മനാമ: അമേരിക്കൻ പൗരന്മാർക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ കാലാവധി 10 വർഷമായി വർദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിസ കാലാവധി അഞ്ചു വർഷമായിരുന്നതാണ് പത്ത് വർഷത്തേക്ക് നീട്ടിയത്. അഞ്ചു വർഷ വിസയ്ക്ക് നൽകിയിരുന്ന അതെ തുകതന്നെയാണ് 10 വർഷത്തേക്കും നൽകേണ്ടത്. വിസകാലാവധി നീട്ടുന്നത് സംബന്ധിച്ചു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നൽകുകയായിരുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 90 ദിവസം ബഹ്റൈനിൽ തങ്ങാനും സാധിക്കും. യു.എൻ പൊതുസഭയിൽ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം ലോകത്ത് സമാധാനത്തിനു ആഹ്വനം നല്കുന്നതായിരുന്നുവെന്നു മന്ത്രിസഭ വിലയിരുത്തി.