- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ചെന്നൈ: വിവാദ കാര്‍ഷിക ബില്ലിനെതിരെ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസ്സന്‍. കാർഷിക ബില്ല് ഭേദഗതി എന്നത് കര്‍ഷകരെ ഒറ്റിക്കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കമല്‍ഹാസ്സന്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുതെന്നും അംഗീകരിക്കാനാകാത്ത നിയമഭേദഗതിയാണെന്നും കമല്‍ഹാസ്സന്‍ പ്രതികരിച്ചു. കര്‍ഷക നിയമത്തിനെതിരെ ഡൽഹിയില്‍ വലിയ തോതിൽ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞദിവസം ഒപ്പുവച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവില്‍ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്. 2016 ഒക്ടോബർ അഞ്ചിനാണ് സുബ്ഹാനിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഡോലോചന നടത്തുക, ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയാകുക, ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുബ്ഹാനി ഹാജ 2014 ലാണ് ഭീകരപ്രവർത്തനങ്ങൾ നടത്താനായി ഐഎസിൽ ചേരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേർന്ന് ഇയാൾ ഇറാഖിൽ പോയത്. ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ എത്തി ഇയാൾ ആയുധ പരീശീലനം നേടിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
വയനാട്ടില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2019 മാർച്ചിൽ വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലാണ് ജലീലിനെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ കൈവശമുണ്ടയായിന്നതായി രേഖപ്പെടുത്തി ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടേയില്ലന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ വ്യാജ ഏറ്റമുട്ടൽ നടന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 60,74,703 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 50,16,521 പേർ രോഗമുക്തി നേടി. നിലവിൽ 9,62,640 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണയെ തുടർന്ന് 1,039 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 95,542 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,09,394 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
മനാമ: ബഹ്റൈനിലെ സാമൂഹൃ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സോഷൃല്‍ വര്‍ക്കേര്‍സ് ബഹ്റൈന്‍ എന്ന വാട്സപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രിയ ഗായകന്‍ എസ്.പി.ബി യുടെ വിയോഗത്തില്‍ സൂം മീറ്റിങ്ങിലൂടെ അനുശോചന യോഗം സംഘടിപ്പിച്ചു. ലോകസംഗീതത്തിനും സംഗീത പ്രേമികള്‍ക്കും ഏറ്റ കനത്ത നഷ്ടമാണ് എസ്.പി. ബാലസുബ്രമണൃത്തിന്‍റെ മരണമെന്നും പ്രബഞ്ചവും സംഗീതവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ജനമനസ്സില്‍ നിലനില്‍ക്കുമെന്നും എസ്.പി.ബി എന്ന മഹാനായ മനൃഷൃന്‍ ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാനായത് കൊണ്ട് തന്നെ നമ്മളെല്ലാം മഹാ ഭാഗൃമുള്ളവരായി തീരുകയാണെന്നും സംസാരിച്ചവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു. ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ച വൃകതി ആയിരുന്നിട്ടും ഇത്രയേറെ വിനീതനായി ജീവിതം നയിച്ച അദ്ദേഹത്തിന്‍റെ ജീവിത രീതി പുതിയ തലമുറയിലെയും പഴയ തലമുറയിലേയും മുഴുവര്‍ കലാകാരന്‍മാരും പാഠമായി ഉള്‍കൊള്ളേണ്ടതാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്‍യാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതം പറഞ്ഞ യോഗം മുന്‍…
മനാമ: മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം, മാസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സാധന ദിനമായും സേവന ദിനമായും ആഘോഷിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അമ്മയുടെ ജന്മദിനം അവരവരുടെ വീടുകളിൽ പ്രാർത്ഥനയോടെ നടന്നു. അതോടൊപ്പം സൽമാബാദിലെ തൊഴിൽ സ്‌ഥലത്ത് 200 ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും പഴം, വെള്ളം, ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക മാതാ അമൃതാന്ദമയി സേവാസമിതി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. കൃഷ്ണകുമാർ, ഡോ. മനോജ്, സതീഷ്, പവിത്രൻ നീലേശ്വരം, ശരത് കുമാർ, സുനിൽകുമാർ, സന്തോഷ്, ജയൻ, സുനീഷ്, ഷിജു എന്നിവർ പങ്കെടുത്തു.
മനാമ: ബഹ്‌റൈനിൽ പുതുതായി 586 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 144 പേർ പ്രവാസി തൊഴിലാളികളാണ്. 433 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 69,361 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 635 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 62,887 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.67 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,232 പേരാണ്. ഇവരിൽ 61 പേരുടെ നില ഗുരുതരമായും 6171 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.98 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 242 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,118 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,07,572 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജിന് തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
കൊച്ചി : പാലാരിവട്ടം മേൽപ്പാലാത്തിന്റെ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാലത്തില്‍ പൂജ നടന്നു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം നടക്കുക.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം നിർമാണ പ്രവർത്തനങ്ങൾക്കിടെ പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.
ചാറ്റ് ഫോർ ഇന്ത്യ(EPI-11)-യിൽ ഭാഗ്യലക്ഷ്മിയ്‌ക്കെതിരെയുള്ള കേസിൽ അഡ്വ.ഭദ്ര, ജ്യോതി നാരായണൻ
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … * ഭാഗ്യലക്ഷ്മിയ്‌ക്കെതിരെയുള്ള കേസിൽ അഡ്വ.ഭദ്ര, വനിതാ പ്രവർത്തക ജ്യോതി നാരായണൻ എന്നിവർ പ്രതികരിക്കുന്നു * മോദിയുടെ മൻ കി ബാത്ത് * യെശ്വന്ത്‌സിംഹയുടെ വേർപാട് * കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി * തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം * ബി.ജെ.പിയിലെ പുനഃസംഘടനയിൽ അതൃപ്തി https://youtu.be/VgOhkWeC6_I
