- ഹരിഗീതപുരം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
Author: News Desk
തൃശൂർ ഐഇഎസ് എജുക്കേഷൻ സിറ്റിക്ക് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിലെ റാങ്കുകാരി ആർ.വി റുമൈസ ഫാത്തിമ്മ
തൃശൂർ: ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ ഐഇഎസ് എജുക്കേഷൻ സിറ്റിക്ക് ഏറെ അഭിമാനമായ വാർത്ത. സിവിൽ സർവീസ് എക്സാമിനേഷനിൽ നൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കിയ ഐഇഎസ് സ്ക്കൂളിലെ മുൻ വിദ്യാർത്ഥിയായ ഗുരുവായൂരിലെ ആർ വി റുമൈസ ഫാത്തിമ്മയുടെ വസതിയിലെത്തി ഐഇഎസ് ഭരണ സമിതി പ്രസിഡൻന്റ് ശ്രീ മുഹമ്മദാലി, ജനറൽ സെക്രട്ടറി ശ്രീ മുഹമ്മത് റെഫീക് സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ ഉസ്മാൻ മേപ്പാട്ട്, അൻവർ, റെഷീദ്, ഉമ്മർ എൻ കെ എന്നിവർ പങ്കെടുത്തു. വലിയ അംഗീകാരത്തിന്റെ നിറവിൽ താൻ പഠിച്ച വിദ്യാലയത്തിൽ റുമൈസ ഫാത്തിമ്മ അടുത്ത ദിവസം സന്ദർശനം നടത്തുമെന്നും ഐഇഎസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെയാണ് എസ്പിബി രോഗബാധയേറ്റത് അറിയിച്ചത്. https://twitter.com/i/status/1290925164666880001 നേരിയ പനിയും ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
ലക്‌നൗ: നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി. 12.44ഓടെയായിരുന്നു ശിലാന്യാസ ചടങ്ങ്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ പാരിജാതത്തിന്റെ തൈ നട്ട നരേന്ദ്ര മോദി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ആരതി ഉഴിയുകയും ചെയ്തു. റിപ്പോർട്ട് : അരുൺകുമാർ
എറണാകുളം: എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ക്കായി പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. പൂക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരംമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. 2 വഞ്ചികളിലായി 4 പേരാണ് മീന്‍പിടിക്കാന്‍ പോയത്. ഇവരില്‍ 3 പേരാണ് പുസ്തകം അപകടത്തില്‍ പെട്ടത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. റിപ്പോർട്ട് കൃഷ്ണ പ്രസാദ്
കനത്ത മഴ – മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന
മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ജലനിരപ്പുയരുന്നു. ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയര്‍ന്നു. ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന രംഗത്തുണ്ട്. മഴ ശക്തമായതോടെ ചാലിയാര്‍ പുഴയിലും പോഷക നദികളായ കുതിരപുഴ, കരിമ്ബുഴ, പുന്നപുഴ, കലക്കന്‍ പുഴ, ചെറുപുഴ, കാരക്കോടന്‍ പുഴ, കാഞ്ഞിരപുഴ, കുറുവന്‍ പുഴ, കോട്ടപ്പുഴ എന്നിവിടങ്ങളിലെല്ലാം ആശങ്ക സ്യഷ്ടിച്ച് ജലവിതാനം ഉയരുകയാണ്. നിലമ്ബൂര്‍ മേഖലയിലും നീലഗിരി താഴ്വാരങ്ങളിലും മഴ ശക്തമായതോടെയാണ് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട് പൂത്തുമലയിലും തമിഴ്‌നാട് ഗൂഡല്ലൂരിലും ദേവാലയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിശമന സേന നിലമ്ബൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂര്‍ ആവശ്യപ്പെട്ടു റിപ്പോർട്ട് കൃഷ്ണ പ്രസാദ് ന്യൂസ് ഡസ്ക്
ശ്രീരാമന് നീതിയുടെയും ന്യായത്തിന്റെയും പ്രതീകം, ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങള്‍ – ശശി തരൂര്‍
തിരുവനന്തപുരം: ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകമാണെന്ന് ശശി തരൂര്‍ എംപി. ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനോടകം രംഗത്തെത്തിയത്. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു. ഭഗവാന്‍ ശ്രീരാമന് ഐക്യവും സൗഹാര്‍ദ്ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാമന് അന്തസ്സും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാഗാന്ധി നടത്തിയതെന്നും…
പൂനെ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടീൽ നിലാങ്കേകർ (89) അന്തരിച്ചു. സ്വന്തം വസതിയിൽവച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ജൂലൈ 16ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധയെ തുടർന്ന് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് രണ്ടു ദിവസം മുന്‍പാണ് ആശുപത്രി വിട്ടത്. 1968 ൽ മഹാരാഷ്ട്ര എജ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചത് ശിവാജിറാവുവാണ്. 1985 മുതൽ 86 വരെയായിരുന്നു ശിവാജിറാവു മുഖ്യമന്ത്രിയായിരുന്നത്.
ജമ്മുവും കാശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിപാക്കിസ്ഥാന്‍. മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഭൂപടം പുറത്തിറക്കിക്കൊണ്ടുള്ള പത്രസമ്മേളനത്തില്‍ പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ ദിനമാണിത് എന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചത്. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയുടെ വാര്‍ഷികത്തലേന്നു തന്നെ ഇത്തരമൊരു ഭൂപടം പുറത്തിറക്കിയതിലൂടെ ഇന്ത്യയെ ചൊടിപ്പിക്കുക എന്നതുതന്നെയാണ് പാക്കിസ്ഥാന്‍റെ ഉദ്ദേശം എന്നു വിലയിരുത്തപ്പെടുന്നു. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നിലും വേദികളിലും ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി പാക്കിസ്ഥാന്‍ ഇന്ത്യന്‍ നടപടിക്കെതിരെ അഭിപ്രായരൂപീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ ലോകത്തിനു മുന്നില്‍ തങ്ങളുടെ നയം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് എന്നാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞത്. പാക്കിസ്ഥാന്‍റെ പുതിയ ഭൂപടത്തോട് അല്‍പം മുമ്പ് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കിസ്ഥാന്‍റെ പുതിയ ഭൂപടം ഒരു രാഷ്ട്രീയ വിഡ്ഡിത്തമായേ കാണുന്നുള്ളൂ എന്നും നിയമപരമായോ അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുമ്പിലോ…
മനാമ: ഹിദ്ദിലെ ഡ്രൈ ഡോക്കിൽ വച്ച് മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറു പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. ബോട്ടിന് ചോർച്ച സംഭവിച്ചതാണ് അപകട കാരണം. ബോട്ടിൽ നിന്ന് സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് തീരസംരക്ഷണ പട്രോളിംഗ് സംഘമാണ് അവരെ രക്ഷപ്പെടുത്തിയത്. ഇതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കമാൻഡർ കടൽ യാത്രക്കാരോടും മത്സ്യ തൊഴിലാളികളോടും കടൽ യാത്ര ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കണമെന്നും ബോട്ടിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ ഉപകരണം പ്രവർത്തിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും ഓൺബോർഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 17700000 എന്ന നമ്പറിലോ അല്ലെങ്കിൽ 994 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ സഹായത്തിനായി ബന്ധപ്പെടണം.
കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ലൈസൻസ് റദ്ദാക്കി; ഒരു കൂസലുമില്ലാതെ തുറന്ന് പ്രവർത്തിച്ച് പോത്തീസ്; നഗരസഭയേയും പറ്റിച്ച് പ്രവർത്തനം
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച് നൂറോളം ജീവനക്കാരെ കൊവിഡ് രോഗികളാക്കിയ തിരുവനന്തപുരത്തെ പ്രമുഖ ടെക്‌സ്റ്റൈൽസായ പോത്തീസ് ലൈസൻസ് റദ്ദാക്കിയിട്ടും തുറന്നു പ്രവർത്തിക്കുന്നു. നഗരത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖചാനൽ റിപ്പോർട്ട് ചെയ്തു. നേരത്തെ, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ തുറന്നുപ്രവർത്തിച്ചതിനെ തുടർന്നാണ് പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കിയത്. ഇതുവരെ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല, എന്നിട്ടും യഥേഷ്ടം തുറന്ന് പ്രവർത്തിക്കുകയാണ് ഈ സ്ഥാപനം. അതേസമയം, കടയിലെ സാധനങ്ങൾ മാറാൻ വേണ്ടി മാത്രമാണ് സ്ഥാപനം തുറക്കാൻ അനുമതി നൽകിയതെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. ജൂലൈ 20 നാണ് തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിന്റേയും ലൈസൻസ് റദ്ദാക്കിയത്. കൊവിഡ് ചട്ടം ലംഘിച്ചതിനായിരുന്നു കോർപ്പറേഷന്റെ നടപടി.
