- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
മനാമ: ബഹറിനിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട 2 പ്രവാസികളുടെ മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അർജുൻ ഉദയകുമാർ എന്ന തമിഴ്നാട് സ്വദേശിയുടെയും മനാമ സെൻട്രൽ മാർക്കറ്റിലെ മട്ടൻ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന പത്തനാപുരം സ്വദേശി അൻസാരി റാവുത്തറിന്റെയും മൃതദേഹമാണ് കൊണ്ട് പോയത്. നിരവധി സാമൂഹിക പ്രവർത്തകർ ഇതിനായി സഹായം ചെയ്തിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് വരൻ. ഒക്ടോബർ 30 ന് മുംബൈയിൽ വച്ചാണ് വിവാഹം.നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തിൽ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും. ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക 2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഗർവാൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതർ 66 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,85,083 ആണ്. ആകെ രോഗബാധിതരിൽ 56,62,491 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,19,023 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം 884 പേർ മരണപ്പെട്ടു.. ഇതുവരെ 1,03,569 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്തിന് ആശ്വസിക്കാൻ വക നൽകുന്നതാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. മുൻദിനങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണ നിരക്കിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 80,000 ലധികം പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 10,89,403 പേരിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ മുരളീധരൻ ആർ കർത്തയ്ക്കും ഭാര്യ പ്രസന്ന മുരളീധരനും, മാതാ അമൃതാന്ദമയി സേവാ സമിതി യാത്രയയപ്പു നൽകി. കഴിഞ്ഞ 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മുരളിധരൻ ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. https://youtu.be/3ct93CH6hrY മാസ്സ് ബഹ്‌റൈൻ കോർഡിനേറ്റർ, സുധീർ തിരുനിലത്ത്, പൊന്നാട അണിയിക്കുകയും സ്റ്റീയറിങ് കമ്മിറ്റി മെമ്പർ ശ്രീ കൃഷ്ണകുമാർ മൊമെന്റോ നൽകിയും ആദരിച്ചു. പ്രസന്ന മുരളീധരനെ ലേഖ കൃഷ്ണകുമാർ പൊന്നാട നൽകി ആദരിച്ചു. ഡോ. മനോജ്, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ്കുമാർ ഡോ.ബീന മനോജ് എന്നിവർ പങ്കെടുത്തു.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 5 ന് നടത്തിയ 10540 കോവിഡ് -19 പരിശോധനകളിൽ 454 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 127 പേർ പ്രവാസി തൊഴിലാളികളാണ്. 324 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതാണ്. പുതുതായി 458 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോഗമുക്തി 67,933 ആയി ഉയർന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 4922 പേർ ചികിത്സയിലുണ്ട്. ഇവരിൽ 61 പേരുടെ നില ഗുരുതരമായി തുടരുന്നു. 4861 പേരുടെ നില തൃപ്തികരമാണ്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 261 ആണ്. രാജ്യത്ത് ഇതുവരെ 14,88,703 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് തീപിടുത്തം ഷോട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തീപിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചു. മുറിയിലെ സാനിറ്റൈസർ പോലും കത്തിയില്ല. കത്തിയത് ഫയലുകൾ മാത്രമാണെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ വിശദീകരണം തള്ളിയാണ് ഫോറൻസിക് റിപ്പോർട്ട്.
തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മന്ത്രി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കു മുൻപ് ജയരാജനും, ഭാര്യയ്ക്കും കൊറോണ ബാധിച്ചിരുന്നു.
മനാമ: ബഹ്‌റൈൻ പ്രവാസികൾക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ആരോഗ്യ സേവന ഫീസ് മൂന്നുമാസം കൂടി തുടരാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ഫയീഖ അൽ സലേഹ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും കേസുകളുടെ നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കുന്നതിനുമുള്ള നടപടികളെ പിന്തുണച്ചുകൊണ്ടുമാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തീരുമാനം അനുസരിച്ച്, ബഹ്‌റൈനികൾ അല്ലാത്തവർക്കുള്ള പൊതു മെഡിക്കൽ കൺസൾട്ടേഷനായുള്ള ഫീസ് വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചു. 7 ദിനാറായിരുന്നു പ്രവാസികൾക്കുള്ള കൺസൾട്ടേഷൻ ഫീസ്.
കോഴിക്കോട്: ഹത്രാസിലെ പീഡനത്തിന് എതിരായി രാജ്യവ്യാപകമായി പ്രതിഷേധം ദിനം ആചരിക്കാൻ ഐയുഎംഎൽ തീരുമാനിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്ലക്കാർഡുകൾ എന്തി ആയിരിക്കും പ്രതിഷേധിക്കുക. രാഹുൽ – പ്രിയങ്ക സന്ദർശനത്തിൽ ജനാധിപത്യ മര്യാദ കാട്ടിയില്ലെന്നും സർക്കാരിൻറെ ക്രൂരത തുടരുന്നതായും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേരളത്തിൽ ലൈഫ് മിഷൻ പദ്ധതിയിലും സ്വർണക്കടത്തിലും ഏറെ അഴിമതി തെളിഞ്ഞുവരുന്നതായും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. https://youtu.be/s6gqRaT8PUE
മനാമ: കോവിഡ് 19 ന്റെ പ്രത്യാഘാതത്തെ ചെറുക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ ഗവണ്മെന്റ് നിരവധി മേഖലകൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സഹായത്തിന് അർഹതയുള്ള “കൊറോണ” യുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളെ തിരിച്ചറിഞ്ഞു, അവരെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രോഗവ്യാപനം മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന മേഖലകളിൽ ജോലി ചെയ്യുന്ന ബഹ്‌റൈൻ പൗരന്മാരുടെ ശമ്പളത്തിന്റെ 50% സർക്കാർ നൽകും. ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലെ തൊഴിലാളികളുടെ വേതനത്തിന്റെ 50% നൽകാനുള്ള രാജകീയ ഉത്തരവിനെ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പ്രശംസിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ട്രാവൽ, ഏവിയേഷൻ, ടൂറിസം, ഹോട്ടൽ മേഖലകൾ , സിനിമ, പ്രദർശനങ്ങൾ, കൺവെൻഷനുകൾ, ഇവന്റ് മാനേജ്‌മന്റ്, പ്രാദേശിക മാധ്യമങ്ങൾ എന്നിവ ഉൾപ്പെട്ട വിനോദ മേഖലകൾ, ട്രാൻസ്‌പോർട്ട് കമ്പനികൾ, കാർ റെന്റൽ , വിദ്യാഭ്യാസ മേഖലകൾ, റീട്ടെയിൽ മേഖല , റസ്റ്റോറന്റുകൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന ബഹ്‌റൈൻ…
