Author: News Desk

തിരുവനന്തപുരം: 2012 ൽ നിക്ഷേപകരുടെ വിശ്വാസം ലഭിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സോളാർ അഴിമതിക്കേസിലെ ബിജു രാധാകൃഷ്ണന് ആറ് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. 2012 ലാണ് ബിജു രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഒരു വർഷം മുൻപ് വിചാരണ പൂർത്തിയായിരുന്നു. എന്നാൽ ഇന്നാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ബിജു രാധാകൃഷ്ണൻ നാല് വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജുവിന് ശിക്ഷയിൽ ഇളവ് നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം…

Read More

വാഷിംഗ്ടണ്‍: ചൈനക്കെതിരെ ഔദ്യോഗികമായി വിമര്‍ശനവുമായി അമേരിക്ക. അമേരിക്കയുടെ തൊഴില്‍ മന്ത്രാലയമാണ് ഉന്നയിച്ചിരിക്കുന്നത്. ‘ചൈനയിലെ തൊഴില്‍ അന്തരീക്ഷം വളരെ പരിതാപകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ചൈന മാറിയത് ഇത്തരം നീചമായ നടപടികളിലൂടെയാണെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.’ അമേരിക്കയുടെ തൊഴില്‍ വകുപ്പ് സെക്രട്ടറി യൂജീന്‍ സ്‌കാലിയ പ്രസ്താവനയിലൂടെ അറിയിച്ചു. നിര്‍ബന്ധിത തൊഴിലെടുപ്പും ബാലവേലയും മനുഷ്യത്വ രഹിതമായ നടപടിയാണ്. കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുക യാണവരെന്നും യൂജീന്‍ ആരോപിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ചൈന ആഗോളതലത്തിലെ അടിമവേലയുടെ കേന്ദ്രമാണെന്ന തെളിവുകളുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിറകേയാണ് അമേരിക്കയുടെ പ്രസ്താവന. മനുഷ്യാവകാശ സംഘടനകള്‍ ഉയിഗുര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിറകേയാണ് അടിമവേലയുടെ തെളിവുകളും പുറത്തുവന്നത്. ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കൂട്ടുന്നത് നിര്‍ബന്ധിതമായിട്ടാണ്. ബാലവേലയും ന്യൂനപക്ഷമതങ്ങളില്‍പ്പെട്ട കരുതല്‍ തടവുകാരേക്കൊണ്ടുമാണ് ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. 30 ലക്ഷത്തിലേറെ ജനങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ട് ഒരു വലിയ ഭൂപ്രദേശം ചൈന നിര്‍മ്മാണ ശാലയ്ക്കിയിരിക്കുകയാണ്.…

Read More

ബർലിൻ: ഹോങ്കോംഗിൽ ചൈന  നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജർമ്മനി രംഗത്ത്. ജർമ്മനിയുടെ പ്രധാനമന്ത്രി എയ്‌ഞ്ചെലാ മെർക്കലാണ് ചൈനയുടെ നടപടികൾക്കെതിരെ കടുത്ത വിമർശനം ഇന്നയിച്ചിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തുന്നത്. തായ്വാനിലേക്ക് പുറപ്പെട്ട വിമത പ്രക്ഷോഭകാരികളെ ചൈന അന്യായമായി പിടികൂടി തടവിലാക്കിയ സംഭവത്തിനെതിരെയാണ് മെർക്കലിന്റെ പ്രതികരണം വന്നിരിക്കുന്നത്. ജർമ്മൻ പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് മെർക്കൽ പ്രസ്താവന നടത്തിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത യൂറോപ്പിലെ അന്തരീക്ഷത്തിലും വലിയ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും മെർക്കൽ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലും അന്തരീക്ഷ മലനീകരണം കുറയ്ക്കാനായി 2030ൽ സമ്പൂർണ്ണ നിരോധനം എന്ന ഷീ ജിംഗ് പിംഗിന്റെ തീരുമാനത്തിനെ അഭിനന്ദിക്കുകയും ചെയ്തു. മലിനീകരണം ഒരു തർക്ക വിഷയമല്ല. അതിനാൽ ചൈനയ്‌ക്കൊപ്പം കാർബൺ നിരോധനപരിപാടികളിൽ സഹകരിക്കാൻ യൂറോപ്പിലെ രാജ്യങ്ങൾ തയ്യാറാകണമെന്നും മെർക്കൽ ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ഉണ്ടായി. മരിച്ച പെൺകുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാൽ അവിടേക്ക് ആൾക്കൂട്ടമായി പോകാൻ സാധിക്കില്ല എന്നും പൊലീസ് പറഞ്ഞു. കൂടെയുള്ള പ്രവർത്തകരോട് തിരിച്ചു പോകാൻ പറയുമെന്നും തനിച്ച് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുൽ വ്യക്തമാക്കി. തനിച്ച് പോകുന്നത് എങ്ങനെ നിരോധനാജ്ഞയുടെ ലംഘനമാകുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞത്. ഹത്രാസില്‍നിന്ന് 142 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ നേതാക്കള്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലൂടെ നടന്നു തുടങ്ങി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും പൊലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു.…

Read More

തിരുവനന്തപുരം: ഗ്രേഡ് എസ്‌ഐ സ്‌റ്റേഷനിലെ ഡ്രസിങ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിളപ്പില്‍ശാല സ്‌റ്റേഷനിലെ ഡ്രസ്സിങ് റൂമില്‍ ആണ് തൂങ്ങി മരിക്കാന്‍ ശ്രമം നടത്തിയത്. കാട്ടാക്കട അമ്പലത്തില്‍കാല സ്വദേശിയാണ് രാധാകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക തുണിയില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാധാകൃഷ്ണന്‍ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. അതേസമയം രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിളപ്പില്‍ശാല പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധാകൃഷ്ണന്‍ മാനസിക പ്രശ്‌നം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തര്‍ വ്യക്തമാക്കി.

Read More

സിന്ധ്: പീഡിപ്പിച്ചവരുടെ ഭീഷണിയെ തുടര്‍ന്ന് പാകിസ്താനില്‍ 17 വയസ്സുകാരിയായ ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സിന്ധ് പ്രവിശ്യയിലെ തര്‍പര്‍കര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയവര്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി തന്റെ വീടിന് സമീപമുള്ള ഗ്രാമത്തിലെ പൊതു കിണറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019 ജൂലൈ മാസത്തിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ചിത്രീകരിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ പേരിലായിരുന്നു വീണ്ടും ഭീഷണി മുഴക്കിയതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അന്നത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നതായി തര്‍പര്‍ക്കര്‍ എസ്എസ്പി അബ്ദുള്ള അഹമ്മദ്യാര്‍ പറഞ്ഞു. സംഭവത്തെ നിരവധി സംഘടനകള്‍ ശക്തമായി അപലപിച്ചു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങളോടുള്ള ആക്രമണങ്ങള്‍ കൂടി വരികയാണെന്നും, ഇതിനെതിരെ യാതൊരു…

Read More

കൊച്ചി: നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതുമുന്നണി കൗണ്‍സിലറായ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗേജുവഴി കേരളത്തില്‍ എത്തിച്ച 80 കിലോ സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചത് ഫൈസലാണെന്നും, സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കസ്റ്റ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള കെ ടി റമീസിന്റെ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ കസ്റ്റംസിന് വ്യക്തമായത്.

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലസാഹിത്യവേദി വനിതകൾക്കായി അടുക്കളത്തോട്ടം അറിയേണ്ടതെല്ലാം എന്ന പേരിൽ കാർഷിക വെബിനാർ സംഘടിപ്പിച്ചു. ബഹറൈനിലെ കാർഷിക രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ജിഷ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് മാരകമായ പല രോഗങ്ങൾക്കും കാരണം വിഷമയമായ പച്ചക്കറികളാണെന്നും പുറത്തു പോയി സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ള ഈ കോവിഡ് കാലത്ത് ദൈനം ദിനാവശ്യങ്ങൾക്കുള്ള വിഷരഹിത പച്ചക്കറികൾ അടുക്കളത്തോട്ടം ഒരുക്കുന്നത്തിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. ശരീരികവും മാനസികവുമായ ആരോഗ്യത്തിന് ശുദ്ധമായ ഭക്ഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ സാഹചര്യത്തിൽ നടാവുന്ന പച്ചക്കറികളെ കുറിച്ചും അവയുടെ വിത്തൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളും അവർ വിശദീകരിച്ചു. തീരെ സ്ഥലമില്ലാത്തവർക്ക് പോലും അവലംബിക്കാവുന്ന മൈക്രോഗ്രീൻസ് പോലുള്ള കൃഷി രീതിയും പരീക്ഷിക്കാവുന്നതാണ്. ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ശൈമില നൗഫൽ പ്രാർഥനാ ഗീതം ആലപിച്ചു. …

Read More

മനാമ: ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ലെ​റ്റ​സ്​ ഈ​റ്റാ​ലി​യ​ൻ’ ഭക്ഷ്യമേളയ്ക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ന് തുടക്കമാകും. ബ​ഹ്​​റൈ​ൻ ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യി​ലെ വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന വി​ഭാ​ഗ​മാ​യ ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ വ​രെ​യാ​ണ്​ ഭ​ക്ഷ്യ​മേ​ള നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പാ​സ്​​ത, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ബി​സ്​​ക്ക​റ്റു​ക​ൾ, അ​രി, കോ​ഫി, ഒ​ലി​വ്​ എ​ണ്ണ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചോ​ക്ല​റ്റ്​, സോ​സു​ക​ൾ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഭ​ക്ഷ്യ​മേ​ള​യി​ലു​ണ്ടാ​കും. ബഹ്‌റൈന്റെ ചലനാത്മകവും സജീവവുമായ വിപണിയിൽ ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾക്ക് സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന്​ പ്രതീക്ഷിക്കുന്ന​താ​യി ഇ​റ്റാ​ലി​യ​ൻ അം​ബാ​സിഡർ പൗ​ള അ​മാ​ദി പ​റ​ഞ്ഞു.

Read More