Author: News Desk

കൊച്ചി : സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രൂക്ഷമായ ഭാഷയിലായിരുന്നു കേസിലെ പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. ആളുകളെ മർദ്ദിക്കാനും, നിയമം കയ്യിലെടുക്കാനും നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്ന് ചോദിച്ച കോടതി അതിന്റെ പരിണിത ഫലം നേരിടാൻ തയ്യാറാകണമെന്നും അറിയിച്ചു. വിജയ്.പി നായർ ചെയ്തത് തെറ്റായിരിക്കാം. എന്നു കരുതി നിയമം കയ്യിലെടുക്കുന്നത് ശരിയാണോ?. വിജയ്. പി. നായരെ മർദ്ദിച്ചില്ലെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളതെന്നും കോടതി ചോദിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയും കൂട്ടരും സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ 30 വരെ മൂന്ന്…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1303, തൃശൂര്‍ 1004, തിരുവനന്തപുരം 670, എറണാകുളം 560, കോഴിക്കോട് 712, ആലപ്പുഴ 696, കൊല്ലം 668, പാലക്കാട് 239, കണ്ണൂര്‍ 418, കോട്ടയം 393, പത്തനംതിട്ട 223, കാസര്‍ഗോഡ് 175, വയനാട് 133, ഇടുക്കി 75 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…

Read More

കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ വീട് അനധിക്യതമാണന്നും ഉടൻ പൊളിച്ച് മാറ്റണമെന്നും കോഴിക്കോട് കോര്‍പറേഷൻ നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 3000 സ്ക്വയർ ഫീറ്റിൽ വീട് നിർമികാനാണ് കോഴിക്കോട് കോര്‍പറേഷൻ അനുമതി നൽകിയത്. എന്നാൽ 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരികുന്നത്. തുടർന്ന് ആഡംബര നികുതി ചുമത്തിയാണ് കോര്‍പറേഷൻ വീട് പൊളിക്കാൻ നിർദേശം നൽകിയത്. കേരളാ മുൻസിപാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ചാണ് വീട് കോര്‍പറേഷൻ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപെടുവിച്ചത്.

Read More

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ (ബിടിഇഎ) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ.നാസർ അലി യൂസിഫിനെ നിയമിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി ഉടനടി പ്രാബല്യത്തിൽ വരുന്ന ഉത്തരവ് നടപ്പാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക

Read More

മനാമ: ജനപ്രിയനായകൻ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ഓൾ കേരള ദിലീപ് ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ദിലീപ് ഫാൻസ്‌ അസോസിയേഷൻ ബഹ്‌റൈനിലെ റോഡുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾകും, ടുബ്ലിയിലെ ലേബർ ക്യാമ്പിലും അന്നദാനം നടത്തി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉൽഘടനം നിർവഹിച്ചു സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സാദത്ത്‌ കരിപ്പക്കുളം ഭാരവാഹികളായ രാജീവ്, റഫീഖ്, സ്റ്റെഫി, ജോൺസൺ, ഷംസീർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി. തുടർന്നും എല്ലാ മാസവും അന്നദാനം നടത്തുമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 23) വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. ടുബ്ലി സ്പോർട്സ് ക്ലബ്, മാൽക്കിയ സ്പോർട്സ് ക്ലബ്, റാംലി മാൾ / ആലി, എൻമാ മാൾ / റിഫ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയാണ് പരിശോധന നടത്തുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരിശോധനകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 22 ന് നടത്തിയ 10,954 കോവിഡ് പരിശോധനകളിൽ 304 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 88 പേർ പ്രവാസി തൊഴിലാളികളാണ്. 203 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 13 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പുതുതായി 416 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 75,840 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,063 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,034 പേരുടെ നില തൃപ്തികരമാണ്. രാജ്യത്തെ ആകെ മരണം 308 ആണ്. ഇതുവരെ 16,59,781 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ലൈഫ് മിഷൻ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സ്വപ്നയ്ക്ക് 30 % കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നുവെന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ജയിലിലെത്തിയാകും പ്രതികളെ ചോദ്യം ചെയ്യുക. സ്വപ്നക്ക് 30 % കമ്മീഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നതായി സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. എന്നാൽ 100 ഫ്‌ളാറ്റുകൾക്ക് പകരം 140 ഫ്‌ളാറ്റുകളായതോടേ കമ്മീഷൻ 20% മായി കുറച്ചെന്നും മൊഴി നൽകിയിട്ടുണ്ട്. കമ്മീഷൻ തുക ഫ്‌ളാറ്റിന്റെ നിർമാണ ചിലവിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ കമ്മീഷൻ നൽകിയത് വിവാദമായതോടെ ഇതിന് സാധിച്ചില്ല. സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് 28ന് വീണ്ടും ചോദ്യം ചെയ്യും. നികുതി വെട്ടിച്ച് പണം സമ്പാദിച്ചതുമായി ബന്ധപ്പെട്ട് സ്വർണ കള്ളക്കടത്ത് കേസ് പ്രതി ടി.കെ റമീസ് അടക്കമുള്ളവരേയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

Read More

തൃശൂർ:  മെഡിക്കൽ കോളജിൽ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതർ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നൽകി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കുട്ടനല്ലൂർ കൊവിഡ് സെന്ററിൽ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താൻ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടർന്ന് കട്ടിലിൽ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലിൽ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ്…

Read More

ദോഹ ∙ നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കി. റൊട്ടേറ്റിങ് ഹാജര്‍ സംവിധാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ പഠനം ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം മാത്രമായി തുടരും. അതാത് സ്‌കൂളുകള്‍ നല്‍കുന്ന ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ഥികള്‍ നിശ്ചിത ദിവസം ക്ലാസിലെത്തി പഠിക്കണം. ക്ലാസില്‍ വരാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിലും പങ്കെടുക്കണം. ഇതനുസരിച്ചാണ് ഹാജര്‍ കണക്കാക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഓരോ ക്ലാസുകളിലും പരമാവധി 15 വിദ്യാര്‍ഥികള്‍ മാത്രമേ പാടുള്ളു. വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. രാജ്യത്തെ എല്ലാ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചിരിക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും രണ്ട് ഷിഫ്റ്റ് സംവിധാനത്തില്‍ പഠനം നടത്താം. എന്നാല്‍ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടണം.

Read More