ന്യൂഡൽഹി : ഒക്ടോബർ 15 മുതൽ സംസ്ഥാനങ്ങളുടെ തീരുമാനം അനുസരിച്ച് സിനിമ തിയറ്ററുകൾ തുറക്കാമെന്നും കേന്ദ്രമന്ത്രി ജാവ്ദേക്കർ വ്യക്തമാക്കി.കണ്ടെയ്ന്മെന്റ് സോണുകളിൽ സിനിമ പ്രദർശനം നടത്താൻ അനുവാദമില്ല. തീയറ്ററുകൾക്കുള്ളിലേക്ക് കയറുന്നിടത്തും ഇറങ്ങുന്നിടത്തും കൈകൾ തൊടാതെയുള്ള സാനിട്ടൈസർ ഉണ്ടായിരിക്കണം. തിയറ്ററിനുള്ളിൽ 24-30 ഡിഗ്രീ സെൽഷ്യസ് ആയിരിക്കണം താപനില. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിൽ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തിയറ്ററുകളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല. എല്ലാവരേയും തെർമൻ സ്ക്രീനിംഗ് നടത്തിയതിനു ശേഷമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. ക്യൂ നിൽക്കാൻ സാമൂഹ്യ അകലം പാലിക്കുന്നവിധത്തിൽ അടയാളപ്പെടുത്തൽ നിർബന്ധമാണ്. ആറടി അകലത്തിൽ മാത്രമേ ആളുകളെ ഇരുത്താവൂ എന്നും നിബന്ധനകളിൽ പറയുന്നു. മാസ്കുകൾ നിർബന്ധമാണ്. എന്നിവയാണ് പ്രധാന നിബന്ധനകൾ. നിയന്ത്രണങ്ങൾ കൂടുതൽ ആവശ്യമെങ്കിൽ സംസ്ഥാനങ്ങളുടെ തീരുമാനമനുസരിച്ച് നടപ്പിലാക്കാം എന്ന് മന്ത്രി വ്യക്തമാക്കി.