Author: News Desk

ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … *ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെ കുറിച്ച് സുപ്രീം കോടതി അഡ്വക്കേറ്റ് രശ്മിദ ആർ. ചന്ദ്രൻ സ്റ്റാർവിഷൻ ന്യൂസിനോട് പ്രതികരിക്കുന്നു. [embedyt] https://www.youtube.com/watch?v=4kjeP1SLIig[/embedyt]

Read More

ബാബറി മസ്ജിദ് തകർത്ത കേസിലെ കോടതി വിധിയെ വിമർശിച്ച് എഴുത്തുകാരൻ ഉണ്ണി ആർ. ‘ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു; ഗാന്ധിജി ചെയ്ത പോലെ’ എന്ന പോസ്റ്റാണ് ഇൻസ്റ്റഗ്രാമിലൂടെ ഉണ്ണി ആർ പങ്കുവെച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് പള്ളി തകർക്കപ്പെട്ടതല്ല. അവിടെ സ്വയമേവ സംഭവിച്ചതാണ്. കല്ലേറ് തുടങ്ങിയത് തകർക്കപ്പെട്ട കെട്ടിടത്തിന്റെ പുറകിൽ നിന്നാണ്. മുതിർന്ന നേതാക്കൾ അവരെ തടയാനാണ് ശ്രമിച്ചത് എന്നാണ് ഉണ്ണിയുടെ പോസ്റ്റ് . മസ്ജിദിന് മുകളിൽ കർസേവകർ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

Read More

കൊച്ചി: ഒറ്റ സിനിമയും ഏഴ് ഭാഷകളെന്നതും മാത്രമല്ല, ഒറ്റ സിനിമയ്ക്ക് ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്ന പ്രത്യേകത കൂടി സ്വന്തമാക്കി സാല്‍മണ്‍ ത്രിഡി ചിത്രം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തി ആദ്യമായാണ് ഒരേ സമയം ഏഴ് ഭാഷകളില്‍ ത്രിമാന ചിത്രം പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയ്ക്ക് പുറമേയാണിത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നു 15 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സാല്‍മണ്‍ ഷലീല്‍ കല്ലൂരാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് സാല്‍മണ്‍. ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുമ്പോള്‍ ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും ഹൃദയത്തോടു ചേര്‍ക്കാനാവുന്ന…

Read More

മുംബൈ: ബോളിവുഡ്-മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ ദീപിക പദുക്കോണിന്റെ 3 സഹതാരങ്ങളെ എൻ‌സി‌ബി വിളിപ്പിക്കാൻ ഒരുങ്ങുന്നു. ‘എ’, ‘എസ്’, ‘ആർ’ കോഡുകളിലുള്ള അഭിനേതാക്കളെ തിരിച്ചറിഞ്ഞു. ബോളിവുഡ്-മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ അന്വേഷണത്തിൽ വനിതാ നടിമാരെ മാത്രം വിളിച്ചത് എന്തുകൊണ്ടാണെന്ന് ശേഖർ സുമൻ, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങിയ താരങ്ങൾ അടുത്തിടെ ഉന്നയിച്ചിരുന്നു. മൂന്ന് പുരുഷ താരങ്ങളെ അടുത്ത ആഴ്ച അന്വേഷണ ഏജൻസി വിളിച്ചുവരുത്തുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്ന് പുരുഷതാരങ്ങളും ദീപിക പദുക്കോണിന്റെ മുൻ സഹതാരങ്ങളാണ്. മയക്കുമരുന്നിനെക്കുറിച്ചുള്ള ചാറ്റുകളെക്കുറിച്ച് അന്വേഷണത്തിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ‘എ’, ‘എസ്’, ‘ആർ’ എന്നീ കോഡ് നാമങ്ങളുള്ള മൂന്ന് പുരുഷതാരങ്ങൾക്കെതിരെ എൻ‌സി‌ബി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.  എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക അഭിനേതാക്കൾ, സംവിധായകർ എന്നിവരുൾപ്പെടെ 50 ഓളം പേരുകൾ എൻ‌സി‌ബി റഡാറിന് കീഴിലാണെന്നാണ് വിവരം. ചലച്ചിത്രമേഖലയിലെ 10 വലിയ പേരുകൾ വിളിക്കേണ്ടതുണ്ടെന്നും 6 മുൻനിര താരങ്ങൾ വരെ അഭിഭാഷകരെ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ്…

Read More

തിരുവന്തപുരം :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം നടത്തുന്ന ONE FEST കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിർച്വൽ ആയി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ കലാ മാമാങ്കത്തിൽ നാലു വയസിനു മുകളിലുള്ള ഏതു കലാകാരനും കലാകാരിക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നൂറോളം മത്സരങ്ങൾ ആറ് വിഭാഗങ്ങളിലായി അഞ്ചു വ്യത്യസ്ത ഏജ് ഗ്രൂപ്പുകൾക്കായാണ് നടത്തപ്പെടുന്നത്. രെജിസ്ട്രെഷൻ ഒക്ടോബര് 5 -നു അവസാനിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയതി 5 ഒക്ടോബർ 2020 ആണ്. www.wmconefest.com എന്ന വെബ് സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.വൺ ഫെസ്റ്റ് ലോകത്തിലെ ആദ്യത്തെയും ഏറ്റവു വലുതുമായ ഒരു ഫാമിലി കോംപെറ്റീഷൻആണെന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആയിരത്തിലധികം ആളുകൾ പങ്കാളികൾ ആകുമെന്നും, ലോകത്തുള്ള എല്ലാ മലയാളികളെയും ഒരു കുടകീഴിൽ കൊണ്ട് വരാൻ Onefest എന്ന കലാമാമാങ്കത്തിനു സാധിച്ചതിൽ അഭിമാനിക്കുന്നു എന്നും വേൾഡ് മലയാളി കൗൺസിൽ യൂത്ത് പ്രസിഡന്റ്…

Read More

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനുമായി നടന്ന ചൂടേറിയ ആദ്യ രാഷ്ട്രീയ സംവാദത്തിൽ , രണ്ടു തവണ ട്രംപ് ഇന്ത്യയെ പരാമർശിച്ചു സംസാരിച്ചു. എന്നാൽ രണ്ടു പരാമർശങ്ങളും ഇന്ത്യയെ പ്രശംസിച്ചല്ല പറഞ്ഞത്. കോവിഡ് -19 പാൻഡെമിക്കിനെതിരായ യുഎസ് ഗവൺമെന്റിന്റെ പ്രതികരണത്തെക്കുറിച്ചും ലോകത്തെ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുഎസ് ഉയർന്നുവരുന്നതിനെക്കുറിച്ചും ജോ ബിഡൻ ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തിയപ്പോൾ , ട്രംപ് ആ ആക്ഷേപം ചൈനയിലേക്കും ഇന്ത്യയിലേക്കും വഴി തിരിച്ചു മാറ്റാൻ ശ്രമിച്ചു. “ചൈന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കോവിഡ് -19 ബാധിച്ച് എത്രപേർ മരിച്ചുവെന്ന് ആർക്കും അറിയില്ല … കാരണം അവർ കൃത്യമായ സംഖ്യ നൽകുന്നില്ല, യഥാർത്ഥ കണക്കുകൾ അവർ നൽകുന്നില്ല . ” ട്രംപ് പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ലോകമെമ്പാടുമായി പത്ത് ലക്ഷത്തിലധികം ജീവൻ അപഹരിച്ച കൊറോണാ വൈറസിന്റെ കാരണക്കാരായ ചൈനയെ ഡൊണാൾഡ് ട്രംപ് ചർച്ചയിലുടനീളം കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അമേരിക്കയിലാണ്…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ…

Read More

രണ്ട് വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ ശനിയാഴ്ച കടലില്‍ ജീവനോടെ കണ്ടെത്തി. കൊളംബിയ തീരത്ത് പൊങ്ങിക്കിടക്കുന്ന ആഞ്ചലിക ഗെയ്തനെ കണ്ട് സ്തംഭിച്ചുപോയ മത്സ്യത്തൊഴിലാളികള്‍ അവരെ രക്ഷിച്ചതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയെ രക്ഷിച്ചതിന്റെ നാടകീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മത്സ്യത്തൊഴിലാളിയായ റോളാന്‍ഡോ വിസ്ബലും സുഹൃത്തും ചേര്‍ന്നാണ് 46 കാരിയെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്.

Read More

ന്യൂഡൽഹി : എസ്എൻസി ലാവ് ലിൻ കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സിബിഐ സുപ്രീംകോടതിയിൽ അറിയിച്ചു.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാൽ വേഗത്തിൽ ഇത് പരിഗണിക്കണെമെന്നും സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസ് അടുത്ത വ്യാഴാഴ്ച കോടതി പരിഗണിക്കും.

Read More

പന്തളം : ശബരിമലയുടെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം രംഗത്ത്. യുവാക്കൾ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസ്താവനയിൽ പറഞ്ഞു. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷാ മേഖലയിൽ രണ്ട് പേർ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഇത് അതീവ ഗൌരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കേണ്ടതാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി. അത്സമയം, ശബരിമലയിൽ സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പോലീസിന് വീഴ്ച്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കൾ വലിയ നടപന്തലിന് സമീപം വരെ എത്തിയിരുന്നുവെന്നും സ്പെഷ്യൽ ബ്രാഞ്ച് പറയുന്നു. അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പോലിസ്…

Read More