Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി പറഞ്ഞു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂർ 602, കോട്ടയം 490, കാസർഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.                    ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 22…

Read More

ചടയമംഗലം: ഹെല്‍മെറ്റ്‌ ധരിക്കാത്തതിനെ തുടർന്ന്​ വയോധികന്റെ കരണത്തടിച്ചു പോലീസ്.ചടയമംഗലം മഞ്ഞപ്പാറയില്‍ ആയിരുന്നു സംഭവം. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദന്‍ പിള്ളക്കാണ്​ പോലീസ്​ മര്‍ദ​നമേറ്റത്​. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ ഷജീം ആണ് രാമനന്ദന്‍ പിള്ളയെ നടുറോട്ടില്‍ വെച്ച്‌​ മര്‍ദിച്ചത്​. വയോധികനെ മർദിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. https://youtu.be/SZtocqNMlUc

Read More

തിരുവനന്തപുരം : വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി മണിക്ക് ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.സംസ്ഥാന മന്ത്രിസഭയിൽ കൊറോണ ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി.

Read More

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച ഭാഗീക കുറ്റപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പരാമർശിച്ചു. സ്വപ്നയും ശിവശങ്കറും ആറു തവണ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നത്.

Read More

തിരുവനന്തപുരം: പാങ്ങോട് പരയ്ക്കാട് കോളനിയിലെ ഷിബുവിൻറെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചില സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസമായി ഇവരെ ആരെയും കണ്ടിട്ടില്ലെന്നും ഇവർ. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹറിനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്ത 26596 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ അബ്ദുല്ല അൽ സായിദ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ 3208 ബോധവൽക്കരണ കാമ്പെയ്‌നുകളും സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനായി 6030 അവബോധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്ന നിയമവുമായി ബന്ധപ്പെട്ട 1561 ലംഘനങ്ങളും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത 6360 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 667 ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം ഉറപ്പാക്കാൻ 381 നടപടികൾ കൈക്കൊണ്ടു. 4554 മാസ്കുമായി ബന്ധപ്പെട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. 870 ബോധവൽക്കരണ പരിപാടികളും നടത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 1315 സാമൂഹിക അകലം പാലിക്കൽ, 6749 മാസ്കുമായി ബന്ധപ്പെട്ട…

Read More

ഡൽഹി: മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് റിയ ജാമ്യ ബോണ്ടായി കെട്ടിവെച്ചത്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് റിയ ചക്രബർത്തി. റിയ ചക്രബർത്തി മയക്കുമരുന്ന് കടത്തിൽ പങ്കാളിയാണെന്ന് എൻസിബി സംഘം തെളിവുകൾ സഹിതം കോടതിയെ അറിയിച്ചു. മയക്കുമരുന്ന് വിതരണം ചെയ്യാൻ സഹായിക്കുക മാത്രമല്ല, ക്രെഡിറ്റ് കാർഡുപയോഗിച്ചും നേരിട്ടും മയക്കു മരുന്നു ലോബികൾക്ക് റിയ പണം നൽകിയതിൻറെ തെളിവുകളും ലഭിച്ചിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക റിയയുടെയും ഷൌവിക് ചക്രബർത്തിയുടെയും ജാമ്യാപേക്ഷ സബ് കോടതി തള്ളിയിരുന്നു.ഇതേ തുടർന്നാണ് റിയ, ഷൌവിക്, മിറാൻഡ എന്നിവരുൾപ്പെടെ അഞ്ചു പേർ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. സഹോദരൻ ഷൌവിക് ചക്രബർത്തിക്ക് ജാമ്യം കോടതി അനുവദിച്ചില്ല.

Read More

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ ടൊവിനോ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പരിക്ക് ഗുരുതരമല്ലെന്നും, ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അറിയിച്ചു. രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. കടുത്ത വ​യ​റുവേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 986 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 1,04,555 ആയി. രാജ്യത്ത് ഇതുവരെ 67,57,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,07,883 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം രോഗബാധിതരുടെ 13.44 ശതമാനം വരും. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 57 ലക്ഷം കടന്നു. 57,44,694 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 85.02 ശതമാനമാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11,99,857 പേർക്ക് കോവിഡ് പരിശോധന നടത്തി.

Read More

മലപ്പുറം:ഇന്നലെ രാത്രി ഷാർജയില് നിന്നും വന്ന എയർ അറേബ്യയിലെ 2 യാത്രക്കാരിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 2.3337 കിലോ സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത്. ഒരു യുവതി അടക്കം രണ്ട് പേർ കസ്റ്റംസ് പിടിയിലായി.കണ്ണൂർ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയിൽ ആയ രണ്ടാമത്തെ ആൾ. ഇയാള് 660.1 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടി എ, സൂപ്രണ്ട് പ്രവീൺ കുമാർ കെ.കെ , ഡെപ്യൂട്ടി ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫിസാൽ, സന്തോഷ് ജോൺ, സജിൻ , ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം എന്നിവർ ആണ്…

Read More