- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ചെന്നൈ: നടൻ സൂര്യയുടെ ആൽവാർ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആൽവാർ പേട്ട് പൊലീസ് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവികമായി ഒന്നും തന്നെ ഇവിടെ നിന്നും കണ്ടെത്താനായില്ലെന്നും വ്യാജ സന്ദേശമാണിതെന്നും പൊലീസ് അറിയിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബ അന്തരിച്ചു. അദ്ദേഹത്തിന് 91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അടുത്ത കാലത്തായി നിരവധി ആരോഗ്യ ഭീഷണികൾ ശൈഖ് സബ നേരിട്ടിട്ടുണ്ട്. ജൂലായ് 18ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. അദ്ദേഹത്തിന്റെ അർദ്ധസഹോദരൻ ഷെയ്ഖ് ജാബർ അൽ സബയുടെ മരണത്തെത്തുടർന്നാണ് 2006 ൽ അധികാരമേറ്റത്. 1929 ജൂൺ 16 ന് കുവൈത്തിൽ ജനിച്ച ഷെയ്ഖ് സബ ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബയുടെ നാലാമത്തെ മകനായിരുന്നു. അൽ-മുബാരകിയ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അദ്ധ്യാപകരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അധികാരത്തിൽ വരുന്നതിനുമുമ്പ്, ഷെയ്ഖ് സബ 1963 മുതൽ 1991 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയും പിന്നീട് 1992…
കൊവിഡ് മഹാമാരിയില്‍ നാട് വലയുമ്പോഴും കാരുണ്യത്തിന്റെ കൈകളുമായി നടന്‍ മമ്മൂട്ടി. തൃശൂര്‍ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രസാദിന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍കൈയെടുത്തിരിക്കുകയാണ് മമ്മൂട്ടി. പ്രസാദ് കഴിഞ്ഞ ആറുമാസത്തിലേറെയായി കൊവിഡ് പശ്ചാത്തലത്തില്‍ ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. തൃശൂര്‍ നഗരത്തിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയക്കായി സമീപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണമായും ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച സാഹചര്യമായിരുന്നു. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളെയും സമീപിച്ചുവെങ്കിലും ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാതെ വന്നു. ഇതിനിടെയാണ് മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ചറിയുകയും ഫാന്‍സ് പ്രവര്‍ത്തകര്‍ വഴി അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തത്. രോഗഗൗരവം മനസിലാക്കിയതിനെ തുടര്‍ന്ന് മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൌണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ‘ഹാര്‍ട്ട് -റ്റു -ഹാര്‍ട്ട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. നാളിത് വരെ മമ്മൂട്ടിയെ നേരില്‍ കണ്ടിട്ടില്ലാത്ത പ്രസാദ് മമ്മൂട്ടിക്ക് കൈമാറണം എന്ന അഭ്യര്‍ത്ഥനയോടെ പുറത്തു വിട്ട…
മനാമ: ബഹ്‌റൈനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് “ബി അവെയർ” മൊബൈൽ ആപ്പിൽ ലഭിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ ഗവണ്മെന്റ് അതോറിട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് അലി അൽ ഖാഇദ് വ്യക്തമാക്കി. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിൽ പുതിയ സേവനം ഉൾപ്പെടുത്തും. പുതിയ യാത്രാ നടപടിക്രമങ്ങൾക്ക് അനുസൃതമായാണ് ആപ്ലിക്കേഷൻ വഴി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. കൂടാതെ സർട്ടിഫിക്കറ്റുകൾ രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികളിൽ ഉടനീളം ഏകീകരിക്കും. അപേക്ഷകർ നടത്തിയ ഏറ്റവും പുതിയ പരിശോധനയ്ക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ. ഫലം നെഗറ്റീവ് ആയിരിക്കണം, ഒരു മാസത്തിനുള്ളിൽ നടത്തിയ പരിശോധന ആയിരിക്കണം എന്നീ നിബന്ധനയുമുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക പിസിആർ സർട്ടിഫിക്കറ്റ് ബഹ്‌റൈൻ “നൽകിയ” ഔദ്യോഗികവും സാധുതയുള്ളതുമായ സർട്ടിഫിക്കറ്റായി കണക്കാക്കുന്നു. ഇതിന് സ്പെഷ്യലിസ്റ്റ് സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ അനുമതി ആവശ്യമില്ല. പരിശോധനാ ഫലങ്ങൾ ലഭിച്ചയുടനെ രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. പരിശോധന…
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങൾ നിർത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദിക്കെതിരെ സമരം നടത്താം, മോദിക്കെതിരെ പാടില്ല എന്നത് ഇരട്ടാത്താപ്പാണ്. സമരവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക “ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. എന്നാൽ സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം. കാര്‍ഷിക നിയമത്തിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാജ്യം മുഴുവൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകസമരം നടക്കുന്നു. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.” സുരേന്ദ്രൻ പറഞ്ഞു. സര്‍ക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 7,354 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടർന്ന് 22 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6,364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 3,420 പേർ ഇന്ന് രോഗമുക്തി നേടി. 61,791 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂർ 484, കാസർകോട് 453, കണ്ണൂർ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക…
ദില്ലി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി അടക്കമുള്ള 45 പേര്‍ പ്രതികളായ കേസിലാണ് നാളെ വിധി പ്രഖ്യാപിക്കുക. ഈ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ബാബരി പൊളിച്ചു നീക്കിയ ശേഷം അയോധ്യയില്‍ രണ്ട് എഫ്ഐആര്‍ സമര്‍പ്പിച്ചു. കര്‍സേവകര്‍ക്കെതിരെയാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കളായ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ പള്ളി പൊളിക്കുമ്പോള്‍ സന്നിഹിതരായിരുന്നു. കൂടാതെ പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രത്തിനായുള്ള പ്രചാരണത്തിന് അദ്വാനി നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
കൊച്ചി : പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങളുടെ പ്രതിഫലം കൊറോണയ്ക്ക് മുൻപുള്ള നിരക്കിലും കുറവായിരിക്കണം. അത്തരം സിനിമകൾക്ക് മാത്രമേ പ്രദർശന അനുമതി നൽകൂ. വിനോദ നികുതിയും നിർത്തലാക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. സിനിമകളുടെ പ്രൊജക്ടുകൾ പ്രത്യേക സമിതി പരിശോധിച്ച ശേഷമേ റിലീസിന് അനുവാദം നൽകൂ. ചില താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് കർശന നിലപാട് സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐ നൽകിയ ലാവ് ലിൻ കേസ് ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സിബിഐ വാദിക്കുന്നത്. സ്റ്റിസ് യു യു ലളിതിന്‍റെ അധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
തിരുവനന്തപുരം : പിണറായി സർക്കാർ ഉള്ളതുകൊണ്ടാണ് മലയാളികൾ പട്ടിണിയില്ലാതെ കഴിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സർക്കാർ ഇന്ത്യയിലുണ്ട് . കൊറോണ കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടാണ്. പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതി അട്ടിമറിക്കാനാണ് മറ്റൊരുശ്രമം. ഒരു എംഎൽഎ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരെ സിബിഐ കേസ് എടുക്കുമോ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒരു പങ്കുമില്ല. സ്വർണം കൊടുത്തയച്ച ആളേയും യുഎഇ കോൺസുൽ ജനറലിനേയും ഇതുവരെ ചോദ്യംചെയ്യാൻ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണം . എന്തൊക്കെ സമരം ഉണ്ടായാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങൾക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
