മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗൺ ആണ് സഹോദരന്റെ വിയോഗ വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
‘രാജു ചാച്ച’, ‘ബ്ലാക്ക് മെയിൽ’ എന്നീ ചിത്രങ്ങൾ അനിൽ ദേവ്ഗൺ സംവിധാനം ചെയ്തിരുന്നു. ‘സൺ ഓഫ് സർദാർ’ എന്ന ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു.