മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിന വാർഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. “ബാപ്പു ദ സ്പാർക്കിൾ” എന്ന ക്വിസ് ഓൺലൈനിൽ ആയിരിക്കും നടത്തുക. ഈ ക്വിസിൽ ആർക്കും പങ്കെടുക്കാം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
ക്വിസിന്റെ പ്രാഥമിക റൌണ്ട് 2020 സെപ്റ്റംബർ 30 ന് രാത്രി 7.30 ന് നടത്തും. ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കും. ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺലൈൻ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ക്വിസിൽ എങ്ങനെ പങ്കെടുക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ക്വിസിന്റെ നിയമങ്ങളും ചട്ടങ്ങളും അറിയുന്നതിനും ഐ.സി.ആർ.എഫ്. ബഹ്റിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക അല്ലെങ്കിൽ 36939596 / 39648304 എന്ന നമ്പറിൽ വിളിക്കുക.