- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ നാളെ മുതൽ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലേക്കും പുറത്തേക്കും നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും. 1957 മുതൽ ഗൾഫ് എയർ ബഹ്‌റൈനും ഒമാനും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. ഒമാൻ ജി.സി.സി മേഖലയിലെ ഗൾഫ് എയറിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക നിലവിൽ അബുദാബി, ദുബായ്, കുവൈറ്റ്, ജിദ്ദ, കെയ്‌റോ, അമ്മാൻ, ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഏഥൻസ്, മനില, ധാക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി സ്ഥലങ്ങളിലേക്കും തിരിച്ചും വിമാന സർവീസ് ഗൾഫ് എയർ നടത്തുന്നു.
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.വർക്കല സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്കാണ് മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ എത്തിയിരുന്നത്. യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങിയത്തോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ ദാമ്പത്യ ജീവിതം തകർക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് .ഐ.ടി ആക്ട്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം…
മലപ്പുറം: പിഎസ് സി ചെയര്‍മാൻ എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ പൊന്നാനിയിലെ വീട്ടിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പിസിഎസ് ചെയര്‍മാൻ അറിയിച്ചു.
ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരു എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ബിനീഷിന് നോട്ടീസ് നൽകി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്. ലഹരി മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
റിഫ: ചുവന്ന പുലരി (ബഹ്റൈൻ) വാട്സ് അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടന്നു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ജാബിർ വൈദ്യരകത്ത്, മുഹമ്മദ് സുധീർ, നിഖിൽ തൃക്കരിപ്പൂർ, അർഷാദ് ഖാൻ, മധു ആയഞ്ചേരി, ഫൈസൽ മലപ്പുറം, ഷംസീർ പി കെ സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
റിഫ: ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ – ബഹ്റൈൻ ചാപ്റ്ററിന്റെ രണ്ടാമത് രക്തദാന ക്യാമ്പ് ബിഡിഎഫ് ഹോസ്പിറ്റലിൽ വെച്ച് നടത്തി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ജാബിർ വൈദ്യരകത്ത്, മഹബൂബ് കാട്ടില പീടിക, മുഹമ്മദ് സുധീർ, നസീർ ചേമഞ്ചേരി, ശംസു നടമ്മൽ തിക്കോടി, നിഖിൽ തൃക്കരിപ്പൂർ, അർഷാദ് ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 6 മാസങ്ങളായി രാജ്യത്തെ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ തീയറ്റർ പ്രതീതി നൽകുന്നതാണ് ഡ്രൈവ് ഇൻ സിനിമ പ്രദർശനം. ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഡ്രൈവ് ഇൻ സിനിമ നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ ആസ്വദിക്കാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. തുറസായ സ്ഥലത്ത് കാറിൽ തന്നെയിരുന്ന് കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യണം. തുടർന്ന് കാറിനുള്ളിലെ എഫ് എം റേഡിയോ നിശ്ചിത ഫ്രീക്വൻസിയിൽ ട്യൂൺ…
ന്യൂഡൽഹി: മനാലിയെ ലാഹോൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിലേക്ക് യാത്രാ സമയം അഞ്ച് മണിക്കൂർ വരെ കുറയ്ക്കുന്നതുമായ ഹിമാചൽ പ്രദേശിലെ തന്ത്രപ്രധാനമായ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ, ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഈ നിമിഷത്തെ ഒരു ചരിത്ര ദിനം എന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്വപ്നം സാക്ഷാത്കരിച്ച ദിനം എന്നും വിശേഷിപ്പിച്ച തുരങ്കത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് – തുരങ്കം ഇന്ത്യയുടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തുരങ്കം 3200 കോടി രൂപാ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ്…
മനാമ: സംസ്‌കൃതി ബഹ്റിൻറെ ഓണാഘോഷ പരിപാടിയായ “ശ്രാവണ സന്ധ്യ 2020” ഒക്ടോബർ 2, 3, 4 തീയതികളിൽ ഫേസ്ബുക്കിലൂടെ വൈകിട്ട് ബഹ്‌റൈൻ സമയം 7.30 നും , ഇന്ത്യൻ സമയം രാത്രി 10 മണിക്കും. link: https://www.facebook.com/Samskruthibh/ https://www.facebook.com/Samskruthibh/videos/737354853509883/
