- കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
- ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
- ഹരിഗീതപുരം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
Author: News Desk
വള്ളം മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കിട്ടി – ഒരാള്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നു
കൊച്ചി: വള്ളം മറിഞ്ഞ് എറണാകുളം എളങ്കുന്നപ്പുഴയില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എറണാകുളം എളങ്കുന്നപ്പുഴയില്‍ നാല് പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഒരാള്‍ സാഹസികമായി നീന്തി രക്ഷപ്പെട്ടിരുന്നു. ബാക്കി മൂന്ന് പേരെയാണ് കാണാതായത്. കാണാതായതില്‍ നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരുടെ മൃതദേഹമാണ് 9 കിലോമീറ്റര്‍ അകലെ മുളവുകാടിന് സമീപത്തുനിന്ന് കണ്ടെത്തിയത്.സന്തോഷിന്റെ ഭാര്യാ സഹോദരന്‍ സിദ്ധാര്‍ത്ഥിനായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് പേര്‍ സഞ്ചരിച്ച ചെറുവള്ളം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. വൈപ്പിന്‍ സ്വദേശി പള്ളത്തുശ്ശേരി അഗസ്റ്റിനെയാണ് കാണാതായത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. വള്ളത്തിലുണ്ടായിരുന്ന അഗസ്റ്റിന്റെ സുഹൃത്ത് ബാബു നീന്തി രക്ഷപ്പെട്ടിരുന്നു. റിപ്പോർട്ട് കൃഷ്ണ പ്രസാദ് എറണാകുളം
ന്യൂഡൽഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന 2017 ലെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 20ലേക്ക് മാറ്റി.കോടതി ഉത്തരവ് ലംഘിച്ച് അമേരിക്കയിലുള്ള മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയതിനെ തുടര്‍ന്നാണ് മല്യക്കെതിരെ എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.കേസ് ഫയലില്‍ ആവശ്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാലാണ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് കേസ് 20 ലേക്ക് മാറ്റിയത്.കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബേങ്ക് വായ്പാ തിരിച്ചടവ് കേസിലെ പ്രതിയായ മല്യ നിലവില്‍ ലണ്ടനിലാണുള്ളത്.
മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരം ‘മുന്തിരിമൊഞ്ചന്‍’ സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ക്ക്
കൊച്ചി: മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരത്തിന് മികച്ച നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാരെ തെരഞ്ഞെടുത്തു. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഭരത് മുരളി പുരസ്‌ക്കാരമാണ് ‘മുന്തിരിമൊഞ്ചന്‍’ എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാര്‍ക്ക് ലഭിച്ചത്.സംഗീതത്തിന് പ്രാധാന്യം നല്‍കി ജനകീയ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണ് ഇതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതായി എന്നും അവാര്‍ഡു ജൂറി വിലയിരുത്തി.എം.എ. റഹ്മാന്‍ ചെയര്‍മാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാകരന്‍, ചിത്രകാരന്‍ സുധീഷ് കണ്ടമ്പുള്ളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്. 10,001 രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയ പുരസ്‌ക്കാരം അടുത്തമാസം (സെപ്ടംബര്‍ അവസാനം) തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമര്‍പ്പിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ എം.സി. രാജനാരായണന്‍, പി.എം. കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ…
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങള്‍ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്. അധികാരത്തോടും പ്രചാരണങ്ങളിലും താല്‍പര്യമില്ലാത്തിരുന്ന ശിഹാബ് തങ്ങളുടെ സൗമ്യതയും സവിശേഷതയും ബാല്യകാലാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസില്‍ പിതാവ് പൂക്കോയ തങ്ങളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മാതാവിനെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങിയത്. കേരളത്തിലെ കലാപന്തരീക്ഷങ്ങളിലൊക്കെയും സമാധാനം തിരിച്ചെടുക്കുന്നതില്‍ തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. 1992 ലെ ഭീമാപ്പള്ളി കലാപത്തിലും തൃശ്ശൂരില്‍ രഥയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെയും തങ്ങള്‍ സമാധാനദൂതനെ പോലെയാണ് കടന്നുചെന്നത്. ഭയത്തില്‍ നിന്ന് അഭയമായിരുന്നു തങ്ങള്‍ ഏവര്‍ക്കും നല്‍കിയത്. പ്രകോപനത്തിന് പകരം സംയമനം ആഹ്വാനം ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഹമ്മദലി…
മനാമ: 2020 ഓഗസ്റ്റ് 5 ന് നടത്തിയ 9,285 കോവിഡ് -19 പരിശോധനകളിൽ 382 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 149 പേർ പ്രവാസി തൊഴിലാളികളാണ്. 224 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്. കോവിഡിൽ നിന്ന് പുതുതായി 241 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 39,576 ആയി വർദ്ധിച്ചു. നിലവിൽ 41 കേസുകൾ ഗുരുതരാവസ്ഥയിലാണ്.പതുതായി ചികിത്സയ്ക്ക് എടുത്തത് 125 കേസുകളാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 2784 കേസുകൾ ചികിത്സയിലുണ്ട്. ഇതിൽ 2,743 കേസുകൾ തൃപ്തികരമാണ്. ബഹറിനിൽ കോവിഡ് മൂലമുള്ള ആകെ മരണം 154 ആണ്. ഇതുവരെ 8,67,534 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.
മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ച ‘ഫിനാ ഖൈർ’ പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നടപ്പാക്കുന്ന പെരുന്നാൾ കിറ്റുകൾ സാംസ ബഹ്റൈനിനു കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമെൻ, മനീഷ്, ജോയ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ വൺ ബഹ്റൈൻ ഗ്രൂപ്പ് എംഡി ആന്റണി പൗലോസ് നേതൃത്വം നൽകി.ലേബർ ക്യാമ്പ്, അവശത അനുഭവിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് നേരിട്ട് വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. സാംസയുടെ 4മത് ഭക്ഷ്യകിറ്റ് വിതരണം പൂർത്തിയാക്കിയ വേളയിൽ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.
നിലമ്പൂർ: പന്തീരായിരം മലനിരകളിൽ പെയ്ത കന്നത്തമഴയിലും ഉരുൾപൊട്ടലിലും ചാലിയാർ കരകവിഞ്ഞു. നിലമ്പൂർ കെ എൻ ജി റോഡിൽ ജനതപ്പടിയിൽ വെള്ളംകയറി. പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുന്നു. ചാലിയാറിന് കുറുകെയുള്ള മുണ്ടേരി വാണിയമ്പുഴ തൂക്കുപാലം ഒലിച്ചുപോയി. പാലം തകർന്നതുമൂലം അഞ്ചോളം ആദിവാസി കോളനി നിവാസികളുടെ ഏകയാത്ര മാർഗം ഇല്ലാതായി. എടക്കര മുപ്പിനി,ചുങ്കത്തറ മുട്ടിക്കടവ് പാലങ്ങൾ വെള്ളത്തിനടയിലായി. പൊന്നാനിയിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ ചാലിയാർ തീരത്ത് ഉള്ളവരെ മാറ്റി പാർപ്പിക്കുകയാണ്. പ്രദേശത്ത് കനത്ത കാറ്റും മഴയും തുടരുകയാണ്. വൈദ്യുതി ബന്ധം പൂർണമായി തകർന്നു. റിപ്പോർട്ട് : കൃഷ്ണപ്രസാദ്
കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസിലും, യുഎഇ കോൺസുലേറ്റിലും സ്വപ്ന സുരേഷിന് നിർണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ. കോൺസുലേറ്റിൽ നിന്നും രാജിവെച്ച ശേഷവും ആയിരം ഡോളർ പ്രതിമാസം വേതനം നൽകിയിരുന്നു . ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ശിവശങ്കറാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം നൽകിയതെന്നും , മുഖ്യമന്ത്രിയുമായി അനോപചാരികമായ ബന്ധം ഉണ്ട് എന്നും എൻഐഎ കോടതിയിൽ അറിയിച്ചു.
തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് അന്തരിച്ചു. 87 വയസ്സായിരുന്നു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. നാരായണൻ മൂസിന്‍റെ സംസ്കാരം നാളെ രാവിലെ 9 ന് സംസ്ഥാന ബഹുമതികളോടെ ആയിരിക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടർ അറിയിച്ചു. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്‍റെയും ദേവകി അന്തര്‍ജനത്തിന്‍റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു.കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറാണ്. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘വൈദ്യരത്ന’ ബഹുമതി നല്‍കിയ എളേടത്ത് മന. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ…
കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
