- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
കൊച്ചി : ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.തുടക്കത്തിൽ തന്നെ സിബിഐ അന്വേഷണം തടയാനായിരുന്നു സർക്കാർ നീക്കം.ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് പിന്നെ എങ്ങനെയാണ് പണം ലഭിച്ചതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാൻ ലൈഫ് മിഷനെ സർക്കാർ ഉപദേശിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
മസ്‌ക്കറ്റ് : ഒമാനിലെ സലാലയിൽ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് വൻ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. സ്വപ്‌നയ്ക്ക് ഈ ബാങ്കിൽ ലോക്കറുണ്ടെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ചില അക്കൗണ്ടിൽ നിന്നു നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,821 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,12,585 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 52,73,202 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 83.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,40,705 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇത് മൊത്തം രോഗബാധിതരുടെ 14.90 ശതമാനം വരും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് ഇതുവരെ 98,678 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം 1,181 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. രാജ്യത്തെ മരണ നിരക്ക് 1.56 ശതമാനമാണ്. 14,23,052 പേരിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നിലമ്പൂര്‍ സ്വദേശിയായ സിബി വയലില്‍ എന്നയാള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നിലമ്പൂര്‍ നഗസരസഭയുടെ പരിപാടികള്‍ക്ക് സിബി വയലില്‍ നല്‍കിയ സ്പോണ്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എംബിബിഎസ് ഉള്‍പ്പെടെ കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി പത്തുകോടിയോളം രൂപ തട്ടിപ്പ് നടത്തിയതിന് വിവിധയിടങ്ങളില്‍ സിബിക്കെതിരെ കേസുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് സിബി തട്ടിപ്പ് നടത്തിയിരുന്നത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നരഗസഭാ ചെയര്‍മാനായിരിക്കെ നിരവധി പരിപാടികള്‍ക്ക് സിബി വന്‍തുക സ്പോണ്‍സര്‍ നല്‍കിയിരുന്നു. ഇതില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ നീണ്ടു. സിബി നല്‍കിയ സ്പോണ്‍സര്‍ഷിപ്പിന്റെ കണക്കുകളാണ് ഇ.ഡി ചോദിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ പുതുതായി 442 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 127 പേർ പ്രവാസി തൊഴിലാളികളാണ്. 308 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 7 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 70,864 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 571 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 64,838 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.50 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,775 പേരാണ്. ഇവരിൽ 62 പേരുടെ നില ഗുരുതരമായും 5,713 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.15 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,900 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,39,332 പേരെയാണ് കോവിഡ്…
കോഴിക്കോട്: ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ‘നീതിയാണ് വേണ്ടത്, വിധി നിരാശാജനകം’ ഇതായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നയുടന്‍ മുനവ്വറലി തങ്ങളുടെ എഫ്.ബി പോസ്റ്റ്. പോസ്റ്റിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ പുതിയ പോസ്റ്റ് വന്നു. ‘വിധി നിര്‍ഭാഗ്യകരം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുക’ എന്നായിരുന്നു അടുത്ത പോസ്റ്റ്. ആദ്യ പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും, മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ പേരാണോ പ്രശ്‌നം അതല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയക്കുന്നതാണോ വിഷയമെന്നും തങ്ങള്‍ പറയണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
മനാമ: പീപ്പിൾസ് ഫോറം ബഹറൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തങ്ങളുടെ മുൻകാല വനിതാ വിഭാഗം കൺവീനറും സജീവ പ്രവർത്തകയുമായാ തൃശൂർ അകതിയൂർ സ്വദേശിനി നീതു മനീഷിനു യാത്രയയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ലളിതമായി വനിതാ വിഭാഗം കൺവീനർ രജനി ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ നീതു മനീഷിനു മെമെന്റോ നൽകി ആദരിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക കലയിലും, സാഹിത്യത്തിലും, പ്രഗത്ഭയും, കലാ തിലകവും കൂടിയായിരുന്ന നീതു മനീഷിന്റെ മടങ്ങിപോക്ക് പീപ്പിൾസ് ഫോറത്തിനു വലിയ വിടവാണ് സൃഷ്ടിക്കുകയെന്നും, എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും, സമാധാനവും, ആയുരാരോഗ്യങ്ങളും, വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പമ്പാവാസൻ നായർ പറഞ്ഞു. കഴിഞ്ഞ 9 വർഷത്തെ ബഹ്‌റൈൻ പ്രവാസജീവിതം വളരെയധികം സന്തോഷവും, സുരക്ഷിതവുമായിരിന്നുവെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നു വിടവാങ്ങൽ പ്രസംഗത്തിൽ നീതു മനീഷ് പറഞ്ഞു. ജനറൽ സെക്രട്ടറി വി.…
കോഴിക്കോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഇടതുപക്ഷക്കാരനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27ാം വാർഡ് അംഗമാണ്. ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജുവഴി നടത്തിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച കൂടുതൽ ചോദ്യം ചെയ്യലിനാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിലെടുത്തത്.
മനാമ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്സ് ഗുദൈബിയ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ച് സെപ്റ്റംബർ 30 വൈകീട്ട് 5 മണി മുതല്‍ രാത്രി 9 മണി വരെ ആസ്റ്റർ ക്ലിനിക്ക് (ഗുദൈബിയ & സനദ്) എന്നീ ബ്രാഞ്ചുകളിൽ വെച്ച് മെഡിക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചു. നേരത്തെ രജിസ്റ്റർ ചെയ്ത മുഴുവൻ പേരും ക്യാമ്പിൽ പങ്കെടുത്തു. വെല്ലുവിളികൾ നേരിടുന്ന പ്രതികൂല സാഹചര്യത്തിൽ സംഘടിപ്പിച്ച പരിപാടി വൻ വിജയകരമായിരുന്നു. പാവപ്പെട്ട ഒട്ടേറെ പേർക്ക് മെഡിക്കൽ സഹായം ചെയ്യാൻ പരിപാടിയിലൂടെ സാധിച്ചു. ജനറല്‍, ഗൈനക്കോളജി, ദന്തൽ വിഭാഗ , ഇ. സി. ജി, പ്രഷർ, ഷുഗർ ചെക്കിംഗ് തുടങ്ങി സേവനങ്ങൾ ക്യാമ്പിലൂടെ ഉപയോഗപ്പെടുത്തി.
