Author: News Desk

മനാമ: കൊവിഡ് മഹാമാരി കാരണം നാട്ടില്‍ ദുരിതത്തിലായ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കരുതല്‍ സ്‌നേഹവുമായി കെ.എം.സി.സി ബഹ്‌റൈന്‍. ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായാണ് കെ.എം.സി.സി കരുതല്‍ സ്‌നേഹമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിച്ചവര്‍ക്ക് ‘കരുതല്‍ സ്‌നേഹം’ പദ്ധതിയിലൂടെ ആശ്വാസ സഹായധനം വിതരണം ചെയ്യുമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അടുത്തിടെ നാട്ടില്‍ മരണപ്പെട്ട ബഹ്‌റൈന്‍ പ്രവാസികളായ രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ സാഹായധനം ഉടന്‍ കൈമാറുമെന്നും സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ജി.സി.സി രാജ്യങ്ങങ്ങളില്‍ നിരവധി പ്രവാസി കാരുണ്യ കൂട്ടായ്മകളുണ്ടെങ്കിലും കെ.എം.സി.സി ബഹ്‌റൈനാണ് ആദ്യമായി ഇത്തരത്തില്‍ നാട്ടിലുള്ള പ്രവാസികള്‍ക്കുവേണ്ടി ആശ്വാസ സഹായധനം നല്‍കുന്നത്. കെ.എം.സി.സി…

Read More

കൊല്ലം: കഴിഞ്ഞ ഒരു മാസമായി കല്ലമ്പലം ,കടയ്ക്കൽ ,ചാത്തന്നൂർ ,പാരിപ്പള്ളി ,നാവായിക്കുളം ഭാഗങ്ങളിൽ ഭീതി പരത്തിയ കരടിയെ പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും ഭരതന്നൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ സുരക്ഷിതമായി പിടിച്ചു. കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയും പോലീസ് വിലക്കുകൾ ലംഘിച്ചും കരടിയെ കാണാനെത്തിയവർക്കെതിരേ പള്ളിക്കൽ പോലീസ് കേസെടുത്തു. https://youtu.be/lACNHi0pcqA

Read More

മനാമ: ബ്ലഡ്  ഡോണേഴ്സ് കേരള (ബി. ഡി . കെ) ബഹ്‌റൈൻ  ചാപ്റ്റർ  ഈ വർഷത്തെ  ആറാമത്തെ ബ്ലഡ്‌  ഡൊണേഷൻ  ക്യാമ്പ്   ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് (എ. കെ.ഡി. എഫ്) മായി  സഹകരിച്ചു  കിങ്ങ് ഹമദ്  ഹോസ്പിറ്റലിൽ   വെച്ചു നടത്തി.  ക്യാമ്പിൽ  അറുപതോളം  പേർ  രക്തം  ദാനം ചെയ്തു. എ. കെ. ഡി. എഫ് പ്രവർത്തകരായ സിറാജ്ജുദ്ധീൻ, മുഹമ്മദ്‌, വിനോദ്, ബി. ഡി. കെ ബഹ്‌റൈൻ  ചാപ്റ്റർ  പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ  ട്രെഷറർ ഫിലിപ്പ്  വർഗീസ് ,  എക്സിക്യൂട്ടീവ്  അംഗങ്ങളായ   സാബു  അഗസ്റ്റിൻ, രേഷ്മ ഗിരീഷ്,  അസീസ്  പള്ളം  എന്നിവർ  ക്യാമ്പിന്  നേതൃത്വം  നൽകി.

Read More

ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നടത്തുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള നടപടികൾക്ക് ബ്യൂറോ വെരിറ്റാസ് അവാർഡ് ലഭിച്ചു. ഫ്രഞ്ച് സംഘടന നിശ്ചയിച്ച നടപടികൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും മന്ത്രാലയം നിറവേറ്റി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക അന്താരാഷ്ട്ര അവാർഡ് നേടിയത് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദ്ദേശങ്ങളും അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കാൻ മന്ത്രാലയ ഡയറക്ടറേറ്റുകളിലേക്കുള്ള പ്രോത്സാഹനവും പ്രതിഫലിപ്പിക്കുന്നു.

Read More

തിരുവനന്തപുരം: കാര്യങ്ങൾ ഫലപ്രദമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ നീക്കം തുറന്നുകാട്ടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്ത് കേസിൽ എല്ലാം അന്വേഷിക്കും. എൻഐഎയുടെ അന്വേഷണത്തെ ചോദ്യം ചെയ്തിട്ടില്ല. വിവാദങ്ങളിൽ പാർട്ടിക്കുള്ള അഭിപ്രായം പാർട്ടിയും സർക്കാർ അഭിപ്രായം സർക്കാരും പറയുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാബറി മസ്ജിദ് തകർത്തത് ലോകം മുഴുവൻ കണ്ടതാണ്. ആരൊക്കെയാണ് പള്ളി പൊളിച്ചതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ സിബിഐക്ക് സാധിച്ചില്ല. അങ്ങനെയുള്ള സിബിഐയെയാണ് കേരളത്തിൽ വാഴ്ത്തിപാടുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരെ മൂലയ്ക്ക് ഇരുത്തി രാഷ്ട്രീയ ആയുധമാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് നിയമവാഴ്ച ഇല്ലാതാകുകയാണ്. ബാബറി മസ്ജിദ് വിധി അതിന് ഉദാഹരണമാണെന്ന് കോടിയേരി പറഞ്ഞു. ഒരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുമ്പോഴും കേന്ദ്രസർക്കാർ നോക്കുകുത്തിയാകുകയാണ്. രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതിന് ഉദാഹരണമാണ് ഉത്തർപ്രദേശ് സംഭവം. കേരളത്തിൽ കോൺഗ്രസ്-ബിജെപി…

Read More

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിച്ചത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന് ‘ ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും , അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാൽ ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നു ‘ വെന്നുമായിരുന്നു മറുപടി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ഹോങ്കോംഗിൽ ചൈന നടത്തുന്ന ഇടപെടലിനെതിരെയാണ് യുവാക്കളുടെ പ്രതിഷേധം . ‘ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹോങ്കോങ്ങിലെ തെരുവുകളിൽ എത്തിയത് . പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി…

Read More

കൊച്ചി : സ്വർണ്ണകടത്തു കേസിൽ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി.സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി. ഇന്നലെയാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നടത്തിയ റെയ്ഡിൽ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു. https://youtu.be/GAWm_LuYokM മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ വാക്കുകൾക്ക് ഈ നാളുകളിൽ ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട്. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത് . മതനിരപേക്ഷത അടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നിടത്താണ് ഗാന്ധി ജയന്തി ദിനം അർത്ഥപൂർണ്ണമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ ഉപദേശക ഹോപ്‌ ഹിക്‌സിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഞങ്ങൾ നിരീക്ഷണത്തിലാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരും. ഞങ്ങൾ ഇരുവരും ഒന്നിച്ച് ഇത് മറികടക്കും- ട്രംപ് ട്വിറ്ററിൽ കുറിച്ചു.

Read More