Author: News Desk

മനാമ: അമേരിക്കൻ പൗരന്മാർക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ കാലാവധി 10 വർഷമായി വർദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിസ കാലാവധി അഞ്ചു വർഷമായിരുന്നതാണ് പത്ത് വർഷത്തേക്ക് നീട്ടിയത്. അഞ്ചു വർഷ വിസയ്ക്ക് നൽകിയിരുന്ന അതെ തുകതന്നെയാണ് 10 വർഷത്തേക്കും നൽകേണ്ടത്. വിസകാലാവധി നീട്ടുന്നത് സംബന്ധിച്ചു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നൽകുകയായിരുന്നു.    എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 90 ദിവസം ബഹ്‌റൈനിൽ തങ്ങാനും സാധിക്കും. യു.എൻ പൊതുസഭയിൽ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം ലോകത്ത് സമാധാനത്തിനു ആഹ്വനം നല്കുന്നതായിരുന്നുവെന്നു മന്ത്രിസഭ വിലയിരുത്തി.

Read More

ന്യൂഡൽഹി : ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി അഞ്ച് മാസം മാത്രം ബാക്കിയുള്ളതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷൻ തീരുമാനിച്ചത്. ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 61,45,292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 776 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 96,318 ആണ്.    എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക 9,47,57 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 51 ലക്ഷം കടന്നു. 51,01,398 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 83.01 ശതമാനമാണ്. കഴിഞ്ഞ ദിവസം 11,42,811 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിന വാർഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. “ബാപ്പു ദ സ്പാർക്കിൾ” എന്ന ക്വിസ് ഓൺ‌ലൈനിൽ ആയിരിക്കും നടത്തുക. ഈ ക്വിസിൽ ആർക്കും പങ്കെടുക്കാം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ക്വിസിന്റെ പ്രാഥമിക റൌണ്ട് 2020 സെപ്റ്റംബർ 30 ന് രാത്രി 7.30 ന് നടത്തും. ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കും. ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺ‌ലൈൻ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ക്വിസിൽ എങ്ങനെ പങ്കെടുക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ക്വിസിന്റെ…

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 487 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 135 പേർ പ്രവാസി തൊഴിലാളികളാണ്. 343 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 69,848 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 662 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 63,549 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.98 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,054 പേരാണ്. ഇവരിൽ 61 പേരുടെ നില ഗുരുതരമായും 5,993 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.67 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 245 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,557 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,18,129 പേരെയാണ്…

Read More

ന്യൂയോർക്ക്: അമേരിക്കയിൽ തലച്ചോറ് തിന്നുന്ന നെഗ്‌ളേരിയ ഫൗളേരി എന്ന വിഭാഗത്തിൽപ്പെട്ട അമീബ ബാധിച്ച് ആറു വയസ്സുകാരൻ മരിച്ചു. തുടർന്ന് ടെക്‌സാസ് ഗവർണർ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചു. അമീബയുടെ ആക്രമണത്തിൽ കുട്ടി ഗുരുതരാവസ്ഥയിൽ ആയി.    എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക മൈഗ്രേൻ,ചർദ്ദി തലക്കറക്കം, ക്ഷീണം, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിൽ എത്തിയതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിനോടകം ഇത്തരത്തിലുള്ള വിവിധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Read More

തിരുവനന്തപുരം: വിജയ് പി. നായരുടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോകള്‍, യൂട്യൂബ് ചാനലും നീക്കം ചെയ്തു. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി. നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോകൾ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.വിജയ് പി നായർക്കെതിരെ ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്.

Read More

മനാമ: ബഹ്‌റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് സാമുവലിന്റെ മരണത്തെ തുടർന്ന് നാട്ടിലായിരുന്നു മകനെ ബഹറിനിൽ എത്തിക്കുക എന്നത് ഇപ്പോളത്തെ സാഹചര്യത്തിൽ പ്രയോഗികമായിരുന്നില്ല. എന്നാൽ ബഹ്‌റൈനിലെ നന്മകളുടെ കൂട്ടായ്മ ആയ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം എന്ന BKSF ൻറെ ഫസൽ ഉൽ ഹക്കിൻറെയും,ബഷീർ അമ്പലായിയുടേയും  ഇടപെടൽ മൂലം വിസിറ്റ വിസ, ഫ്ലൈറ്റിൽ ടിക്കറ്റ് എന്നിവ സംഘടിപ്പിക്കുകയും ജോർജ് വർഗീസ് സാമുവലിന്റെ മകൻ ജൂവൽ ഇന്ന് പുലർച്ചെ കോവിഡ് ടെസ്റ്റ് കഴിഞ്ഞു ബഹ്റൈൻ എയർപോർട്ടിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക മാതാവും കുടുബവും എയർപോർട്ടിൽ എത്തിയിരുന്നു. ജോർജ് വർഗീസ് സാമുവലിന്റെ ഭൗതികശരീരം ഇന്ന് രാത്രി പ്രോട്ടോകോൾ പ്രകാരം മതാചാരങ്ങൾ നടത്തിയതിന് ശേഷം അടക്കം ചെയ്യുന്നതായിരിക്കും. സാമൂഹിക സേവനം പണം ഉണ്ടാക്കാനുള്ള കച്ചവട മാർഗ്ഗമല്ല, മറിച്ച്‌ സേവനം മാത്രം ആയിരിക്കണം എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇതിനു വേണ്ടി യഥാസമയം യുദ്ധകാലടിസ്ഥാനത്തിൽ സേവനം ചെയ്ത…

Read More

റിയാദ്: കായംകുളം എം.എസ്.എം കോളജ് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. 12 വർഷത്തോളമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ്‌ ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കും.

Read More

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രാത്രിയാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കി. ഫോണിന്റെ ഉടമയെ കാ​യം​കു​ള​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂന്ന് ദിവസം മുൻപ് ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ മൊഴി.

Read More