിഡണ്ടും ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയുമായ റവ. ഫാദര്‍ ഷാജി ചാക്കോയിക്ക് യാത്രയയപ്പും നല്‍കി. വൈസ് പ്രസിഡണ്ട് റവ. മാത്യൂ കെ. മുതലാളി ആശംസകള്‍ നേരുകയും കെ. സി. ഇ. സി. യുടെ ഉപഹാരം നല്‍കുകയും ചെയ്തു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി തനിക്ക് നല്‍കിയ സ്നേഹത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജുലാല്‍ പറഞ്ഞു. കേസെടുത്ത് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പുകേസിൽ നാല് പേർ അറസ്റ്റിൽ. ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ, ഷോബി ജോസഫ്, നിതിൽ മോഹൻ, ജിത്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് ഭാരവാഹികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ ജാസ്മിൻ ഷാ അടക്കമുളള നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു. യു എൻ എ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷാണ്, സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നും അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ…
