- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
മനാമ: ബഹ്‌റൈനിൽ പുതുതായി 360 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 101 പേർ പ്രവാസി തൊഴിലാളികളാണ്. 247 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 12 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 73,476 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 673 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 68,606 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,608 പേരാണ്. ഇവരിൽ 71 പേരുടെ നില ഗുരുതരമായും 4537 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.27 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 262 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,140 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,98,843 പേരെയാണ് കോവിഡ്…
തൃശൂർ: 2019 ൽ എളനാട് കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പരോളിൽ നാട്ടില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഒരു വീട്ടുവരാന്തയിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ രണ്ടര പതിറ്റാണ്ടിലേറെ സാമൂഹ്യ സേവന പ്രവർത്തകർക്കും അശരണർക്കും അത്താണിയായിരുന്നു ലേബർ ഓഫീസറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മുരളി ആർ കർത്തയുടെ വിരമിക്കൽ എന്നും ഏറെ നഷ്ടമാണ് ഇന്ത്യൻ സമൂഹത്തിൽ സാധാരണകാരെ സംബന്ധിച്ചോളമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ചൂണ്ടിക്കാട്ടി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഏറെ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സേവനത്തിൽ മരണ കേസുകളിലും, തൊഴിലാളി വിഷയങ്ങളിലും ഏത് സമയങ്ങളിലും രാത്രിയോ ഒഴിവ് ദിനങ്ങളോ എന്ന വ്യത്യസ്തയില്ലാതെ കളങ്കമില്ലാത്ത അർപ്പണമാണ് അദ്ദേഹം ബഹ്റൈനിലെ പൊതുജീവിതത്തിൽ സമർപ്പിച്ചെതെന്നും ഇത്തരം അർപ്പണ മനോഭാവമുള്ളവരുടെ സാന്നിധ്യം ഏറെ കുറഞ്ഞിട്ടുണ്ടന്നും ആയത് കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനമികവ് പത്തര മാറ്റ് തിളങ്ങി നിൽക്കുന്നതെന്നും ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറ (BMBF) ത്തിൻറെ നന്മയുള്ള സേവന പ്രവർത്തനങ്ങൾക്ക് എന്നും വലിയ സഹായിയായിരുന്നെന്നും ബഷീർ അമ്പലായി പറഞ്ഞു. ശിഷ്ടജീവിതം കൂടുതൽ നന്മകളും ആരോഗ്യമുള്ള…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്‌പ്പാ എടുത്ത് തിരിച്ചടക്കാത്ത വിദേശികളിൽ നിന്ന് കുടിശിക തിരിച്ചുപിടിക്കാൻ നീക്കം ആരംഭിച്ചു. അവധിക്ക് നാട്ടിൽ പോയവരിൽ പലർക്കും വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരിച്ചെത്തതാണ് സാധിച്ചിട്ടില്ല. ഇവരിൽ കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്‌പ്പാ എടുത്തവരുമുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇത് കിട്ടാക്കടമായി എഴുതിത്തള്ളേണ്ടെന്നും വായ്‌പ്പാ തിരിച്ചുപിടിക്കാനായി അതത് രാജ്യങ്ങളിലെ വീണ്ടെടുക്കൽ ഏജൻസികളുടെ സഹായം തേടാനാണ് ബാങ്കുകൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചു നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 50 ദിനാറോ അതിന് മുകളിലോ ഉള്ള എല്ലാ കുടിശ്ശികയും തിരിച്ചുപിടിക്കാനാണ് ശ്രമം. വായ്പ തിരിച്ചടക്കാത്തവരുടെ ജാമ്യക്കാർക്കെതിരെയും നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു.
മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗൺ ആണ് സഹോദരന്റെ വിയോഗ വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘രാജു ചാച്ച’, ‘ബ്ലാക്ക് മെയിൽ’ എന്നീ ചിത്രങ്ങൾ അനിൽ ദേവ്ഗൺ സംവിധാനം ചെയ്തിരുന്നു. ‘സൺ ഓഫ് സർദാർ’ എന്ന ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു.
കാബൂള്‍: ഒക്ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ നജീബ് തറകായ് മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നജീബ് നന്‍ഗന്‍ഹറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്.
ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറു മണിക്കൂർ നേരമാണ് എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആയിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ബിനീഷിനെ ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
മനാമ: കോവിഡ് കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന് കീഴിൽ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് ഇതുവരെ സർവിസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു. ഞായറാഴ്ചയാണ് വന്ദേഭാരത് ദൗത്യത്തിന്റെ 100 മത് വിമാനം 120 യാത്രക്കാരുമായി പറന്നത്. ഇതുവരെ 29000ത്തിലേറെ പ്രവാസികളാണ് ബഹ്റൈനിൽനിന്ന് ഇന്ത്യയിലെത്തിയത്. ഇതിൽ 87 ഗൾഫ് എയർ വിമാനങ്ങളും സർവിസ് നടത്തിയിട്ടുണ്ട്. എയർ ബബിൾ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 5000ത്തിലേറെ ഇന്ത്യക്കാർ ബഹ്റൈനിലേക്ക് തിരിച്ചെത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മെയ് 8 ന് വന്ദേഭാരത് ദൗത്യം ആരംഭിച്ചതിന് ശേഷം നിരവധി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി ചാർട്ടേർഡ് വിമാന സർവ്വീസുകളും ആരംഭിച്ചിരുന്നു. ഇതുവഴിയും നിരവധി പ്രവാസികൾ ഇന്ത്യയിലെത്തി.
ന്യൂഡൽഹി : ഒക്ടോബർ 15 മുതൽ സംസ്ഥാനങ്ങളുടെ തീരുമാനം അനുസരിച്ച് സിനിമ തിയറ്ററുകൾ തുറക്കാമെന്നും കേന്ദ്രമന്ത്രി ജാവ്ദേക്കർ വ്യക്തമാക്കി.കണ്ടെയ്ന്മെന്റ് സോണുകളിൽ സിനിമ പ്രദർശനം നടത്താൻ അനുവാദമില്ല. തീയറ്ററുകൾക്കുള്ളിലേക്ക് കയറുന്നിടത്തും ഇറങ്ങുന്നിടത്തും കൈകൾ തൊടാതെയുള്ള സാനിട്ടൈസർ ഉണ്ടായിരിക്കണം. തിയറ്ററിനുള്ളിൽ 24-30 ഡിഗ്രീ സെൽഷ്യസ് ആയിരിക്കണം താപനില. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിൽ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തിയറ്ററുകളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല. എല്ലാവരേയും തെർമൻ സ്ക്രീനിംഗ് നടത്തിയതിനു ശേഷമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. ക്യൂ നിൽക്കാൻ സാമൂഹ്യ അകലം പാലിക്കുന്നവിധത്തിൽ അടയാളപ്പെടുത്തൽ നിർബന്ധമാണ്. ആറടി അകലത്തിൽ മാത്രമേ ആളുകളെ ഇരുത്താവൂ എന്നും നിബന്ധനകളിൽ പറയുന്നു. മാസ്കുകൾ നിർബന്ധമാണ്. എന്നിവയാണ് പ്രധാന നിബന്ധനകൾ. നിയന്ത്രണങ്ങൾ കൂടുതൽ ആവശ്യമെങ്കിൽ സംസ്ഥാനങ്ങളുടെ തീരുമാനമനുസരിച്ച് നടപ്പിലാക്കാം എന്ന് മന്ത്രി വ്യക്തമാക്കി.
