ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 61,45,292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 776 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 96,318 ആണ്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
9,47,57 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 51 ലക്ഷം കടന്നു. 51,01,398 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 83.01 ശതമാനമാണ്. കഴിഞ്ഞ ദിവസം 11,42,811 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.