Author: News Desk

മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ ഒക്ടോബർ 4 ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ്, ടെക്നിക്കൽ സ്റ്റാഫുകളാണ് ഒക്ടോബർ 4 മുതൽ സ്കൂളുകളിൽ എത്തുക. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. അദ്ധ്യാപകരിലെ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫും, വിവിധ മന്ത്രാലയ ഡയറക്ടറേറ്റുകളിലും വിഭാഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാരും പങ്കെടുക്കണം. പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് അധ്യാപകർക്കും ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ 1% പേർക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക അധ്യാപകരുടെ ഹാജർ ഷെഡ്യൂൾ റൊട്ടേഷൻ വഴി നിർണ്ണയിക്കാനും ക്ലാസ് ഹാജർ വഴിയോ വിദൂരമായിട്ടോ അസൈൻമെന്റുകൾ വിതരണം ചെയ്യുന്നതിനും…

Read More

തിരുവനന്തപുരം: ഡിസംബറിനകം കേരളത്തിൽ 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറ് ദിവസത്തിനകം പരമാവധി 95000 തൊഴിലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ പി. എസ്. സി മുഖേന 5000 പേർക്ക് നിയമനം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ  പോർട്ടൽ ആരംഭിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക കോവിഡ് പകർച്ചവ്യാധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്. 1000 ആളുകൾക്ക് 5 എന്ന തോതിൽ  ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള   പരിപാടി ലോക്ഡൗണിനു മുമ്പ് പ്രഖ്യാപിച്ചിരുന്നു.  കോവിഡ് സംഭവവികാസങ്ങൾ…

Read More

ഓഹായോ : പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ ഡിബേറ്റിനെ വയസ്സന്മാരുടെ കുട്ടിക്കളി എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. വയസ്സന്മാരുടെ പിള്ളേരുകളിയായി മാറിയ ഈ ആദ്യ ഡിബേറ്റിൽ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റഷ്യയുടെ വിനീത വിധേയനായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ  നായ്കുട്ടിയായും ആയാണ് ബൈഡൻ സംബോധന ചെയ്തത്. ഉടക്കാനുറപ്പിച്ചു തന്നെ വന്ന ട്രമ്പിനെ അതേനാണയത്തിൽ കോമാളിയെന്നും നുണയെനെന്നും വിശേഷിപ്പിച്ചു ബൈഡനും പിടിച്ചുനിന്നു. അമേരിക്കൻ സൈനികരെ കൊന്നതിനു റഷ്യൻ രഹസ്യാന്വേക്ഷണ ഏജൻസി താലിബാന് പണം കൈമാറിയതിനെ പരാമർശിക്കുകയായിരുന്നു ബൈഡൻ. ഇത് സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ന്യൂയോർക്ക് ടൈംസ് ആണ്. എന്നാൽ പ്രസിഡന്റ് ഉൾപ്പെടെ ചിലർ ഇത് വിശ്വസയോഗ്യമല്ല എന്നാണ് പറയുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പരസ്പരം ചെളി വാരി എറിഞ്ഞ മുഖാമുഖം സംവാദത്തിൽ മോഡറേറ്റർ ക്രിസ് വാലസ് പലതവണ ട്രമ്പിനെ ശാസിക്കേണ്ടതായി വന്നു. ഇത് ബൈഡൻ തടസപ്പെടുത്തിയതിനേക്കാൾ ക്രിസ് വാലസ് ആണ് തന്നെ തടസപ്പെടുത്തിയത്…

Read More

ന്യൂയോർക്ക്: കലയും കവിതയും മനസിന്റെ അഭ്രപാളിയിൽ ഇന്നും മായാതെ കോറിയിടുന്നവർക്കായി അല എന്ന ആർട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ “കവിത മലയാളം” ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സൂമിന്റെ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. അല ഒരുക്കുന്ന ഈ സമ്മേളനത്തിൽ പ്രശസ്ത മലയാള കവികളായ മുരുകൻ കാട്ടാകട, കരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, സി എസ് രാജേഷ് എന്നിവർ പങ്കെടുക്കുന്നു. കവിതയുടെ നാൾ വഴിയേ വർത്തമാനങ്ങളുമായി ഒരല്പം സമയം. മീറ്റിംഗിൽ പങ്കെടുക്കേണ്ടതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യാം. https://us02web.zoom.us/j/83190158957 സമയം: Oct 3, 2020 08:30 AM PT / 10:30 AM CT / 11:30 AM ET Meeting ID: 831 9015 8957 One tap mobile +13126266799,,83190158957# യുഎസ് (ചിക്കാഗോ) +16465588656,,83190158957# യുഎസ് (ന്യൂയോർക്ക്) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പ്രസ്തുത സമ്മേളനത്തിൽ വച്ച് കേരളപ്പിറവിയോടനുബന്ധിച്ചു ഒക്ടോബർ…

Read More

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇന്ദിരാ ഭവനിൽ നിന്നും പാളയത്തേക്ക് നടന്നു പ്രതിഷേധിച്ചു. https://youtu.be/dGE8iT4QdTc കെ.പി.സി.സി ആസ്ഥാനത്ത്‌ നിന്ന്‌ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക്‌- സമരപ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല,കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സർക്കാർ . മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്.എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും . പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം.

Read More

മനാമ : ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെ എല്ലാം കുറ്റവിമുകതമാക്കിയ വിധി ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരം ആണെന്ന് ബഹ്‌റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർ‌എസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ ലോക രാജ്യങ്ങൾക്കിടയിൽ കളങ്കപ്പെടുത്തും.അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ ‘അസാമാന്യമായ’ നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി.…

Read More

മനാമ: ഐ‌.സി‌.ആർ‌.എഫ്. സംഘടിപ്പിക്കുന്ന ബാപ്പു ദ സ്പാർക്കിൾ ക്വിസ് പ്രോഗ്രാമിന് മികച്ച പ്രതികരണം ലഭിച്ചു . മഹാത്മാവിന്റെ 150 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആണ് ക്വിസിൽ ഉൾപ്പെടുന്നത് . അടുത്തിടെ നടന്ന ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ 120 ലധികം ടീമുകൾ പങ്കെടുത്തു. ഇതിൽ ഏറ്റവും മികച്ച 30 ടീമുകൾ 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കുന്ന ഫൈനൽ റൗണ്ടിലെത്താൻ കഴിഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പ്രാഥമിക റൗണ്ടിലെ വിജയികൾ 1 സന്തോഷ് പോൾ 16 രജിത സുനിൽ 2 സൂര്യ വൈഷ്ണവി ഗുഡിപതി 17 റീച്ചാ ജാ 3 ദിവ്യേഷ് മോഹപാത്ര 18 പ്രിൻസ് പ്രകാശ് 4 കൃപ ബാബു സെബാസ്റ്റ്യൻ 19 ആഷിക ബിജു 5 ഖദീജത്ത് ഷഹീദ 20 മുഹമ്മദ് അർഫാൻ 6 ശ്രീജ ബോബി 21…

Read More

ന്യൂഡൽഹി: ഇന്ന് മുതല്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ മാറ്റങ്ങള്‍ വരുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്ന് മുതല്‍ മാറുന്നത്. വന്‍കിട ബിസിനസുകള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നതും ഇന്നുമുതൽ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കും. ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസന്‍സിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാന്‍ ഈ ലൈസന്‍സിലൂടെ കഴിയും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന പണമിടപാടുകള്‍ക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള ഡിസ്കൌണ്ട് തല്‍ക്കാലത്തേക്ക് തുടരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലന്‍സ് കുറയ്ക്കാനുള്ള തീരുമാനിച്ചിരുന്നു.…

Read More

ന്യൂഡൽഹി:  ലോക്ക്ഡോണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് സുപ്രീം  കോടതി. ഈ  ആവശ്യം  ഉന്നയിച് പ്രവാസി  ലീഗൽ സെൽ  സുപ്രീം കോടതിയിൽ  നൽകിയ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിക്കേയാണ് സുപ്രീം  കോടതി ഇക്കാര്യം   വ്യക്തമാക്കിയത്. ലോക്ക്ഡോണിനെ തുടർന്നു ആഭ്യന്തര  അന്താരാഷ്ട്ര  വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്നു എല്ലാ യാത്രക്കാർക്കും  ഫുൾ റീഫണ്ട്  നൽകാത്ത  വിമാന കമ്പനികളുടെ  നടപടിയെ  ചോദ്യം ചെയ്തുകൊണ്ട് പ്രവാസി  ലീഗൽ സെൽ  സുപ്രീം കോടതിയിൽ പൊതുതാത്പര്യ  ഹർജി  സമർപ്പിച്ചിരുന്നു. ഹർജിയിൽ  നിലപടറിയിച്ച  കേന്ദ്രസർക്കാർ  സുപ്രീം കോടതിയിൽ  സത്യവാങ്മൂലം  സമർപ്പിച്ചിരുന്നു. ഇത്  അംഗീകരിച്ചുകൊണ്ടാണ്  സുപ്രീം കോടതിയുടെ  വിധി  ഇപ്പോൾ  പുറത്തുവന്നിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഇതനുസരിച്ചു  ലോക്ഡോൺ  സമയത്തു ബുക്ക്  ചെയ്ത  മുഴുവൻ  ടിക്കറ്റുകൾക്കും   റദ്ദുചെയ്യപ്പെട്ട  വിമാനയാത്രയുടെ  മുഴുവൻ  തുകയും മൂന്ന്  ആഴ്ചക്കകം   വിമാനക്കമ്പനികൾ യാത്രക്കാർക്ക്  നൽകേണ്ടതാണ്. ലോക്ക് ഡൗണിനു  മുൻപ്  ബുക്ക്  ചെയ്ത  ടിക്കറ്റുകളെ  സംബന്ധിച്ചും മൂന്ന്  ആഴ്ചക്കകം തുക …

Read More