Author: News Desk

മനാമ:  നാട്ടിൽ പോയി കുടുങ്ങിയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരുവാനായി ഇന്ത്യ – ബഹ്റൈൻ സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ എയർ ബാബിൽ കരാർ പ്രകാരം വരുന്ന വിമാനങ്ങളിൽ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇടപെടണം എന്ന് ആവശ്യപെട്ടു ഐവൈസൈസി പ്രചരണം ആരംഭിച്ചു. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ് ഉളളത്. കൊവിഡ് ഭീതി മൂലം നാട്ടിൽ പോയവരും ലീവിനു പോയവരും വിമാനം കിട്ടാതെ കുടുങ്ങി പോയവരും അടക്കം നൂറുകണക്കിന് ആളുകൾ വിസ തീരാറായും ലീവ് തീർന്നും എങ്ങനെ എങ്കിലും മടങ്ങി വരാൻ ആഗ്രഹിച്ച് നിൽക്കുന്ന സാഹചര്യം ആണ്‌ ഉളളത്. എയർ ബബിൾ കരാർ വന്നാൽ വലിയൊരു ആശ്വാസം ആകുമെന്നായിരുന്ന് കരുതിയത്. എന്നാൽ ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിയേറ്റ അവസ്ഥയിൽ ആണ് നാട്ടിൽ നിൽക്കുന്ന ബഹ്റൈൻ പ്രവാസികൾ ഉളളത്. യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുവാൻ സാധാരണ നിരക്കും ബഹ്റൈനിലേക്ക് ഉയർന്ന…

Read More

സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. നാടും, രാജ്യവും, ലോകവും കോവിഡിനെ അതിജീവിക്കുമ്പോള്‍, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ടൂറിസം മേഖല മുന്നേറുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരിയെത്തിയത്. ടൂറിസം മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വലിയ തോതില്‍ തൊഴില്‍ നഷ്ടവുമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊന്‍മുടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യ വികസനം നടത്തിയ പദ്ധതിയില്‍ കൂട്ടികള്‍ക്ക് കളിക്കളം, ലാന്റ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പില്‍ നിന്ന്…

Read More

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു ഹോമിന് 26.58 ലക്ഷം രൂപയെന്ന കണക്കില്‍ പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ള എന്‍.ജി.ഒ.കള്‍ മുഖേന ആരംഭിക്കുന്നതിനും നടത്തിപ്പ് ചെലവുകള്‍ക്കുമായാണ് തുകയനുവദിച്ചിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നേരത്തെ 5 കെയര്‍ ഹോമുകള്‍ അനുവദിച്ചിരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്കായി കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം പുനക്രമീരിക്കാനും തീരുമാനിച്ചു. കെയര്‍ ഹോമുകളുടെ നടത്തിപ്പിന് പ്രവര്‍ത്തന പരിചയവും വിശ്വാസ്യതയും ഹോമുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതുമായ സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പ് വരുത്തുന്നതുമാണ്. എൻ.ഇ.സി…

Read More

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക…

Read More

കേരളത്തിൽ ഇന്ന് 7482 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂർ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂർ 377, കോട്ടയം 332, കാസർഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 23 മരണങ്ങളാണ് വ്യാഴാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരൻ (56), മുട്ടട സ്വദേശി കുട്ടപ്പൻ (72), വെമ്പായം സ്വദേശി ശശിധരൻ (70), മരുതൂർ സ്വദേശി നാസർ (56), ആറ്റിങ്ങൽ സ്വദേശി അനിൽ (47), കൊല്ലം ആയൂർ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂർ സ്വദേശി നവാബുദീൻ (58), ആലപ്പുഴ ചേർത്തല സ്വദേശി രാമകൃഷ്ണൻ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനൻ (89),…

Read More

ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു. ശീതീകരണ സംവിധനം പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു.

Read More

റിയാദ്: റിയാദിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് സ്വദേശിയായ വിനുകുമാറിന്റെ മൃതദേഹം ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഇദ്ദേഹത്തിന് 32 വയസ്സായിരുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക റിയാദ് ബഗ്ലഫിലെ താമസസ്ഥലത്ത് ജൂലൈ 23നാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ഇദ്ദേഹം കഴിഞ്ഞ നാലു വർഷമായി റിയാദിൽ സൗദി ടെലികോം കമ്പനിയായ എസ്.ടി.സിയിൽ കരാറടിസ്ഥാനത്തിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയൻ-കല്യാണി ദമ്പതികളുടെ മകനാണ്.

Read More

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 46 ലക്ഷം രൂപയുടെ സ്വർണ്ണമാണ് വിമാനത്താവളത്തിൽ നിന്നും ഇന്ന് പിടികൂടിയത്. പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയാണ് ഇവർ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 70 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്‌സ്യൂൾ രൂപത്തിലും മിശ്രിതമാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്ന് കേസുകളിലായി ഒന്നര കിലോഗ്രാം സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

Read More

മനാമ: കണ്ണൂര്‍ ഇരിട്ടിക്കടുത്ത്‌ കുന്നോത്ത്‌ കൊല്ലന്നൂരിലെ ഡൊമിനിക്ക്‌ റോസമ്മ ദന്പതികളുടെ മകൻ ആല്‍ബിന്‍ ഡൊമിനിക്ക് മരണപ്പെട്ടു. സെപ്തംബര്‍ ഏഴിനായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം എങ്കിലും വിവാഹത്തിന്റെ നാലാം നാൾ ‌ തലച്ചോറുമായി ബന്ധപ്പെട്ട അസുഖം കാരണം ആശുപത്രിയിലായി. ബഹ്റൈനിലെ ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി ജീവനക്കാരനായിരുന്നു. 28 വയസായിരുന്നു.

Read More

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് മേലുള്ള കൊറോണ യാത്രാ നിയന്ത്രണം നീക്കി വിദേശകാര്യമന്ത്രാലയം. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വര്‍ക്കും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്രചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിദേശരാജ്യത്തെ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്കും സ്വദേശത്തേക്ക് വിമാനമാര്‍ഗ്ഗം എത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഇളവുകള്‍ വിദേശികള്‍ക്കോ വിനോദസഞ്ചാര വിസയില്‍ വരുന്നവര്‍ക്കോ ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊറോണ കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കുന്നത്. വിവിധ തലങ്ങളിലായി അനുവദിച്ചുകൊണ്ടിരിക്കുന്ന വിസ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രവാസി ഭാരതീയര്‍ക്കും ഇന്ത്യയിലേക്ക് യഥേഷ്ടം വരാമെന്നും പുറപ്പെടുന്ന രാജ്യത്തുനിന്നും ഇന്ത്യന്‍ എംബസി നിയന്ത്രണങ്ങളുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന എല്ലാ വിമാനങ്ങളിലും യാത്രചെയ്യാമെന്നും പക്ഷേ കൊറോണ പരിശോധനയടക്കമുള്ളവ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. ഇതുകൂടാതെ ഇന്ത്യയിലേയ്ക്ക് ചികിത്സാ ആവശ്യത്തിനെത്തേണ്ട വിദേശപൗരന്മാരെ പ്രത്യേക വിഭാഗമായി പരിഗണിക്കുമെന്നും വിസ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Read More