- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
- 14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്സോ കേസിൽ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ
- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
Author: News Desk
കൊച്ചി: ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യ നില തൃപ്തികരമാണെങ്കിലും നാളെ രാവിലെ വരെ ടൊവിനോ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. തുടർന്ന് ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ആന്തരിക രക്തസ്രാവമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ടൊവിനോയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടർന്നു. പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഗ്രൂപ്പായ ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാൻ സൗദി അറേബ്യൻ പരമാധികാര ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചർച്ചകൾ നടത്തിവരുന്നു. ഇടപാടിന്റെ തുകയോ അന്തിമരൂപം നൽകിയ തീയതിയോ ഇതുവരെ വ്യക്തമായിട്ടില്ല. റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയാണ് ഇത് സംബന്ധിച്ച വിവിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയുടെ നിക്ഷേപത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. 360 ബില്യൺ യുഎസ് ഡോളറിലധികം (26,00,000 കോടി രൂപ) നിക്ഷേപ ഫണ്ടുള്ള നൂൺ ഡോട്ട് കോം ഉൾപ്പെടെ നിരവധി വൻകിട കമ്പനികളിൽ നിക്ഷേപം നടത്തിയ പിഐഎഫിന്റെ ചെയർമാനാണ് സൗദി അറേബ്യയിലെ കിരീടാവകാശിയായ എച്ച്ആർഎച്ച് മുഹമ്മദ് ബിൻ സൽമാൻ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഈ വർഷം ആദ്യം അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു 1.1 ബില്യൺ യുഎസ് ഡോളർ (8000 കോടി രൂപ) ലുലു ഗ്രൂപ്പ് ബിസിനസുകളിൽ നിക്ഷേപിച്ചിരുന്നു.…
അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക് ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹയായി. അമേരിക്കൻ സമകാലീന സാഹിത്യത്തിലെ പ്രമുഖ മുഖമാണ് ലൂയിസ് ഗ്ലക്.12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1992ൽ പ്രസിദ്ധീകരിച്ച ‘ദ് വൈൽഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ഏറെ പ്രിയപ്പെട്ടതാണെന്നു ലൂയിസ് ഗ്ലക് പറഞ്ഞിട്ടുണ്ട്. യേൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസറായ ഈ എഴുത്തുകാരി നേരത്തെ പുലിറ്റ്സർ പുരസ്കാരവും നേടിയിട്ടുണ്ട്.
കേരളത്തിൽ ഇന്ന് 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസർഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് വ്യാഴാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരൻ നായർ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനൻ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയൻ (58), നളന്ദനട സ്വദേശി രാജേന്ദ്രൻ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരൻ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി…
1902-ന് ശേഷം ബഹ്‌റൈനിൽ അനുഭവിച്ചതിൽ വച്ച് ഏറ്റവും ചൂടേറിയ സെപ്റ്റംബർ ഈ വർഷമാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ, കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം അറിയിച്ചു. ഈ സെപ്റ്റംബറിലെ ശരാശരി താപനില 34.8°C ആയിരുന്നു, ഇത് സെപ്റ്റംബറിലെ ദീർഘകാല സാധാരണയേക്കാൾ 2.4°C കൂടുതലാണ്. പഴയ റെക്കോർഡ് 2017 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 34.6°C ആയിരുന്നു. ഈ സെപ്റ്റംബറിൽ, ബഹ്‌റൈനിൽ 10 ദിവസങ്ങളിൽ 40°C ചൂട് മറികടന്നിരുന്നു.
റിയാദ്: മലയാളി നഴ്‌സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്. ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള താമസസ്ഥലത്തെ സ്റ്റെയര്‍കേസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒരു വര്‍ഷമായി ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ശുമൈസി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും കുവൈത്ത് കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബറിനെ അഭിനന്ദിച്ചു. കുവൈത്തിനെ സേവിക്കുന്നതിലും അതിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും സംഭാവന ചെയ്യുന്നതിലും കുവൈത്ത് കിരീടാവകാശിയെ ബഹ്‌റൈൻ രാജകുടുംബം ആശംസിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊറോണ വ്യാപനം രൂക്ഷമെന്നും, ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ശുപാർശ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ നിന്നാണ്. എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാതെയാണ് പുറത്തിറങ്ങുന്നത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല. നങ്ങൾ നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി.
മനാമ: ബഹ്‌റൈനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7,700 സന്നദ്ധപ്രവർത്തകർ മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായി. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ച് 6 ആഴ്ചയ്ക്കുള്ളിൽ 6,000 വോളന്റിയർമാർ എന്ന ആദ്യ ലക്ഷ്യം കൈവരിക്കാനായി. അതിനുശേഷം 1,700 സന്നദ്ധ പ്രവർത്തകർക്കായി അധിക സ്ലോട്ടുകൾ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഓഗസ്റ്റിലാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ബഹ്‌റൈൻ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഷെഡ്യൂൾ ചെയ്ത ഘട്ടം പൂർത്തിയാക്കി രാജ്യം പുതിയ നേട്ടം കൈവരിച്ചതായി ആരോഗ്യമന്ത്രി എച്ച്.ഇ ഫൈക ബിന്ത് സയീദ് അൽ സലേഹ് പറഞ്ഞു. മാനവികതയ്ക്കായി സന്നദ്ധപ്രവർത്തനം നടത്താൻ മുൻകൈയെടുത്ത ജനങ്ങളിൽ ബഹ്‌റൈൻ അഭിമാനിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യ ഡോസ് കഴിഞ്ഞ് 3 ആഴ്ച കഴിഞ്ഞ് വോളന്റിയർമാർ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. കൂടാതെ അവരെ 12 മാസത്തേക്ക് മെഡിക്കൽ ടീം പിന്തുടരുകയും ചെയ്യും.
കൃഷ്ണ രാധ പ്രണയ സങ്കൽപത്തിൻ്റെ നവ ആഖ്യാനവുമായി ബഹ്റൈനിൽ നിന്നും ഒരു ഹ്രസ്വചിത്രം ‘മാധവം’
മനാമ: കൃഷ്ണ രാധ പ്രണയ സങ്കൽപ്പത്തിൻ്റെ നവ ആഖ്യാനവുമായി ബഹ്റൈനിൽ നിന്നും ഒരു ഹ്രസ്വചിത്രം ‘മാധവം’. സൂര്യ കൃഷ്ണമൂർത്തി പ്രകാശനം ചെയ്ത ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാളവിക സുരേഷ് കുമാറാണ് ചിത്രത്തിൽ കൃഷ്ണനും രാധയുമായി വേഷപ്പകർച്ച നടത്തുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക രാധാകൃഷ്ണ പ്രണയ സങ്കൽപ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാർ ആണ് മാധവത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സംഗീതം നിർവഹിച്ചിരിക്കുന്നതും ആർ എൽ വി പ്രജോദ് കൃഷ്ണയാണ്. ക്രിയേറ്റിവ് ഹെഡ് ആയി ജേക്കബും ചിത്രത്തിനാവശ്യമായ വി.എഫ് എക്സ് ഒരുക്കുന്നത് സൂര്യപ്രകാശും അരുൺ ഭഗവതിയുമാണ്. സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്‌സ് ഇവന്റ്‌സും ചേർന്നാണ് ‘മാധവം’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് ഓൺലൈനിൽ ടീസർ റിലീസ് ചെയ്തത്.
