സിന്ധ്: പീഡിപ്പിച്ചവരുടെ ഭീഷണിയെ തുടര്‍ന്ന് പാകിസ്താനില്‍ 17 വയസ്സുകാരിയായ ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സിന്ധ് പ്രവിശ്യയിലെ തര്‍പര്‍കര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയവര്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി തന്റെ വീടിന് സമീപമുള്ള ഗ്രാമത്തിലെ പൊതു കിണറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
2019 ജൂലൈ മാസത്തിലാണ് മൂന്ന് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ചിത്രീകരിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ പേരിലായിരുന്നു വീണ്ടും ഭീഷണി മുഴക്കിയതെന്നും പെണ്‍കുട്ടിയുടെ അച്ഛന് ആരോപിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അന്നത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നതായി തര്‍പര്‍ക്കര്‍ എസ്എസ്പി അബ്ദുള്ള അഹമ്മദ്യാര്‍ പറഞ്ഞു. സംഭവത്തെ നിരവധി സംഘടനകള്‍ ശക്തമായി അപലപിച്ചു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങളോടുള്ള ആക്രമണങ്ങള്‍ കൂടി വരികയാണെന്നും, ഇതിനെതിരെ യാതൊരു നിയമ നടപടിയും ഉണ്ടാവുകയുമില്ലെന്നാണ് സംഭവം തെളിയിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.