- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ബഹ്‌റൈനിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര താൽക്കാലികമായി നിർത്തിവച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നാഷണൽ ടാസ്‌ക്ഫോഴ്‌സാണ് താൽക്കാലികമായി യാത്ര നിർത്തിവെയ്ക്കാൻ ശുപാർശ ചെയ്തത്.
സൗദി അറേബ്യയുടെ 90-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ഏകദേശം 8,000 ആളുകൾ ദേശീയ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തു. സെപ്റ്റംബർ 23-ന് സൗദി ദേശീയ ദിനത്തിന് മുന്നോടിയായിട്ടാണ് സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (SFA) “ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു” എന്ന പേരിൽ ചലഞ്ച് ആരംഭിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക സൗദി അറേബ്യയുടെ 7,055 കിലോമീറ്റർ കരയും കടലും അതിർത്തിയും പ്രതിനിധീകരിച്ച് കുറഞ്ഞത് 7,055 പേരെയാണ് ഈ ചലഞ്ച് ലക്ഷ്യമിട്ടത്.
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന് പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചു. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ ഇപ്പോൾ പുറത്തിറങ്ങാനാകില്ല.
മനാമ: ബഹറിനിൽ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും ഞായറാഴ്ച വിദ്യാലയങ്ങളിൽ എത്തിച്ചേർന്നു. പഠനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രി ആശംസകള്‍ നേര്‍ന്നു. ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ ദൗത്യം ഏറ്റവും നല്ലനിലയില്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓണ്‍ലൈന്‍ പാഠ ഭാഗങ്ങള്‍ തയാറാക്കുന്നതില്‍ അധ്യാപകര്‍ വഹിച്ച പങ്ക് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyAppക്ലിക്ക് ചെയ്യുക സ്കൂളുകളില്‍ നേരിട്ടെത്തി പഠനം നടത്തുന്നതിനുള്ള അവസരം അധികം താമസിയാതെ കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12,000 ത്തോളം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലന പരിപാടി നല്‍കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീർ: പുൽവാമയിൽ തീവ്രവാദ ആക്രമണത്തിൽ 2 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപൂർ ബൈപാസിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12:50 നാണ് ഭീകരാക്രമണം നടന്നത്. പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദികൾ സിആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രദേശത്ത് തിരച്ചിൽ തുടരുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ദുബായ്: ദുബായ് സഫാരി പാർക്ക് ഇന്ന് (ഒക്ടോബർ 5) മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനമാരംഭിക്കും. 119 ഹെക്ടർ ഭൂപ്രകൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. 3,000 സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ, അകശേരുക്കൾ തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ഒരു മൃഗസംരക്ഷണ കേന്ദ്രമായും വിദ്യാഭ്യാസ കേന്ദ്രമായും പ്രവർത്തിക്കുന്ന ഈ സഫാരിയിൽ ആഫ്രിക്കൻ ആനകളും ജിറാഫുകളും ഉൾപ്പെടെ ഒരു കൂട്ടം പുതിയ മൃഗങ്ങൾ ഉൾപ്പെടുന്നു. കൊമോഡോ ഡ്രാഗൺ, സർപ്പിള കൊമ്പുള്ള ഉറുമ്പ്, അറേബ്യൻ ഒറിക്സ്, നിറമുള്ള ആഫ്രിക്കൻ കാട്ടുനായ്ക്കൾ, ഗോറില്ല, ഗിബ്ബൺ, ബോംഗോ, ലെമൂർ എന്നിവ പാർക്കിലെ അപൂർവ മൃഗങ്ങളിൽ ഉൾപ്പെടുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyAppക്ലിക്ക് ചെയ്യുക ആഫ്രിക്കൻ, ഏഷ്യൻ, എക്സ്പ്ലോറർ എന്നിങ്ങനെ പ്രധാനമായും മൂന്ന് ഗ്രാമങ്ങളാണ് പാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഇതിനു പുറമെ സന്ദർശകർക്കായി അറേബ്യൻ ഡസേർട് സഫാരി ടൂർ എന്ന പരിപാടിയും ആസ്വദിക്കാവുന്നതാണ്. സന്ദർശകരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ പ്രതിരോധ…
ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,442 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിരുടെ എണ്ണം 66,23,816 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 903 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 9,34,427 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ആകെ രോഗബാധിതരിൽ 55,86,704 കൊറോണയിൽ നിന്നും രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക 1,02,685 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസകരമാകുകയാണ്. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 9,89,860 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 352 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 96 പേർ പ്രവാസി തൊഴിലാളികളാണ്. 254 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 72,662 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 662 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 67,475 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.86 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,927 പേരാണ്. ഇവരിൽ 64 പേരുടെ നില ഗുരുതരമായും 4,863 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.78 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 260 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,508 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,78,163 പേരെയാണ് കോവിഡ്…
തൃശ്ശൂർ: സിപിഐ(എം) പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തിക്കൊലപ്പെടുത്തി. 26 വയസ് ആയിരുന്നു. രണ്ടു സി. പി. എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.ബജ്രംഗ്ദള്‍ ബിജെപി പ്രവര്‍ത്തകരാണ് ഈ ആക്രമണത്തിന്റെ പിന്നിൽ എന്ന് സിപിഐ(എം) ആരോപിച്ചു.
കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷത്തിൽ 1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇസ്ലാമിക് എഡ്യൂക്കേഷൻ, ഹിസ്റ്ററി, ജ്യോഗ്രഫി, സിക്കോളജി, ഫിലോസഫി എന്നീ എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നവരെയാണ് പിരിച്ചു വിടുക. അഞ്ചു വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ അധികൃതരുടെ നിർദ്ദേശപ്രകാരം ശേഖരിച്ചതായാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഈ മേഖലയിലെ കുവൈറ്റികളല്ലാത്ത അധ്യാപകരുടെ വിവരങ്ങൾ സിവിൽ സർവീസ് കമ്മീഷൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ വിവരങ്ങൾ, സിവിൽ ഐഡി നമ്പർ, ജോലി ചെയ്യുന്ന തസ്തിക, യോഗ്യതകൾ. ഓരോ വിഷയത്തിലുമുള്ള വിദേശ അധ്യാപകരുടെ എണ്ണം എന്നിവയാണ് ശേഖരിച്ചത്.
