Author: News Desk

ബെയ്‌റൂട്ട്: ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസി റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.  മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.

Read More

എ​റ​ണാ​കു​ളം : കോ​ല​ഞ്ചേ​രി​യി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ 75 കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വും സം​ര​ക്ഷ​ണ​വും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും ചേ​ര്‍​ന്ന് ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ സാ​മൂ​ഹ്യ​നീ​തി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിക്രൂര പീഡനമാണ് എറണാകുളം കോലഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായ വയോധികയ്ക്ക് നേരിടേണ്ടി വന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വൈകിട്ടിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീരം മുഴുവനും ചതവും മുറിവുകളുമാണ്. മാറിടത്തില്‍ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പോലും ഗുരുതരമായി പരിക്കേറ്റിരിക്കുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. റിപ്പോർട്ട്‌ : കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു. പത്തനാപുരം ഫയര്‍ &റെസ്‌ക്യൂസ്‌റ്റേഷനിലെ ഫയര്‍മാനായആശിഷ്ദാസ് 291 ആംറാങ്ക്നേടി കേരളാ സര്‍വീസിനു തന്നെ അഭിമാനമായി മാറി. കേരളത്തില്‍ നിന്നും റാങ്ക്ലിസ്റ്റില്‍ ഇടം നേടിയവരില്‍ ഭൂരിഭാഗവുംസംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. ഈ വിജയത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട്‌അക്കാദമിക്ക്ഭാവിയിലുംമികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. വിജയികള്‍ക്ക് സ്ത്യുത്യര്‍ഹമായ രീതിയില്‍ ജനസേവനംചെയ്യാനും നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Read More

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്ന് തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ് തനിക്കെതിരെയുളള ആക്രമണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ മേഖലയില്‍ ഉള്ളവരുമായി വ്യക്തിപരമായ ബന്ധമുളളത് ഒരു അപരാധമല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ‘ ഇത് ഒരു വൃത്തികെട്ട രാഷ്ട്രീയമാണ്, എന്നാല്‍ ഞാന്‍ ശാന്തത പാലിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡിനെതിരായ യുദ്ധത്തിലാണ്. ചില ആളുകള്‍ക്ക് ഞങ്ങള്‍ക്ക് ചില വിജയങ്ങള്‍ നേടാനായത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതുകൊണ്ടാണ് അവര്‍ സുശാന്ത് സിങ് രാജ്പുതിന്റെ കേസ് രാഷ്ട്രീയവത്കരിക്കുകയാണ്.’ ആദിത്യ താക്കറെ പറഞ്ഞു.

Read More

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതാണ്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും യു.പി സര്‍ക്കാറിനുമെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്. മുൻകാലങ്ങളിലേതുപോലെ തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെയും അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുതലെടുക്കുന്നതിന്റെയും ഭാഗമായാണ് സംഘ്പരിവാര്‍ ശിലാസ്ഥാപനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ പദ്ധതിയുടെ ഭാഗമാവുന്ന ഭരണഘടനാപദവി വഹിക്കുന്നവര്‍ ഭരണഘടനയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കോവിഡ് 19 അടക്കം രാജ്യം ഗുരുതരമായ പ്രതിസന്ധികളെ നേരിടുമ്പോഴാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ്. ബാബരി മസ്ജിദ് കേസില്‍ കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സുപ്രീംകാടതി വിധിയെ കടുത്ത വിയോജിപ്പോടും വേദനയോടുംകൂടിത്തന്നെ മാനിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. സമാധാനമാഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രിയും…

Read More

മനാമ: ബഹറിനിൽ ഈദ് ദിനത്തിൽ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 900 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 106 നടപടികൾ കൈക്കൊണ്ടു. അവബോധം വർദ്ധിപ്പിക്കുന്നതിനും മാർഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുമായി 23 ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ നടത്തിയ പട്രോളിംഗുകളിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 253 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 20 നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 4 ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തു. ഈദ് സമയത്ത് സുരക്ഷക്രമങ്ങൾ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടികൾ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടപ്പാക്കിയിട്ടുണ്ട്. ഫെയ്സ് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 161 നിയമലംഘനങ്ങളും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 8 നടപടികളും റിപ്പോർട്ട് ചെയ്തു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 4 നടപടികളും മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 162 ലംഘനങ്ങളും റിപ്പോർട്ട്…

Read More

തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്‌ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്‌ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്‌നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്‌ന. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നും റാങ്കും നേടിയിരുന്നു. ഇപ്പോള്‍ സിവില്‍ സര്‍വീസ് തിളക്കത്തിലാണ് സഫ്‌ന.യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ പ്രദീപ് സിങാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. . രണ്ടാം റാങ്ക് ജതിന്‍ കിഷോറിനും മൂന്നാം റാങ്ക് പ്രതിഭ വര്‍മയ്ക്കുമാണ് ലഭ്യമായത്. രാജ്യത്തെ ഉന്നതമായ നേട്ടം സ്വന്തമാക്കിയത് 829 പേരാണ്. ആദ്യ നൂറില്‍ 10 മലയാളികളാണ് ഇടം നേടിയത്. സിഎസ് ജയദേവ് അഞ്ചാം റാങ്ക് കരസ്ഥമാക്കി. ആര്‍ ശരണ്യ 36ാം റാങ്ക്,…

Read More

തിരുവനന്തപുരം: സി.ബി.ഐ. സംഘം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍നിന്നും മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. ഏറ്റെടുത്തത്. ഇതിനിടെ കേസിലെ പ്രാഥമിക എഫ്.ഐ.ആറും കഴിഞ്ഞദിവസം സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. 2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിന് മരിച്ചു.

Read More

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു. മോദി മന്ത്രിസഭയിലെ പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ധര്‍മ്മേന്ദ്ര പ്രധാന്‍റെ സ്റ്റാഫംഗത്തിന് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാന്‍ നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ധര്‍മ്മേന്ദ്ര പ്രധാന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Read More